ഇഅ്തിദാലിലെ ദിക്റിന്റെ മഹത്വം

THADHKIRAH

റിഫാഅഃ ബ്നു റാഫിഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: “ഞങ്ങൾ ഒരു ദിനം തിരുനബി ‎ﷺ യുടെ പിന്നിൽ നമസ്ക്കരിക്കുകയായിരുന്നു. അവിടുന്ന് റുകൂഇൽനിന്ന് തല ഉയർത്തിയപ്പോൾ സമിഅ ല്ലാഹുലിമൻ ഹമിദ ചൊല്ലി. ഒരാൾ പിന്നിൽ നിന്ന് പറഞ്ഞു:

رَبَّنَا وَلَكَ اْلحَمْدُ حَمْداً كَثِيراً طَيِّباً مُبَارَكاً فِيهِ

“വർദ്ധിച്ചതും വിശിഷ്ഠവും അനുഗ്രഹീതവുമായ സ്തുതികൾ മുഴുവനും റബ്ബേ നിനക്കാകുന്നു.” നമസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ അവിടുന്ന് ചോദിച്ചു: ആരാണ് സംസാരിച്ചയാൾ? അയാൾ പറഞ്ഞു: ഞാൻ. അവിടുന്ന് പറഞ്ഞു: ആദ്യം അത് രേഖപ്പെടുത്തുന്നതിന് മുപ്പതിൽപരം മലക്കുകൾ തിരക്കുകൂട്ടുന്നത് ഞാൻ കണ്ടു” (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts