സൽസ്വഭാവത്തിന്റെ മഹത്വം

THADHKIRAH

അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ  യിൽ നിന്ന് നിവേദനം:

سُئِلَ رَسُولُ اللهِ ‎ﷺ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ الْجَنَّةَ، فَقَالَ: تَقْوَى اللهِ وَحُسْنُ الْخُلُقِ وَسُئِلَ عَنْ أَكْثَرِ مَا يُدْخِلُ النَّاسَ النَّارَ فَقَالَ: الْفَمُ وَالْفَرْجُ

“ജനങ്ങളെ ഏറ്റവും കൂടുതൽ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്നത് എന്തെന്ന് തരുദൂതർ ‎ﷺ  ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: തക്’വയും സൽസ്വഭാവവും. ജനങ്ങളെ കൂടുതൽ നരകത്തിൽ പ്രവേശിപ്പിക്കുന്നതന്തെന്നും ചോദിക്കപെട്ടു. അവിടുന്ന് പറഞ്ഞു: വായയും ലൈംഗികാവയവും”.  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

തരുദൂതർ ‎ﷺ പറഞ്ഞു:

مَا شيْءٌ أَثْقَلُ في مِيزَانِ المُؤْمِنِ يَوْمَ القِيَامةِ مِنْ خُلُقٍ حَسَنٍ فَإِنَّ الله تعالى ليُبْغِضُ الفاحِشَ البَذِيءَ

“അന്ത്യനാളിൽ മുഅ്മിനിന്റെ തുലാസിൽ സൽസ്വഭാവത്തോളം കനം തൂങ്ങുന്ന മറ്റൊന്നുമില്ല. നിശ്ചയം, അല്ലാഹു നെറികെട്ട തെമ്മാടിയെ വെറുക്കുന്നു.”   (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

إِنَّ الْمُؤْمِنَ لَيُدْرِكُ بِحُسْنِ خُلُقِهِ درجةَ الصَّائِمِ القَائمِ

“ഒരു സത്യവിശ്വാസി തന്റെ സൽസ്വഭാവം കൊണ്ട് നോമ്പുകാരന്റെയും നമസ്കാരക്കാരന്റെയും പദവി കണ്ടെത്തും, തീർച്ച.”  (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു_

أَكْمَلُ الْمؤمنينَ إِيماناً أَحسَنُهُم خُلُقاً

“വിശ്വാസികളിൽ സമ്പൂർണൻ ഏറ്റവും നല്ലസ്വഭാവക്കാരാണ്.”  (സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

إِنَّ أَقْرَبَكُمْ مِنِّي مَجْلِساً يَوْمَ القِيَامَةِ أَحَاسِنُكُمْ أَخْلاَقاً الْمُوَطَّؤُونَ أَكْنَافاً الَّذِينَ يَأْلَفُون وَ يُؤْلَفُونَ

“നിശ്ചയം, അന്ത്യനാളിൽ എന്നോടേറ്റവും അടുത്തിരിക്കുന്നവർ നിരുപദ്രവകാരികളായ നിങ്ങളിലെ സൽസ്വഭാവികളായിരിക്കും. അവർ ഇണക്കുകയും ഇണങ്ങുകുകയും ചെയ്യും”.  (ത്വബറിനി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

إنَّ مِنْ أَحَبِّكُمْ إِلَيَّ وَأقْرَبِكُمْ مِنِّي مَجْلِساً يَوْمَ القِيَامَةِ أَحَاسِنَكُمْ أَخْلاَقاً، وإِنَّ مِنْ أَبْغَضِكُمْ إِلَيَّ وَأَبْعَدِكُمْ مِنِّي يَوْمَ القِيَامَةَ الثَّرثَارُونَ وَالمُتَشَدِّقُونَ وَالمُتَفَيْهِقُونَ. قَالُوا: يا رَسُولَ الله قَدْ عَلِمْنَا الثَّرثَارِينَ وَالمُتَشَدِّقِينَ فَما المُتَفَيْهِقُونَ؟ قال: المُتَكَبِّرُونَ

“നിശ്ചയം, അന്ത്യനാളിൽ എനിക്കേറ്റം ഇഷ്ടപെട്ടവരും എന്നോട് അടുത്തിരിക്കുന്നവരും നിങ്ങളിൽ നല്ല സ്വഭാവക്കാരായിരിക്കും, അന്ത്യനാളിൽ നിങ്ങളിൽ എനിക്കേറ്റം വെറുപ്പുള്ളവരും എന്നോടകന്നവരും വായാടികളും ഉപദ്രവകരമായി സംസാരിക്കുന്നവരും “മുതഫയ്ഹിക്വീ” ങ്ങളുമാണ്. അവർ പറഞ്ഞു: തിരുദൂതരേ, വായാടികളും ഉപദ്രവമായി സംസാരിക്കുന്നവരും ഞങ്ങൾ മനസി ലാക്കിയിട്ടുണ്ട്. ആരാണ് “മുതഫയ്ഹിക്വീ’ങ്ങൾ? അവിടുന്ന് പറഞ്ഞു: അഹങ്കാരികളാണവർ.”   (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

 

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts