അഫ്’വും ആഫിയതും തേടുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

سَلُوا الله العَفْوَ والعَافِيَةَ فإِنَّ أَحَداً لَمْ يُعْطَ بعد اليَقِين خَيْراً مِنَ الْعَافِيَةِ

“അല്ലാഹുവോട് മാപ്പും സൗഖ്യവും തേടുക, കാരണം; ദൃഢവിശ്വാസത്തിനുശേഷം ആഫിയതിനേക്കാൾ (സൗഖ്യത്തേക്കാൾ) ഉത്തമമായത് ആർക്കും നൽകപ്പെട്ടിട്ടില്ല”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

തിരുദൂതർ ‎ﷺ പറഞ്ഞു:

مَا مِنْ دَعْوَةٍ يَدْعُو بِهَا الْعَبْدُ أَفْضَلَ مِنْ اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالآخِرَةِ

“അല്ലാഹുവേ നിന്നോട് ഞാൻ ഇഹത്തിലും പരത്തിലും സൗ ഖ്യം തേടുന്നു.  ഈ ദുഅയേക്കാൾ ശ്രേഷ്ഠമായ ഒരു ദുആയും ഒരാളും നിർവ്വഹിച്ചിട്ടില്ല.”  (സുനനു ഇബ്നിമാജഃ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts