വിജനതയിൽ നമസ്കരിക്കുന്നവന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

إِذَا كانَ الرَّجُل بِأَرضٍ قِيٍّ ، فَحَانتِ الصَّلاةُ فَلْيتوَضَّأْ ، فَإنْ لَمْ يَجِدْ مَاءً فلْيَتيمَّمْ ،فَإِنْ أَقَامَ صَلَّى معهُ مَلكاهُ، وَإِنْ أَذَّنَ وأَقَامَ صَلَّى خَلْفَهُ مِنْ جُنُودِ اللهِ مَا لاَ يُرَى طَرَفَاهُ

“വിജനഭൂമിയിൽ തനിച്ചായ ഒരാൾ നമസ്കാരസമയമായാൽ വുദൂ ചെയ്യട്ടെ. വെള്ളം കണ്ടെത്തിയില്ലെങ്കിൽ തയമ്മും ചെയ്യട്ടെ. ഇക്വാമത് വിളിച്ചാൽ അവന്റെ രണ്ട് മലക്കുകൾ കൂടെ നമസ്കരിക്കും. ബാങ്കുംഇക്വാമത്തും വിളിച്ചാൽ അല്ലാഹുവിന്റെ സൈന്യത്തിലെ രണ്ടറ്റം കാണപ്പെടാത്തത്ര പേർ നമസ്കരിക്കും”  (സുനനു അബീദാവൂദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

يَعْجَبُ رَبُّكَ مِنْ رَاعِي غَنَمٍ فِي رَأْسِ شَظِيَّةِ الْجَبَلِ يُؤَذِّنُ بِالصَّلاَةِ وَيُصَلِّي فَيَقُولُ اللَّهُ عَزَّ وَجَلَّ:انْظُرُوا إلَى عَبْدِي هٰذَا يُؤَذِّنُ وَيُقِيمُ الصَّلاَةَ يَخَافُ مِنِّي قَدْ غَفَرْتُ لِعَبْدِي وَأَدْخَلْتُهُ الْجَنَّةَ

“മലമേട്ടിൽ ബാങ്കുവിളിക്കുകയും നമസ്കരിക്കുകയും ചെയ്യുന്ന ആട്ടിടയനിൽ റബ്ബ് അത്ഭുതംകൂറുന്നു. അല്ലാഹു പറയും: എന്റെ ഈ ദാസനെ നോക്കൂ. അവൻ ബാങ്ക് വിളിക്കുന്നു, നമസ്കരിക്കുന്നു, എന്നെ ഭയക്കുന്നു. ഞാൻ എന്റെ ദാസന് പൊറുക്കുകയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു” (സുനനുന്നിസാഇഃ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

 

Leave a Reply

Your email address will not be published.

Similar Posts