റബീഅഃ അൽഅസ്ലമി رَضِيَ اللَّهُ عَنْهُ തിരുനബി ﷺ യോട് പറഞ്ഞു:
أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ. قَالَ: أَوْ غَيْرَ ذٰلِكَ؟ قُلْتُ: هُوَ ذَاكَ. قَالَ: فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ
“താങ്കളോട് സ്വർഗ്ഗത്തിൽ താങ്കളുടെ സൗഹൃദവാസം ഞാൻ ചോദിക്കുന്നു. തിരുനബി ﷺ പറഞ്ഞു: അതല്ലാത്ത വല്ലതുമുണ്ടോ? അദ്ദേഹം പറഞ്ഞു: അതാണ് വേണ്ടത്. തിരുനബി ﷺ പറഞ്ഞു: കൂടുതൽ സുജൂദ്എടുത്ത് താങ്കൾ എന്നെ സഹായിക്കുക” (മുസ്ലിം)