അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَكْمَلُ الْمُؤْمِنينَ إيمَاناً أَحْسَنُهمْ خُلُقاً. وَخِيَارُكُمْ خِيَارُكُمْ لنِسَائِهِمْ خُلُقاً
“പൂർണ്ണ ഈമാനുള്ള വിശ്വാസികൾ നല്ലസ്വഭാവക്കാരാണ്. ഭാര്യ മാരോട് സ്വഭാവം കൊണ്ട് നന്നായവരാണ് നിങ്ങളിൽ നല്ലവർ”. (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)
إِنَّ الْمَرْأَةَ خُلِقَتْ مِنْ ضِلَعٍ، لَنْ تَسْتَقِيمَ لَكَ عَلَىٰ طَرِيقَةٍ، فَإِنْ اسْتَمْتَعْتَ بِهَا اسْتَمْتَعْتَ بِهَا وَبِهَا عِوَجٌ، وَإِنْ ذَهَبْتَ تُقِيمُهَا كَسَرْتَهَا، وَكَسْرُهَا طَلاَقُهَا
“സ്ത്രീ വാരിയെല്ലിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. അവൾ നിനക്ക് ഒരേ വഴിയിൽ നിലകൊള്ളില്ല. നിനക്കവളെ ആസ്വദിക്കാനായാൽ നിനക്കത് ലഭിച്ചു. അവളിൽ ഒരു വളവുണ്ട്. അത് നേരേയാക്കാൻ പോയാൽ അവളെ ഒടിക്കും. അവളെ ഒടിക്കൽ ത്വലാക്വ് ചൊല്ലലാണ്” (മുസ്ലിം)
മുആവിയ ബ്നുഹയ്ദഃ رَضِيَ اللَّهُ عَنْهُ ചോദിച്ചു:
يَارَسُولَ الله مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ؟ قال: أَنْ تُطْعِمَهَا إذَا طَعِمْتَ، وَتَكْسُوَهَا إذَا اكْتَسَيْتَ وَلا تَضْرِبِ الْوَجْهَ وَلا تُقَبِّحْ وَلا تَهْجُرْ إلاَّ في الْبَيْتِ
“തിരുദൂതരേ, ഭാര്യക്ക് ഞങ്ങളിൽ നിന്നുള്ള അവകാശങ്ങൾ എന്തെല്ലാം? അവിടുന്ന് പറഞ്ഞു: നീ, ഭക്ഷിച്ചാൽ അവളേയും ഭക്ഷിപ്പിക്കുക, വസ്ത്രം ധരിച്ചാൽ അവളേയും ധരിപ്പിക്കുക, മുഖത്തടിക്കരുത്, ചീത്തപറയരുത്, വീട്ടിലല്ലാതെ പിണങ്ങരുത്”
(സുനനുഅബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً ، إِنْ كَرِهَ مِنْهَا خُلُقاً رَضِيَ مِنْهَا آخَرَ
“ഒരു വിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്… അവളിലെ ഒരു സ്വഭാവം വെറുത്താലും മറ്റൊന്ന് ഇഷ്ടപ്പെടണം.” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല