അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
للشَّهِيدِ عندَ الله سِتُّ خِصَالٍ: يُغْفَرُ لَهُ في أَوَّلِ دُفْعَةٍ ويرَى مَقْعَدَهُ مِنَ الْجَنَّةِ، ويُجَارُ مِنْ عَذَابِ القَبْرِ، وَيَأْمَنُ مِنَ الفَزَعِ الأكْبَرِ، وَيُوضَعُ على رأْسِهِ تَاجُ الوَقَارِ، اليَاقُوتَةُ منها خَيْرٌ مِنَ الدُّنْيَا وما فيها، ويُزَوَّجُ اثْنَتَيْنِ وسْبعِينَ زَوْجَةً مِنَ الْحُورِ (الْعِينِ)، وَيُشَفَّعُ في سَبْعِينَ مِنْ أقَارِبِهِ
“അല്ലാഹുവിന്റെയടുത്ത് ശഹീദിന് ആറ് വിശേഷങ്ങളുണ്ട്: ആദ്യ രക്തം ചിന്തുന്നതോടെ പൊറുക്കപ്പെടും. സ്വർഗ്ഗത്തിൽ തന്റെ ഇരിപ്പിടം കാണും. ക്വബ്ർ ശിക്ഷയിൽനിന്ന് അയാൾ സംരക്ഷിക്കപ്പെടും. പരലോകഭീതിയിൽനിന്ന് നിർഭയനായിരിക്കും. “വക്വാ റി’ന്റെ കിരീടം തലയിൽ അണിയിക്കപ്പെടും; അതിലെ മാണിക്യം ദുനിയാവിനേക്കാളും അതിലുള്ളതിനേക്കാളും വിശിഷ്ഠമായിരിക്കും. ഹൂറുൻഈനിലെ എഴുപത്തിരണ്ട് സ്ത്രീകളെ ഇണയാക്കപ്പെടും. എഴുപത് ബന്ധുക്കളിൽ ശുപാർശക്ക് അനുമതി നൽകപ്പെടും” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
മറ്റൊരു രിവായത്തിൽ:
يُغْفَرُ لَهُ فِي أَوَّلِ دُفْعَةٍ مِنْ دَمِهِ
“ആദ്യ രക്തചിന്തലിൽ തന്നെ അവന് പൊറുക്കപ്പെടും” (മുസ്നദു അഹ്മദ്)
والذي نَفْسي بيدِه، لا يُكْلمُ أحدٌ في سبيلِ الله ـ والله أعلمُ بَمن يُكلَمُ في سبيلهِ ـ إلا جاءَ يَومَ القيامةَ واللَّونُ لَونُ الدَّمِ، والرِّيحُ رِيحُ المسْكِ
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ് സത്യം, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരാൾക്കും ഒരു മുറിവും ഏൽക്കുകയില്ല, -അല്ലാഹുവിന് നന്നായി അറിയാം അവന്റെ മാർഗ്ഗത്തിൽ മുറിവേറ്റവനെ കുറിച്ച്- മുറിവേറ്റയാൾ അന്ത്യനാളിൽ വരാതെ; അപ്പോൾ നിറം രക്തത്തിന്റെ നിറമായിരിക്കും. മണം കസ്തൂരിയുടെ മണവുമായിരിക്കും” (ബുഖാരി).
مَنْ قَاتَلَ فِي سَبيلِ اللهِ مِنْ رَجُلٍ مُسْلِمٍ فُوَاقَ نَاقَةٍ ، وَجَبَتْ لَهُ الْجَنَّةَ ، وَمَنْ جُرِحَ جُرْحاً فِي سَبيلِ اللهِ أَوْ نُكِبَ نَكْبَةً فَإِنَّهَا تَجِيئُ يَوْمَ الْقِيَامَةِ كأَغْزَرِ مَا كَانتْ، لَوْنُها الزَّعْفَرَانُ وَرِيحُهَا كَالمِسْكِ
“ഒട്ടകത്തിന്റെ കറന്നെടുത്ത മുലയിൽ പാലുവരുന്ന സമയ ദൈർ ഘ്യം അല്ലാഹുവിന്റെമാർഗ്ഗത്തിൽ പോരാടുന്ന മുസ്ലിമിന് സ്വർഗ്ഗം നിർബന്ധമായി. ഒരാൾക്ക് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു മുറിവേറ്റു അല്ലെങ്കിൽ കുത്തേറ്റു; ആ മുറിവ് പച്ചയായി, നിറം കുങ്കുമത്തിന്റേയും മണം കസ്തൂരിയുടേതുമായി അന്ത്യനാളിൽ വരും; തീർച്ച” (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു.
يُغْفَرُ للِشَّهِيدِ كُلَّ ذَنْبٍ إِلاَّ الدَّينَ
“ശഹീദിന് എല്ലാതെറ്റും പൊറുക്കപ്പെടും; കടമൊഴിച്ച്.(മുസ്ലിം)
ശഹീദുമാരുടെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا تَعُدُّونَ الشَّهِيدَ فِيكُمْ؟ قَالُوا: يَا رَسُولَ الله مَنْ قُتِلَ فِي سَبِيلِ الله فَهُوَ شَهِيدٌ. قَالَ إنَّ شُهَدَاءَ أُمَّتِي إذاً لَقَلِيلٌ قَالُوا: فَمَنْ هُمْ يَا رَسُولَ الله ؟ قَالَ: مَنْ قُتِلَ فِي سَبِيلِ الله فَهُوَ شَهِيدٌ. وَمَنْ مَاتَ فِي سَبِيلِ الله فَهُوَ شَهِيدٌ. وَمَنْ مَاتَ فِي الطَّاعُونِ فَهُوَ شَهِيدٌ. وَمَنْ مَاتَ فِي الْبَطْنِ فَهُوَ شَهِيدٌ قَالَ وَالْغَرِيقُ شَهِيدٌ.
“ശഹീദിനെ നിങ്ങൾ എങ്ങനെയാണ് എണ്ണുന്നത്? അവർ പറഞ്ഞു: തിരുദൂതരെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെടുന്നവനാണ് ശഹീദ്. അവിടുന്ന് പറഞ്ഞു: എങ്കിൽ എന്റെ ഉമ്മത്തികളിൽ ശഹീദുകൾ കുറവായിരിക്കും. അവർ ചോദിച്ചു: അവരാരാണ് റസൂലേ? അവിടുന്ന് മൊഴിഞ്ഞു: അല്ലാഹുവിന്റെ മാർഗ്ഗത്തിൽ വധിക്കപ്പെട്ടവൻ ശഹീദാണ്. അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മരണപ്പെട്ടവൻ ശഹീദാണ്. പ്ലേഗ് രോഗത്താൽ മരിക്കുന്നവൻ ശഹീദാണ്. വയറ്റിൽ (രോഗത്താൽ) മരിക്കുന്നവൻ ശഹീദാണ്. വെള്ളത്തിൽ മുങ്ങിമരിക്കുന്നവനും ശഹീദാണ്. (മുസ്ലിം)
مَنْ قُتِلَ دُونَ مَالِهِ فَهُوَ شَهِيدٌ ، ومَنْ قُتِلَ دُونَ دِينِهِ فَهُوَ شَهِيدٌ ، ومَنْ قُتِلَ دُونَ دَمِهِ فَهُوَ شَهِيدٌ ، ومَنْ قُتِلَ دُونَ أَهْلِهِ فَهُوَ شَهِيدٌ
“തന്റെ സ്വത്ത് സംരക്ഷിക്കുവാൻ കൊല്ലപ്പെട്ടയാൾ ശഹീദാണ്. ദീനിനുവേണ്ടി കൊല്ലപ്പെട്ടയാൾ ശഹീദാണ്. രക്തം (സംരക്ഷി ക്കാൻ) കൊല്ലപ്പെട്ടയാൾ ശഹീദാണ്. ഇണയെ (സംരക്ഷിക്കാൻ) കൊല്ലപ്പെട്ടയാളും ശഹീദാണ്” (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിധിച്ചു)
“ശഹാദത്ത് ‘തേടുന്നതിന്റെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَأَلَ اللّهَ الشَّهَادَةَ بِصِدْقٍ بَلَّغَهُ اللّهُ مَنَازِلَ الشُّهَدَاءِ وَإِنْ مَاتَ عَلَىٰ فِرَاشِهِ
“സത്യസന്ധമായി അല്ലാഹുവോട് ശഹാദത് തേടിയവനെ രക്തസാക്ഷികളുടെ പദവികളിൽ അല്ലാഹു എത്തിക്കും; അയാൾ തന്റെ വിരിപ്പിൽ കിടന്ന് മരിച്ചാലും ശരി” (മുസ്ലിം)
مَنْ طَلَبَ الشَّهَادَةَ صَادِقاً، أُعْطِيَهَا، وَلَوْ لَمْ تُصِبْهُ
“സത്യസന്ധമായി രക്തസാക്ഷിത്വം തേടുന്നവനത് നൽകപ്പെടും, അവൻ ശഹീദായിട്ടില്ലെങ്കിലും ശരി” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല