നബി ﷺ പറഞ്ഞു: ഒരാൾ(പ്രദോഷത്തിൽ) മൂന്നുതവണ,
بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ ولاَ فِي السَّماءِ وَهُوَ السَّمِيعُ الْعَلِيمُ
“അല്ലാഹുവിന്റെ നാമത്തിൽ. അവന്റെ നാമം(സ്മരിക്കുന്നതോടെ) ഭൂമിയിലും ആകാശത്തിലും യാതൊന്നും ഉപദ്രവിക്കുകയില്ല. അ വൻ സസൂക്ഷ്മം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. എന്ന് മൂന്നുതവണ പറഞ്ഞാൽ പുലരുന്നതുവരെ പെട്ടെന്നുള്ള ഒരു പരീക്ഷണവും അയാൾക്കേൽക്കുകയില്ല. പ്രഭാതത്തിൽ മൂ ന്നുതവണ പറയുന്നവന് വൈകുന്നേരംവരെ പെട്ടെന്നൊരു പരീക്ഷണവും ഏൽക്കുകയില്ല.” (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
മറ്റൊരു നിവേദനം: “എല്ലാ പകലിന്റെ പ്രഭാതത്തിലും എല്ലാ രാവിന്റെ പ്രദോഷത്തിലും ഏതൊരു ദാസൻ മൂന്ന് തവണ:
بِسْمِ اللهِ الَّذِي لاَ يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ ولاَ فِي السَّماءِ وَهُوَ السَّمِيعُ الْعَلِيمُ
എന്ന് പറയുന്നുവോ അവന് ഒന്നും ഉപദ്രവമായി ഭവിക്കില്ല”. (സുനനുതുർമുദി. തിർമുദിയും ഇബ്നുബാസും സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല