ദീർഘായുസ്സും സൽകർമ്മവും

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

خَيْرُ النَّاسِ مَنْ طَالَ عُمرهُ وَحَسُنَ عَمَلُهُ

“ജനങ്ങളിൽ ഉത്തമൻ ആയുസ്സ് നീളുകയും കർമ്മം നന്നാവുകയും ചെയ്തവനാണ്.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന്’ വിധിച്ചു)

അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ നിവേദനം:

كان رجلان من بَلِي من قُضاعة أسلما مع النبي ‎ﷺ واستشهد أحدهما وأُخِّرَ الآخَرُ سَنَةٌ. قالَ طَلْحَةُ بن عبيد الله: فأريتُ الجنةَ فرأيتُ فيهَا المؤخّر منهما أُدخِلَ قبْلَ الشَّهِيدِ فعجبتُ لذلك فأصبحت فذكرت ذلك لرسول الله ‎ﷺ  فقال رسول الله ‎ﷺ: أليس قد صام بعده رمضان وصلى ستة آلاف ركعة أو كذا وكذا ركعة صلاة السنة

“ക്വുദ്വാഅഃ ഗോത്രത്തിലെ ബലിയിൽനിന്ന് രണ്ടുപേർ തിരുസവിധത്തിൽ ഇസ്ലാം സ്വീകരിച്ചു. അവരിൽ ഒരാൾ ശഹീദായി. അപരൻ ഒരു വർഷം ജീവിച്ചു. ത്വൽഹഃ പറയുന്നു: ഞാൻ സ്വർഗ്ഗവത്തേയും ശഹീദ് സ്വർഗ്ഗത്തിൽ കടക്കുന്നതിനു മുമ്പ് വൈകി മരണപെട്ടവൻ പ്രവേശിക്കപ്പെടുന്നതും സ്വപ്നം കണ്ടു. ഞാൻ അത്ഭുതപെട്ടു. പ്രഭാതത്തിൽ തിരുസവിധത്തിലെത്തി അതുണർത്തി. തിരദൂതർ ‎ﷺ പറഞ്ഞു: അയാൾ ശഹീദിനുശേഷം ഒരു വർഷം നോമ്പുപിടിച്ചില്ലേ? ആറായിരം റക്അത് അല്ലെങ്കിൽ ഒരു വർഷത്തെ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും ചെയ്തില്ലേ?”  (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts