അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَتاني جبريل وفي يده مرآةٌ بيضاءُ فِيها نكتةٌ سوداءُ فقلتُ: ما هذه يا جبريلُ؟ قالَ: هذه الجمعةُ يعرِضُهَا عليكَ ربُّكَ لتكونَ لكَ عيداً ولقومِكَ من بعْدِكَ. إلى أنْ قالَ: ما لنا فيها؟ أي من الفضل قالَ: فِيها خيرٌ لكم فيها ساعةٌ من دعا ربّهُ فيها بخير هو لَهُ قَسْمٌ إِلاَّ أعْطَاهُ إِيَّاهُ أَوْ لَيْس لهُ بِقَسْمٍ إِلاَّ ادَّخَرَ لَهُ ما هُوَ أَعْظَمُ منهُ. أَوْ تَعوَّذ من شرٍّ هو عليهِ مكتوبٌ إلاَّ أَعَاذهُ أو ليس عليه مَكتوبٌ إِلاَّ أَعاذهُ منْ أَعظمِ منهُ قلتُ ما هذه النُّكْتَةُ السَّوْداءُ؟ قالَ: هذهِ الساعةُ تقومُ يومَ الجمعةِ
“കയ്യിൽ വെളുത്ത കണ്ണാടിയുമായി എന്റെ അടുക്കൽ ജിബ്രീൽ (അ) വന്നു. അതിൽ കറുത്ത ഒരു പുള്ളിയുണ്ട്. ഞാൻ ചോദിച്ചു: ജിബ്രീൽ ഇത് എന്താണ്? അദ്ദേഹം പറഞ്ഞു: ഇത് ജുമുഅഃയാണ്. താങ്കൾക്കും ശേഷം ജനതക്കും ഒരാഘോഷദിനമാകുവാൻ രക്ഷിതാവ് അത് പ്രദർശിപ്പിച്ചിരിക്കുന്നു. തിരുനബി ﷺ ചോദിച്ചു: ഞങ്ങൾക്കതിൽ എന്താണുള്ളത്? (ജിബ്രീൽ)പറഞ്ഞു: അതിൽ നിങ്ങൾക്ക് നന്മയുണ്ട്. അതിലൊരു സമയമുണ്ട്. ആ സമയം റബ്ബിനോട് നന്മക്കുവേണ്ടി ദുആ ചെയ്യുന്നവന് ആ നന്മ വിധിച്ചിട്ടുണ്ടെങ്കിൽ അവനത് അല്ലാഹു നൽകാതിരിക്കില്ല. ആ നന്മ വിധിച്ചിട്ടില്ലെങ്കിൽ അതിനേക്കാൾ മഹനീയമായത് റബ്ബവന് സൂക്ഷിച്ചുവെക്കും. തിന്മയിൽനിന്ന് അവൻ അഭയംതേടിയാൽ തിന്മ അവനിൽ വിധിക്കപ്പെട്ടതാണെങ്കിൽ അല്ലാഹു അഭയം നൽകും. അവനിൽ വിധിക്കപെട്ടില്ലയെങ്കിൽ അതിനേക്കാൾ ഗൗരവ മേറിയതിൽനിന്ന് അല്ലാഹു അവനഭയം നൽകും. ഞാൻ ചോദി ച്ചു: കണ്ണാടിയിലുള്ള കറുത്ത പുള്ളിയെന്താണ്? (ജിബ്രീൽ) പറഞ്ഞു: അന്ത്യനാളാണ്; വെള്ളിയാഴ്ച അത് സംഭവിക്കും” (ത്വബറാനി. അൽബാനി സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)
التمسُوا الساعةَ التي تُرْجَى في يومِ الجُمْعَةِ بعدَ العصرِ إلى غيْبُوبَةِ الشمسِ
“വെള്ളിയാഴ്ച്ച ദുആക്ക് ഉത്തരം ചെയ്യപ്പെടുന്ന സമയം നിങ്ങൾ അസറിനു ശേഷം സൂര്യാസ്തമയം വരെ പ്രതീക്ഷിക്കുക” (സുനനുത്തിർമുദി. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല