അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لـقيتُ إبراهيمَ ليلةَ أسريَ بِي، فقالَ: يا محمدُ أقرىءْ أُمَّتَكَ منِّي السَّلامَ، وَأَخْبِرْهمْ أنَّ الجنةَ طَيِّبَةُ التربةِ ، عَذْبَةُ المَاءِ، وأنَّهَا قَيْعَانُ، وَأَنَّ غِرَاسَهَا سُبْحَانَ اللهِ، وَالْحَمْدُ لِلّهِ، وَلاَ إِلـَهَ إِلاَّ اللهُ، وَاللهُ أَكْبـَرُ
“ഇസ്റാഅ് രാവിൽ ഞാൻ ഇബ്റാഹീം (അ) യെ കണ്ടു. അദ്ദേഹം പറഞ്ഞു: മുഹമ്മദ്, എന്റെ സലാം താങ്കളുടെ ഉമ്മത്തിന്ന് ഓതുക. അവരോട് പറയുക: നിശ്ചയം, സ്വർഗ്ഗം നല്ലമണ്ണും സ്വച്ഛമായ വെള്ളവും നീണ്ടുവിശാലവുമാണ്, അതിലെ കൃഷിയാകട്ടെ, (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ
എന്നിവയാണ്’ ഇവ ചൊല്ലുന്നവന് അവയോരോന്നിനും സ്വർഗ്ഗത്തിൽ അല്ലാഹു ഓരോ മരം നടുമെന്നും നിവേദനമുണ്ട്. (ത്വബറാനി, അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല