അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ خَرَجَ مِنْ بَيْتِهِ مُتَطَهِّراً إِلَى صَلاَةٍ مَكْتُوبَةٍ فأَجْرُهُ كَأَجْرِ الْحَاجِّ المُحْرِمِ، وَمَنْ خَرَجَ إِلَى تَسْبِيحِ الضُّحَى لا يَنْصِبُهُ إِلا إِيَّاهُ فأَجْرُهُ كَأَجْرِ الْمُعْتَمِرِ، وَصَلاَةٌ عَلَى إِثْرِ صَلاَةٍ لا لَغْوٌ بَيْنَهُمَا كِتَابٌ في عِلِّيِّينَ
“വീട്ടിൽനിന്ന് ശുദ്ധിവരുത്തി ഫർദ്വ് നമസ്കാരത്തിന് പുറപ്പെടുന്നവന് കൂലി ഇഹ്റാമിലുള്ള ഹാജിയുടെ കൂലിപോലെയാണ്. ദ്വുഹാ നമസ്കാരത്തിന് പുറപ്പെടുന്നവൻ, അതിനു മാത്രമാണ് പുറപ്പെടുന്നതെങ്കിൽ അവന്റെ കൂലി ഒരു ഉംറ നിർവഹിച്ചവന്റെ കൂലിയാണ്. ഒരു നമസ്കാരത്തെ തുടർന്ന് മറ്റൊരു നമസ്കാരം അവക്കിടയിൽ അനാവശ്യം ചെയ്തിട്ടില്ലയെങ്കിൽ ഇല്ലിയ്യീനിൽ രേഖപ്പെടുത്തപ്പെടും” (സുനനു അബീദാവൂദ്. അൽബാനി ഹസനെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല