അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سَلُوا الله العَفْوَ والعَافِيَةَ فإِنَّ أَحَداً لَمْ يُعْطَ بعد اليَقِين خَيْراً مِنَ الْعَافِيَةِ
“അല്ലാഹുവോട് മാപ്പും സൗഖ്യവും തേടുക, കാരണം; ദൃഢവിശ്വാസത്തിനുശേഷം ആഫിയതിനേക്കാൾ (സൗഖ്യത്തേക്കാൾ) ഉത്തമമായത് ആർക്കും നൽകപ്പെട്ടിട്ടില്ല” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
തിരുദൂതർ ﷺ പറഞ്ഞു:
مَا مِنْ دَعْوَةٍ يَدْعُو بِهَا الْعَبْدُ أَفْضَلَ مِنْ اللَّهُمَّ إِنِّي أَسْأَلُكَ الْمُعَافَاةَ فِي الدُّنْيَا وَالآخِرَةِ
“അല്ലാഹുവേ നിന്നോട് ഞാൻ ഇഹത്തിലും പരത്തിലും സൗ ഖ്യം തേടുന്നു. ഈ ദുഅയേക്കാൾ ശ്രേഷ്ഠമായ ഒരു ദുആയും ഒരാളും നിർവ്വഹിച്ചിട്ടില്ല.” (സുനനു ഇബ്നിമാജഃ അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല