ഇസ്ലാം കാര്യങ്ങളുടെ മഹത്വം

THADHKIRAH

അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം:

أنّ أعرابيّاً أتَى النبيَّ  ‎ﷺ  فقال: دُلّني على عَملٍ إذا عملتُهُ دخلتُ الجنةَ. قال: تَعبُدُ اللّهَ لا تُشرِكُ به شيئاً، وتُقيمُ الصلاةَ المكْتُوبةَ، وتُؤدّي الزكاةَ المفْروضةَ، وتصومُ رمضانَ. قال: والذي نفسي بيدِهِ لا أزيدُ على هذا. فلمّا وَلّى قال النبيّ ‎ﷺ : مَن سَرَّهُ أن يَنظُرَ إلى رجُلٍ مِن أهلِ الجنةِ فلينظُرْ إلى هذا

“ഒരു ഗ്രാമീണൻ തിരുസവിദത്തിലേക്കു വന്ന് പറഞ്ഞു: പ്രാവർ ത്തികമാക്കിയാൽ ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്ന ഒരു കർമ്മം അറിയിച്ചുതന്നാലും. അവിടുന്ന് പറഞ്ഞു: അല്ലാഹുവെ ആരാധിക്കുക; അവനിൽ യാതൊന്നിനേയുംപങ്കുചേർക്കരുത്. ഫർദ്വ് നമസ്കാരങ്ങൾ യഥാവിധം നിർവ്വഹിക്കുക. നിർബന്ധസകാത്ത് നൽകുക. റമദാനിൽ നോമ്പുനോൽക്കുക. ഗ്രമീണൻ പറഞ്ഞു: അല്ലാഹുവാണ് സത്യം, ഞാൻ ഇതിനേക്കാൾ വർധിപ്പിക്കുകയില്ല. അയാൾ തിരിച്ചുപോകുമ്പോൾ തിരുനബി ‎ﷺ പറഞ്ഞു: സ്വർഗ്ഗാർഹനായ വ്യക്തിയെ നോക്കാനാഗ്രഹിക്കുന്നവൻ ഇയാളെ നോക്കട്ടെ” (ബുഖാരി, മുസ്ലിം)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts