പുത്ര വിയോഗത്തിൽ ഹംദും ഇസ്തിർജാഉം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

إذَا مَاتَ وَلَدُ العَبْدِ قالَ الله لِمَلاَئِكَتِهِ قَبَضْتُمْ وَلَدَ عَبْدِي؟ فَيَقُولُونَ نَعَمْ فَيَقُولُ قبضتم ثمَرَةَ فُؤَادِهِ فَيَقُولُونَ: نَعَمْ. فَيَقُولُ: مَاذَا قالَ عَبْدي؟ فَيَقُولُونَ حَمِدَكَ واسْتَرْجَعَ، فَيَقُولُ الله: ابْنُوا لِعَبْدِي بَيْتاً في الجَنَّةِ وسَمُّوهُ بَيْتَ الحَمْدِ

“ഒരു സന്താനം മരണപെട്ടാൽ അല്ലാഹു മലക്കുകളോട് ചോദി ക്കും: എന്റെ ദാസന്റെ പുത്രനെ നിങ്ങൾ മരിപ്പിച്ചുവോ? അവർ പറയും: അതെ, അല്ലാഹു ചോദിക്കും: നിങ്ങൾ അവന്റെ ക്വൽ ബിന്റെ കനിയെ പിടിച്ചുവോ? അവർ പറയും: അതെ. അല്ലാഹു ചോദിക്കും: എന്റെ അടിമ എന്താണ് പറഞ്ഞത്? അവർ പറയും: നിന്നെ സ്തുതിച്ചിരിക്കുന്നു. ഇസ്തിർജാഅ് നടത്തിയിരിക്കുന്നു.
അഥവാ,

إِنَّا للهِ وَإِنَّا إِلَيْهِ رَاجِعُونَ

ചൊല്ലിയിരിക്കുന്നു. അല്ലാഹു പറയും: ദാസന് സ്വർഗ്ഗത്തിൽ ഒരു വീട് പണിയുക, അതിന് ബയ്തുൽഹംദ് എന്ന് പേരിടുക. (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts