ഹജ്ജിന്റെയും ഉംറഃയുടെയും മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا. وَالْحَجُّ الْمَبْرُورُ لَيْسَ لَهُ جَزَاءٌ إِلاَّ الْجَنَّةُ

“ഒരു ഉംറഃ മുതൽ അടുത്ത ഉംറഃവരെ അവക്കിടയിലെ പാപങ്ങൾ ക്ക് പ്രായശ്ചിത്തമാണ്. പുണ്യം നിറഞ്ഞ ഹജ്ജിന് സ്വർഗ്ഗമല്ലാ തെ പ്രതിഫലമൊന്നുമില്ല”  (മുസ്ലിം)

ഹാജിമാരുടെ കൂലിയെക്കുറിച്ച് തിരുദൂതർ ‎ﷺ  പറഞ്ഞു:

فَإِنَّ لَهُ حِينَ يَخْرُجُ مِنْ بَيْتِهِ أنَّ رَاحِلَتَهُ لَا تَخْطُو خُطْوَةً إِلَّا كُتِبَ لَهُ بِهَا حَسَنَةٌ أوْ حطَّتْ عَنْهُ بِهَا خَطِيئَةٌ فَإِذَا وَقَفَ بِعَرَفَةَ فَإنَّ اللَّهَ عزَّ وجلَّ يَنْزِلُ إِلَى السَّماءِ الدُّنْيَا، فَيَقُولُ: انْظُرُوا إِلَى عِبَادِي شُعْثاً غُبْراً اشْهَدُوا أنِّي قَدْ غَفَرْتُ لَهُمْ ذُنُوبَهُمْ، وإِنْ كانَ عَدَدَ قَطْرِ السَّمَاءِ وَرَمْلِ عَالِجٍ. وإِذَا رَمَى الجِمَارَ لَا يَدْرِي أَحَدٌ مَا لَهُ حَتَّى يُوَفَّاهُ يَوْمَ القِيَامَةِ وإِذَا حَلَقَ رَأسَهُ فَلَهُ بِكُلِّ شَعْرَةٍ سَقَطَتْ مِنْ رَأْسِهِ نُورٌ يَوْمَ الْقِيَامَةِ وإِذَا قَضَى آخِرَ طَوَافِهِ بالْبَيْتِ خَرَجَ مِنْ ذُنُوبِهِ كَيَوْمَ وَلَدَتْهُ أُمُّهُ

“(ഹാജി) വീട്ടിൽനിന്ന് ഇറങ്ങുന്നതു മുതൽ വാഹനം ഒരു കാലടിയും വെക്കുന്നില്ല അതിനാൽ ഒരു നന്മ അയാൾക്ക് എഴുതപ്പെടാതേയും ഒരുതിന്മ അയാളിൽനിന്ന് മായ്ക്കപ്പെടാതെയും. (ഹാജി) അറഫയിൽ നിന്നാൽ അല്ലാഹു അടുത്ത ആകാശത്തിലേക്ക് ഇറങ്ങി പറയും: നോക്കൂ പൊടിപുരണ്ട ശരീരവും ജടകുത്തിയ തലയുമായി എന്റെ ദാസന്മാരിതാ. നിശ്ചയം അവരുടെ പാപം മഴത്തുള്ളികളോളമോ മണൽതരികളോളമോ ആണെങ്കിലും ഞാനവർക്ക് പൊറുത്തിരിക്കുന്നു. ജംറകളിൽ കല്ലെറിഞ്ഞാൽ, അല്ലാഹു അന്ത്യനാളിൽ അയാൾക്ക് കൂലി പൂർത്തിയാക്കുന്നതുവരെ അയാൾക്ക് എത്രയാണ് കൂലിയെന്ന് ആർക്കുമറിയി ല്ല. തലമുണ്ടനം ചെയ്താൽ തലയിൽനിന്ന് വീണ ഓരോ മുടി യും അന്ത്യനാളിൽ അയാൾക്ക് പ്രകാശമാണ്. കഅ്ബയിൽ വിടവാങ്ങൽ ത്വവാഫ് നിർവ്വഹിച്ചാൽ, നവജാത ശിശുവിനെപ്പോലെ അയാൾ പാപങ്ങളിൽനിന്ന് മുക്തനാകും”  (ബസ്സാർ, ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts