അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ما منكم من أحدٍ إلا سيُكلِّمهُ ربهُ ليس بينَهُ وبينَهُ ترجمان فينظرُ أيمنَ منهُ فلا يرى إلاّ ما قدَّمَ من عمله، وينظرُ أَشْأَمَ منه فلا يَرَى إلا ما قدَّمَ، وينظرُ بين يديه فلا يرى إلاَّ النارَ تِلْقاء وجهه، فاتَّقوا النار ولو بِشقِّ تمرةٍ
“അല്ലാഹു സംസാരിക്കാതെ നിങ്ങളിൽ ആരുമുണ്ടാകില്ല. യാതൊരു പരിഭാഷകനും ഇടയിലുണ്ടാവില്ല. അയാൾ വലതുഭാഗം നോക്കും. ചെയ്ത കർമ്മമല്ലാതെ യാതൊന്നും കാണില്ല. ഇടതു ഭാഗം നോക്കും. തന്റെ ചെയ്തിയല്ലാതെ ഒന്നും കാണില്ല. തന്റെ മുന്നിൽ നോക്കും. മുന്നിൽ നരകമേ കാണൂ. അതിനാൽ കാരക്ക ചീളുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെ കാക്കുക” (ബുഖാരി)
…وَالصَّدَقَةُ تُطْفِىءُ الخطيئةَ كما يُطْفِىءُ الماءُ النَّارَ…
“വെള്ളം തീകെടുത്തുന്നതുപോലെ സ്വദക്വഃ പാപംകെടുത്തും” (അഹ്മദ്. ഹാകിമും ദഹബിയും സ്വഹീഹെന്ന് വിധിച്ചു)
مَن تَصَدَّقَ بعَدْلِ تمرةٍ من كسْبٍ طيّبٍ ولا يَصْعَدُ إِلى الله إِلاَّ الطيِّبَ فإنَّ اللهَ يتقبَّلهُا بيمينِه ثمَّ يُرَبيِّهَا لصاحبها كما يربِّي أحَدُكم فَلُوَّهُ، حتى تكونَ مِثْل الجبلِ
“വിശിഷ്ഠമായതേ അല്ലാഹുവിലേക്ക് കയറൂ എന്നിരിക്കെ; നല്ല സമ്പാദ്യത്തിൽനിന്ന് ആരെങ്കിലും ഒരു കാരക്കക്ക് സമാനമായത് ദാനം ചെയ്താൽ അല്ലാഹു അത് വലതുകയ്യിൽ സ്വീകരിക്കും. പിന്നീടത് ദാനം ചെയ്തയാൾക്കുവേണ്ടി ഒരു പർവ്വതത്തോളമാകുന്നതുവരെവളർത്തും; നിങ്ങളിലൊരാൾ തന്റെ കുതിരകുഞ്ഞിനെ വളർത്തുന്നതുപോലെ” (ബുഖാരി, മുസ്ലിം)
അർശിന്റെ തണലേകപ്പെടുന്ന ഏഴുകൂട്ടരെ എണ്ണി തിരുദൂതർ ﷺ പറഞ്ഞു:
وَرَجُلٌ تَصَدَّقَ بِصَدَقَةٍ فَأَخْفَاهَا حَتَّىٰ لاَ تَعْلَمُ يَمِينُهُ مَا تُنْفِقُ شِمَالُهُ
“വലതു കൈ ചെലവഴിച്ചത് ഇടതുകൈ അറിയാത്ത വിധം മറച്ചു പിടിച്ച് സ്വദക്വഃ ചെയ്ത വ്യക്തി”. (ബുഖാരി, മുസ്ലിം)
തിരുദൂതർ ﷺ അബൂദർറി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
يَا أَبَا ذَرٍّ مَا أُحِبُّ أَنَّ أُحُدًا لِي ذَهَبًا يَأْتِي عَلَيَّ لَيْلَةٌ أَوْ ثَلَاثٌ عِنْدِي مِنْهُ دِينَارٌ إِلَّا أَرْصُدُهُ لِدَيْنٍ إِلَّا أَنْ أَقُولَ بِهِ فِي عِبَادِ اللَّهِ هَكَذَا وَهَكَذَا وَهَكَذَا ، وَأَرَانَا بِيَدِهِ ثُمَّ قَالَ: يَا أَبَا ذَرٍّ قُلْتُ لَبَّيْكَ وَسَعْدَيْكَ يَا رَسُولَ اللَّهِ. قَالَ: الْأَكْثَرُونَ هُمْ الْأَقَلُّونَ إِلَّا مَنْ قَالَ هَكَذَا وَهَكَذَا
“അബൂദർറ്, ഉഹദ് മലയോളം സ്വർണ്ണമുണ്ടാവുകയും അതിൽ ഒരു ദീനാറെങ്കിലും എന്റെയടുക്കലുണ്ടായിരിക്കെ ഒന്നോ മൂന്നോ രാത്രികൾ വരുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല; കടം വീട്ടാൻ എടുത്തുവെക്കുന്ന ദീനാർ ഒഴികെ. പക്ഷെ ഞാൻ അടിയാറുകൾക്കിടയിൽ ഇപ്രകാരം വീതിച്ചുനൽകും. നബി ﷺ ഞങ്ങൾക്കത് കൈ കൊണ്ട് കാണിച്ചുതന്നു. എന്നിട്ട് വിളിച്ചു: അബൂദർറ്. ഞാൻ പറഞ്ഞു: പ്രവാചകരെ, ഞാനിതാ അങ്ങേക്ക് ഉത്തരമേകുന്നു. അതിൽ സൗഭാഗ്യം കാണുന്നു. അവിടുന്ന് മൊഴിഞ്ഞു: സമ്പത്ത് കൂടിയവരാണ് അന്ത്യനാളിൽ നന്മ കുറഞ്ഞവർ; തന്റെ കൈകൾ കൊണ്ട് ഇപ്രകാരം നൽകിയവർ ഒഴിച്ച്” (ബുഖാരി, മുസ്ലിം)
صَنائِعُ المَعْرُوفِ تَقِي مَصَارِعَ السُّوءِ وَالصَّدَقةُ خُفِيًّا تُطْفِئُ غَضَبَ الرَّبِّ وَصِلَةُ الرَّحِمِ تزِيدُ فِي الْعُمُرِ وكُلُّ معْرُوفٍ صدقةٌ وأهْلُ الْمَعْرُوفِ فِي الدُّنيَا هُمْ أَهْلُ المَعْرُوفِ فِي الآخِرةِ
“പുണ്യപ്രവൃത്തികൾ ദുർഘടങ്ങളിൽ നിന്ന് കാക്കും രഹസ്യമായുള്ള സ്വദക്വഃ റബ്ബിന്റെ കോപം കെടുത്തും. കുടുംബം ചാർത്തൽ ആയുസ്സ് വർദ്ധിപ്പിക്കും. എല്ലാ നന്മയും സ്വദക്വയാണ്. ഇഹത്തിലെ സുകൃതരാണ് പരത്തിലേയും സുകൃതർ” (ത്വബറാനി. അൽബാനി ഹസനെന്ന് വിധിച്ചു)
كُلُّ امْرِىءٍ فِي ظِلِّ صَدَقَتِهِ حَتَّى يُقْضَى بَيْنَ النَّاسِ قال يزيد: وكان أبو الخير لا يخطئه يوم إلاّ تصدق فيه بشيء ولو كعكة أو بصلة
“പരലോകത്ത് ജനങ്ങൾക്കിടയിൽ വിധിതീർപ്പുണ്ടാകുന്നതുവരെ എല്ലാ മനുഷ്യനും തന്റെ സ്വദക്വയുടെ തണലിലായിരിക്കും. യ സീദ് പറയുന്നു: അബുൽഖയ്റിന് ഒരുദിനവും പിഴക്കാറില്ല; പല ഹാരമോ ഉള്ളിയോ ആണെങ്കിലും വല്ലതും ദാനം ചെയ്യാതെ” ( മുസ്നദ്. ഇബ്നിഖുസെയ്മ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല