അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
…وَأُحَدِّثُكُمْ حَدِيثاً فاحْفَظُوهُ. قَالَ: إِنَّمَا الدُّنْيَا لأرْبَعَةِ نَفَرٍ: عَبْدٍ رَزَقَهُ الله مَالاً وَعِلْماً فَهُوَ يَتَّقِي رَبَّهُ فِيهِ وَيَصِلُ بِهِ رَحِمَهُ وَيَعْلَمُ لله فِيهِ حَقًّا فَهَذَا بِأَفْضَلِ المَنَازِلِ، وَعَبْدٍ رَزَقَهُ الله عِلْماً وَلَمْ يَرْزُقْهُ مَالاً فَهُوَ صَادِقُ النِّيَّةِ يَقُولُ: لَوْ أَنَّ لِيَ مَالاً لَعمِلْتُ فِيهِ بِعَمَلِ فُلاَنٍ فَهُوَ بِنِيَّتِهِ فأَجْرُهُمَا سَوَاءٌ، وَعَبْدٍ رَزَقَهُ الله مَالاً وَلَمْ يَرْزُقْهُ عِلْماً فهو يُخْبَطُ فِي مَالِهِ بِغَيْرِ عِلْمٍ لاَ يَتَّقِي فِيهِ رَبَّهُ وَلاَ يَصِلُ فِيهِ رَحِمَهُ، وَلاَ يَعْلَمُ لله فِيهِ حَقًّا فَهَذا بِأَخْبَثِ المَنَازِلِ، وَعَبْدٍ لَمْ يَرْزُقْهُ الله مَالاً وَلاَ عِلْماً فَهُوَ يَقُولُ: لَوْ أَنَّ لِيَ مَالاً لَعَمِلْتُ فِيهِ بِعَمَلِ فُلاَنٍ فَهُوَ بِنِيَّتِهِ فَوِزْرُهُمَا سَوَاءٌ
“…ഞാൻ നിങ്ങൾക്കൊരു ഹദീഥ് പറഞ്ഞുതരാം അത് നിങ്ങൾ മനഃപാഠമാക്കുക. നിശ്ചയം ഇഹലോകം നാല് ആളുകൾക്ക് മാത്രമാണ്: അല്ലാഹു സമ്പത്തും ജ്ഞാനവും പ്രദാനം ചെയ്തവനാണ് ഒരാൾ. അയാളതിൽ റബ്ബിനെ സൂക്ഷിക്കുകയും കുടുംബ ബന്ധം ചാർത്തുകയും അല്ലാഹുവിന്റെ അവകാശം മനസ്സിലാക്കുകയും ചെയ്യുന്നു. ഇയാളാകുന്നു ഉന്നതസ്ഥാനീയൻ. അല്ലഹു സമ്പത്തേകാതെ അറിവേകിയവനാണ് മറ്റൊരാൾ. അയാൾ പറയുന്നു: എനിക്ക് സമ്പത്തുണ്ടായിരുന്നുവെങ്കിൽ (സമ്പത്തിൽ സൂക്ഷ്മത യുള്ള) വ്യക്തി ചെയ്യുന്നതുപോലെ ഞാനും ചെയ്യുമായിരുന്നു. അയാളുടെ നിയ്യത്തിനാൽ രണ്ടാളുകൾക്കുമുള്ള പ്രതിഫലം തുല്യമാണ്. അല്ലാഹു ജ്ഞാനമരുളാതെ സമ്പത്തേകിയവനാണ് മൂന്നാമൻ. അതിനാൽ തന്റെ സമ്പത്തിലയാൾ വിവരക്കേട് യഥേഷ്ഠം ചെയ്യുന്നു. റബ്ബിനെ സൂക്ഷിക്കുകയോ ബന്ധംചേർക്കുകയോ അല്ലാഹുവിനുള്ള അവകാശം മനസ്സിലാക്കുകയോ ചെയ്യുന്നില്ല. ഇയാളത്രെ അതിക്ഷിപ്ത സ്ഥാനീയൻ. സമ്പത്തും ജ്ഞാനവും അല്ലാഹു നൽകാത്തവനാണ് നാലാമൻ. അയാൾ പറയുന്നു: സമ്പത്തുണ്ടായിരുന്നെങ്കിൽ (സൂക്ഷ്മതയില്ലാത്ത) വ്യക്തി ചെയ്യുന്നതുപോലെ ഞാനും ചെയ്യുമായിരുന്നു. തന്റെ ഈ നിയ്യത്തിനാൽ രണ്ടാളുകൾക്കുമുള്ള പാപഭാരം തുല്യമാണ്.” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല