അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ هٰذَا الْخَيْرَ خَزَائِنُ وَلِتِلْكَ الْخَزَائِنِ مَفَاتِيحُ فَطُوبٰى لِعَبْدٍ جَعَلَهُ اللَّهُ مِفْتَاحاً لِلْخَيْرِ مِغْلاَقاً لِلشَّرِّ وَوَيْلٌ لِعَبْدٍ جَعَلَهُ اللَّهُ مِفْتَاحاً لِلشَّرِّ مِغْلاَقاً لِلْخَيْرِ
“നിശ്ചയം നന്മകൾ ഖജനാവുകളാണ്. അവക്ക് താക്കോലുകളുണ്ട്. അല്ലാഹു, നന്മയുടെ താക്കോലും തിന്മയുടെ പൂട്ടുമാക്കിയ വർക്ക് ത്വൂബയും തിന്മയുടെ താക്കോലും നന്മയുടെ പൂട്ടുമാക്കിയവർക്ക് നാശവുമുണ്ട്.” (സുനനുഇബ്നിമാജഃ. അൽബാനി ഹസനെന്ന് വിശേഷിപ്പിച്ചു)
ത്വൂബായെ കുറിച്ച് നബി ﷺ പറഞ്ഞു:
طُوبَى شَجرةٌ فِي الْجَنَّةِ مَسِيرَةُ مائةِ عَامٍ ثِيَابُ أَهْلِ الْجَنَّةِ تَخْرُجُ مِنْ أَكْمَامِهَا
“ത്വൂബാ സ്വർഗ്ഗത്തിൽ ഒരു വൃക്ഷമാണ്. നൂറുവർഷത്തെ വഴിദൂരമാണ് അതിന്റെവലുപ്പം. സ്വർഗാർഹരുടെ വസ്ത്രം അതിന്റെ പൂമൊട്ടുകളിൽ നിന്നാണ് പുറത്തുവരിക.” (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല