ഒന്ന്: അശ്ശഫാഅത്തുൽകുബ്റാ
ഈ ശഫാഅത്തിനെ കുറിച്ച് മുൻ അദ്ധ്യായങ്ങളിൽ സലക്ഷ്യം നാം വിവരിച്ചു. ഇത് നമ്മുടെ നബി ﷺ ക്ക് മാത്രമുള്ള ശഫാഅത്താണ്.
രണ്ട്: സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് അതിനു വേണ്ടി മഹ്ശറിൽ വെച്ചുള്ള ശഫാഅത്ത്.
ഇതും നമ്മുടെ നബി ﷺ ക്ക് മാത്രമുള്ള ശഫാഅത്താണ്. ശഫാഅത്തിന്റെ വിഷയം വിവരിക്കുന്ന വിശാലമായ ഹദീഥിൽ അല്ലാഹു, തിരുമേനി ﷺ യോട് കൽപ്പിക്കുന്നതായി അല്ലാഹുവിന്റെ റസൂൽ ﷺ തന്നെ പറയുന്നു:
يَا مُحَمَّدُ ارْفَعْ رَأْسَكَ، سَلْ تُعْطَهْ، وَاشْفَعْ تُشَفَّعْ، فَأَرْفَعُ رَأْسِى ، فَأَقُولُ أُمَّتِى يَا رَبِّ ، أُمَّتِى يَا رَبِّ فَيُقَالُ يَا مُحَمَّدُ أَدْخِلْ مِنْ أُمَّتِكَ مَنْ لاَ حِسَابَ عَلَيْهِمْ مِنَ الْبَابِ الأَيْمَنِ مِنْ أَبْوَابِ الْجَنَّةِ وَهُمْ شُرَكَاءُ النَّاسِ فِيمَا سِوَى ذَلِكَ مِنَ الأَبْوَابِ.
“മുഹമ്മദ്, താങ്കൾ താങ്കളുടെ തലയുയർത്തുക. താങ്കൾ ചോദിക്കുക; താങ്കൾക്കത് നൽകപ്പെടും. താങ്കൾ ശഫാഅത്ത് ചെയ്യുക; താങ്കളുടെ ശഫാഅത്ത് സ്വീകരിക്കപ്പെടും.’ അപ്പോൾ ഞാൻ എന്റെ തല ഉയർത്തും. അങ്ങിനെ ഞാൻ പറയും: രക്ഷിതാവേ, എന്റെ ഉമ്മത്ത്. രക്ഷിതാവേ, എന്റെ ഉമ്മത്ത്. അപ്പോൾ പറയപ്പെടും: “ഓ മുഹമ്മദ്, താങ്കൾ താങ്കളുടെ ഉമ്മത്തികളിൽ ആരുടെമേലാണോ വിചാരണയില്ലാത്തത് അവരെ സ്വർഗ്ഗകവാടങ്ങളിൽനിന്ന് വലതുഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിപ്പിക്കുക; അവർ മറ്റു ജനവിഭാഗങ്ങളോടൊപ്പം അതൊഴികെയുള്ള ഇതര കവാടങ്ങളിൽ പങ്കാളികളുമായിരിക്കും” (ബുഖാരി)
മൂന്ന്: അബൂത്വാലിബിനുള്ള ശിക്ഷ ലഘൂകരിക്കുവാനായുള്ള ശഫാഅത്ത്
ഇത് നമ്മുടെ നബി ﷺ നിർവ്വഹിക്കുന്നതും അബൂത്വാലി ബിന് മാത്രം ലഭിക്കുന്നതുമായ ശഫാഅത്താണ്. അല്ലാഹുവിന്റെ റസൂൽ ﷺ , പിതൃവ്യൻ അബൂത്വാലിബിനെ കുറിച്ച് പറയുന്നത് കേട്ടതായി അബൂസഈദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ നിവേദനം ചെയ്യുന്നു:
لَعَلَّهُ تَنْفَعُهُ شَفَاعَتِي يَوْمَ الْقِيَامَةِ فَيُجْعَلُ فِي ضَحْضَاحٍ مِنْ النَّارِ يَبْلُغُ كَعْبَيْهِ يَغْلِي مِنْهُ أُمُّ دِمَاغِهِ
“ഒരു പക്ഷേ, അന്ത്യനാളിൽ എന്റെ ശഫാഅത്ത് അദ്ദേഹത്തിന് ഉപകരിച്ചേക്കും. അപ്പോൾ അദ്ദേഹം നരകത്തിൽ തന്റെ നെരിയാണിവരെ തീ എത്തും വിധം ആഴം കുറഞ്ഞ ഒരു സ്ഥലത്ത് പ്രവേശിപ്പിക്കപ്പെടുന്നതാണ്. അതിൽ അബൂത്വാലിബിന്റെ തലച്ചോർ തിളച്ചുമറിയും”. (ബുഖാരി, മുസ്ലിം)
അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള ഹദീഥിൽ ഇപ്രകാരം കാണാം:
يَا رَسُولَ اللَّهِ إِنَّ أَبَا طَالِبٍ كَانَ يَحُوطُكَ وَيَنْصُرُكَ فَهَلْ نَفَعَهُ ذَلِكَ قَالَ ﷺ نَعَمْ وَجَدْتُهُ فِى غَمَرَاتٍ مِنَ النَّارِ فَأَخْرَجْتُهُ إِلَى ضَحْضَاحٍ
“അല്ലാഹുവിന്റെ ദൂതരേ, നിശ്ചയം അബൂത്വാലിബ് താങ്കളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തിരുന്നുവല്ലോ? അത് അബൂത്വാലിബിന് ഉപകരിച്ചുവോ? തിരുമേനി ﷺ പറഞ്ഞു: “അതെ. അദ്ദേഹത്തെ ഞാൻ നരകത്തിന്റെ ആഴങ്ങളിൽ കണ്ടു. അപ്പോൾ ഞാൻ അദ്ദേഹത്തെ നരകത്തിൽ മുകൾപരപ്പിലേക്ക് കൊണ്ടുവന്നു.” (മുസ്‌ലിം)
നാല്: നരകം അനിവാര്യമായിരുന്നവർക്ക് അതിൽ പ്രവേശിക്കാതിരിക്കുവാനുള്ള ശഫാഅത്ത്.
അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَىٰ جِنَازَتِهِ أَرْبَعُونَ رَجُلاً، لاَ يُشْرِكُونَ بِاللَّهِ شَيْئاً إلاَّ شَفَّعَهُمُ اللَّهُ فِيهِ
“ഒരു മുസ്ലിമായ മനുഷ്യൻ മരിക്കുന്നു. അപ്പോൾ അയാളുടെ ജനാസക്കായി അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാത്ത നാൽപത് ആളുകൾ നമസ്കരിക്കുന്നു; എങ്കിൽ അയാളുടെ വിഷയത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും.” (മുസ്‌ലിം)
അഞ്ച്: നരകത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ അതിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടിയുള്ള ശഫാഅത്ത്.
ഈ വിഷയത്തിൽ ധാരാളം ഹദീഥുകൾ സ്വഹീഹായി സ്ഥിരപ്പെട്ടത് കാണാം. ശഫാഅത്തിന്റെ വിഷയം വിവരിക്കുന്ന അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽ നിന്നുള്ള വിശാലമായ ഹദീഥിൽ ഇപ്രകാരം കാണാം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
فَأَرْفَعُ رَأْسِى فَأَحْمَدُ رَبِّى بِتَحْمِيدٍ يُعَلِّمُنِيهِ رَبِّى ثُمَّ أَشْفَعُ فَيَحُدُّ لِى حَدًّا فَأُخْرِجُهُمْ مِنَ النَّارِ وَأُدْخِلُهُمُ الْجَنَّةَ ثُمَّ أَرْجِعُ فَأَقُولُ يَا رَبِّ مَا بَقِىَ فِى النَّارِ إِلاَّ مَنْ حَبَسَهُ الْقُرْآنُ وَوَجَبَ عَلَيْهِ الْخُلُودُ قَالَ النَّبِىُّ ﷺ يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ. وَكَانَ فِى قَلْبِهِ مِنَ الْخَيْرِ مَا يَزِنُ شَعِيرَةً ، ثُمَّ يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ. وَكَانَ فِى قَلْبِهِ مِنَ الْخَيْرِ مَا يَزِنُ بُرَّةً ثُمَّ يَخْرُجُ مِنَ النَّارِ مَنْ قَالَ لاَ إِلَهَ إِلاَّ اللَّهُ وَكَانَ فِى قَلْبِهِ مَا يَزِنُ مِنَ الْخَيْرِ ذَرَّةً
… അപ്പോൾ ഞാൻ എന്റെ തല ഉയർത്തും. എന്റെ രക്ഷിതാവ് എന്നെ പഠിപ്പിക്കുന്ന ഹംദുകൊണ്ട് ഞാൻ രക്ഷിതാവിനെ സ്തുതിക്കും. ശേഷം ഞാൻ ശഫാഅത്ത് നടത്തും. അപ്പോൾ എനിക്ക് ഒരു പരിധി നിശ്ചയിച്ചുതരും. അങ്ങിനെ ഞാൻ അവരെ നരകത്തിൽനിന്ന് പുറത്ത് കൊണ്ടുവരികയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യും. ശേഷം ഞാൻ മടങ്ങും. എന്നിട്ട് പറയും: രക്ഷിതാവേ ക്വുർആൻ തടയുകയും നരകത്തിൽ നിത്യവാസം നിർബന്ധമാവുകയും ചെയ്തവരല്ലാതെ (നരകത്തിൽ നിത്യവാസികളാണെന്ന് ക്വുർആൻ പറഞ്ഞവരല്ലാതെ) നരകത്തിൽ ശേഷി ക്കുന്നില്ല. നബി ﷺ പറഞ്ഞു: “ഒരാളുടെ ഹൃദയത്തിൽ ഒരു യവത്തി ന്റെ തൂക്കം നന്മ ഉണ്ടായിരിക്കേ അയാൾ ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ അയാൾ നരകത്തിൽനിന്ന് പുറത്തുകടക്കും. പിന്നീട് ഹൃദയത്തിൽ ഒരു ഗോതമ്പിന്റെ തൂക്കം നന്മ ഉണ്ടായിരിക്കേ അയാൾ ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ അയാൾ നരകത്തിൽ നിന്ന് പുറത്തുകടക്കും. പിന്നീട് ഹൃദയത്തിൽ ഒരു പരമാണുവി ന്റെ തൂക്കം നന്മ ഉണ്ടായിരിക്കേ ഒരാൾ ലാ ഇലാഹ ഇല്ലല്ലാഹ് പറഞ്ഞാൽ അയാൾ നരകത്തിൽനിന്ന് പുറത്തുകടക്കും”. (മുസ്‌ലിം)
ആറ്: സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർക്ക് പദവി ഉയരുവാനും കൂലി വർദ്ധിക്കുവാനുമുള്ള ശഫാഅത്ത്
അല്ലാഹുവിന്റെ റസൂൽ ﷺ അബൂസലമ رَضِيَ اللَّهُ عَنْهُ ക്കുവേണ്ടി അദ്ദേ ഹത്തിന്റെ മരണവേളയിൽ ദുആചെയ്യുന്നതായി കേട്ടത് ഉമ്മുസ ലമത്ത് رَضِيَ اللَّهُ عَنْها ഇപ്രകാരം നിവേദനം ചെയ്യുന്നു:
اللَّهُمَّ اغْفِرْ لأَبِى سَلَمَةَ وَارْفَعْ دَرَجَتَهُ فِى الْمَهْدِيِّينَ
“അല്ലാഹുവേ, അബൂസലമക്ക് നീ പൊറുക്കേണമേ. സന്മാർഗ്ഗചാരികളിൽ അദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ… (മുസ്‌ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല