സകാത്ത് നൽകാതിരിക്കുന്നതിന്റെ ഗൗരവം

THADHKIRAH

തിരുദതർ ﷺ പറഞ്ഞു: “സമ്പത്തുള്ള ഏതൊരാളും തന്റെ സാമ്പത്തിക ബാധ്യത നിർവ്വഹിച്ചില്ലെങ്കിൽ വിഷാധിക്യത്താൽ തൊലിപോയ ഒരു പാമ്പിനെ അയാളുടെ കഴുത്തിൽ വളയമെന്നോണം ചാർത്തപ്പെടും. അയാളതിൽനിന്ന് ഓടും. അത് അയാളെ അനുഗമിക്കും. ഈ വിഷയത്തെ പുരസ്കരിച്ച് അവിടുന്ന് ക്വുർആനിൽ നിന്നും ഓതി:

وَلَا يَحْسَبَنَّ الَّذِينَ يَبْخَلُونَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ هُوَ خَيْرًا لَّهُم ۖ بَلْ هُوَ شَرٌّ لَّهُمْ ۖسَيُطَوَّقُونَ مَا بَخِلُوا بِهِ يَوْمَ الْقِيَامَةِ ۗ

“അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് തങ്ങൾക്ക് തന്നിട്ടുള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിർത്തെഴുന്നേല്പ്പിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തുന്നതാണ്” (വി. ക്വു. 3:180)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts