അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَيُّكُمْ يُحِبُّ أَنْ يَغْدُوَ كُلَّ يَوْمٍ إِلَىٰ بُطْحَانَ أَوْ إِلَى الْعَقِيقِ فَيَأْتِي مِنْهُ بِنَاقَتَيْنِ كَوْمَاوَيْنِ، فِي غَيْرِ إِثْمٍ وَلاَ قَطْعِ رَحِمٍ؟ فَقُلْنَا: يَا رَسُولَ اللّهِ نُحِبُّ ذٰلِكَ. قَالَ: أَفَلاَ يَغْدُو أَحَدُكُمْ إِلَىٰ الْمَسْجِدِ فَيَعْلَمُ أَوْ يَقْرَأُ آيَتَيْنِ مِنْ كِتَابِ اللّهِ عَزَّ وَجَلَّ خَيْرٌ لَهُ مِنْ نَاقَتَيْنِ، وَثَلاَثٌ خَيْرٌ لَهُ مِنْ ثَلاَثٍ، وَأَرْبَعٌ خَيْرٌ لَهُ مِنْ أَرْبَعٍ، وَمِنْ أَعْدَادِهِنَّ مِنَ الإِبِلِ؟
“തെറ്റ് ചെയ്യാതെയും കുടുംബബന്ധം തകർക്കാതെയും എല്ലാപ്രഭാതത്തിലും ബുത്വ്ഹാനിലോ അക്വീക്വിലോ പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാൻ നിങ്ങളിലാരാണ് ഇഷ്ടപ്പെടുന്നത്? ഞങ്ങൾ പറഞ്ഞു: തിരുദൂതരേ, ഞങ്ങളത് ഇഷ്ടപ്പെടുന്നു. അവിടുന്ന് പറഞ്ഞു: രാവിലെ പള്ളിയിൽപോയി ക്വുർആനിലെ രണ്ടായത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നത് രണ്ട് ഒട്ടകങ്ങളേക്കാൾ, മൂന്ന് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നത് മൂന്ന് ഒട്ടകങ്ങളേക്കാൾ, നാല് ആയത്തുകൾ പഠിക്കുകയോ പാരായണം ചെയ്യുകയോ ചെയ്യുന്നത് നാല് ഒട്ടകങ്ങളേക്കാൾ അയാൾക്ക് ഉത്തമമായതാണ്. പഠിക്കുന്ന ആയത്ത് എണ്ണം കൂടുന്നതനുസരിച്ച് ഒട്ടകങ്ങളുടെ എണ്ണവും കൂടും.” (അഹ്മദ്, മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല