തിരുനബി ﷺ അലിയ്യി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
فَوَ اللهِ لأَنْ يَهدِيَ اللهُ بكَ رجُلاً خَيرٌ لكَ من أن يكونَ لكَ حُمْرُ النَّعَم
“അല്ലാഹുവാണ് സത്യം, താങ്കൾ കാരണം ഒരാൾക്ക് അല്ലാഹു, ഹിദായത്തേകലാണ് ചുകന്ന ഒരു ഒട്ടകം താങ്കൾക്കുണ്ടാകുന്ന തിനേക്കാളും നല്ലത്”. (ബുഖാരി)
തിരുദൂതർ ﷺ പറഞ്ഞു:
مَنْ دَعَا إِلَىٰ هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ مَنْ تَبِعَهُ لاَ يَنْقُصُ ذٰلِكَ مِنْ أُجُورِهِمْ شَيْئاً
“സന്മാർഗ്ഗത്തിലേക്ക് ദഅ്വത് നടത്തുന്നവർക്ക് അതിനെ പിന്തുടരുന്നവനുള്ളത് പോലുള്ള കൂലി കൂലിയുണ്ടായിരിക്കും; പിന്തുടരുന്നവരുടെ കൂലി ഒട്ടും കുറയാതെതന്നെ”. (മുസ്ലിം)
نَضَّرَ اللَّهُ امْرَأً سَمِعَ مَقَالَتِي فَبَلَّغَهَا. فَرُبَّ حَامِلِ فِقْهٍ غَيْرِ فَقِيهٍ، وَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ.
“എന്റെ സംസാരം കേട്ട് അതെത്തിക്കുന്നവനെ അല്ലാഹു പ്രശോഭിതമാകട്ടെ. പണ്ഡിതന്മാരല്ലാതെ തന്നെ അറിവ് എത്തിക്കുന്നവരായി എത്രയോ പേരുണ്ട്. തന്നേക്കാൾ അറിവുള്ളവരിലേക്ക് അറിവ് എത്തിക്കുന്നവരായും എത്രയോ പേരുണ്ട്.” (സുനനു ഇബ്നിമാജഃ, അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
مَنْ دَلَّ علىٰ خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ
“നന്മ വല്ലതും അറിയിക്കുന്നവന് അത് ചെയ്യുന്നവനുള്ളത് പോലുള്ള കൂലിയുണ്ടായിരിക്കും”. (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല