മഹ്ശറിന്റെ ഭയാനകതയിൽ പരീക്ഷണങ്ങൾ കഠിനമാ വുകയും കാത്തിരിപ്പിന് ദൈർഘ്യം കൂടുകയും ചെയ്യുമ്പോൾ ആളുകൾ ഉന്നതി പദവിക്കാരെ തങ്ങളുടെ രക്ഷിതാവിങ്കൽ ശഫാഅത്ത് പറയുവാനായി അന്വേഷിക്കുകയായി; നാഥൻ വിധി തീർപ്പ് നടത്തുകയും ജനങ്ങളെ മഹ്ശറിന്റെ ഭീതിയിൽനിന്നും മൗക്വിഫിന്റെ ഭയാനകതയിൽനിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി യുമാണ് പ്രസ്തുത ശഫാഅത്ത്. 
ആദം (അ), ഉലുൽഅസ്മിൽപ്പെട്ട നൂഹ്(അ), ഇബ്റാഹീം(അ), മൂസാ(അ), ഈസാ(അ) എന്നീ അമ്പിയാക്കളെ ഓരോരുത്തരേയും സമീപിച്ച് അവർക്ക് അല്ലാഹുവിങ്കലുള്ള ആദരവ് എണ്ണിപ്പറഞ്ഞ് ഈ ഉത്തരവാദിത്തം ഏൽക്കുവാൻ ആളുകൾ ആവശ്യപ്പെടും. അവരാകട്ടെ ഓരോരുത്തരും തന്റെ ശേഷക്കാരനിലേക്ക് ബാധ്യതയേൽ പ്പിക്കുകയും തനിക്കുള്ള ഒഴിവ്കഴിവ് പറയുകയും ചെയ്യും. അതോടെ ആളുകൾ അന്തിമദൂതനും അശ്റഫുൽഖൽക്വുമായ തിരു നബി ‎ﷺ  യെ സമീപ്പിക്കുകയായി. തിരുനബി ‎ﷺ  പൂർവ്വികരും പിൽ കാലക്കാരും ഒരുപോലെ വാഴ്ത്തുന്നതായ വേദിയിൽ അഥവാ മക്വാമുൻമഹ്മൂദിൽ എഴുന്നേറ്റ് നിൽക്കുകയും അനുവാദം തേടുകയും ചെയ്യും. അനുവാദം നേടിയാൽ അല്ലാഹുവെ വാഴ്ത്തി പുകഴ്ത്തി അവനോട് ശഫാഅത്ത് നടത്തുകയും തിരുനബി ‎ﷺ  ക്ക് ഉത്തരം ലഭിക്കുകയും ചെയ്യും. 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
أَنَا سَيِّدُ وَلَدِ آدَمَ يَوْمَ الْقِيَامَةِ وَأَوَّلُ مَنْ يَنْشَقُّ عَنْهُ الْقَبْرُ وَأَوَّلُ شَافِعٍ وَأَوَّلُ مُشَفَّعٍ
“അന്ത്യനാളിൽ ആദം സന്തതികളിൽ സയ്യിദ് ഞാനാകുന്നു. ആദ്യമായി ക്വബ്ർ പിളരുന്ന വ്യക്തിയും ഞാൻ ആയിരിക്കും. ഒന്നാമതായി ശഫാഅത്ത് പറയുന്നവനും ശഫാഅത്ത് സ്വീകരിക്കപ്പെ ടുന്നവനും ഞാൻ ആയിരിക്കും.” (മുസ്‌ലിം)
 
അശ്ശഫാഅത്തുൽകുബ്റാ തിരുമൊഴിയിൽ
 
ജനങ്ങളെ മഹ്ശറിന്റെ ഭീതിയിൽനിന്നും മൗക്വിഫിന്റെ ഭയാനകതയിൽനിന്നും രക്ഷപ്പെടുത്തുന്നതിന് വേണ്ടി രക്ഷിതാവിങ്കൽ ശഫാഅത്ത് പറയുവാനായി ആളുകൾ നബിമാരെ സമീ പിക്കുന്നതിനെ കുറിച്ച് ഉണർത്തിയല്ലോ. അല്ലാഹു അനുവാദമേകുമ്പോൾ തിരുനബി ‎ﷺ യാണ് പ്രസ്തുത ശഫാഅത്തിനർഹനും അതിന്റെ വക്താവും. ശഫാഅത്തിന്റെ വിഷയത്തിൽ ഹദീഥുകൾ ധാരാളമാണ്. അനസ് ഇബ്നുമാലികി رَضِيَ اللَّهُ عَنْهُ  ൽനിന്നും ഇമാം മുസ്ലിം റിപ്പോർട്ട്  ചെയ്ത ഹദീഥ് താഴെ നൽകുന്നു. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
إِذَا كَانَ يَوْمُ الْقِيَامَةِ مَاجَ النَّاسُ بَعْضُهُمْ إِلَى بَعْضٍ فَيَأْتُونَ آدَمَ فَيَقُولُونَ لَهُ اشْفَعْ لِذُرِّيَّتِكَ. فَيَقُولُ لَسْتُ لَهَا وَلَكِنْ عَلَيْكُمْ بِإِبْرَاهِيمَ  فَإِنَّهُ خَلِيلُ اللَّهِ. فَيَأْتُونَ إِبْرَاهِيمَ فَيَقُولُ لَسْتُ لَهَا وَلَكِنْ عَلَيْكُمْ بِمُوسَى  فَإِنَّهُ كَلِيمُ اللَّهِ. فَيُؤْتَى مُوسَى فَيَقُولُ لَسْتُ لَهَا وَلَكِنْ عَلَيْكُمْ بِعِيسَى فَإِنَّهُ رُوحُ اللَّهِ وَكَلِمَتُهُ.  فَيُؤْتَى عِيسَى فَيَقُولُ لَسْتُ لَهَا وَلَكِنْ عَلَيْكُمْ بِمُحَمَّدٍ ‎ﷺ  فَأُوتَى فَأَقُولُ أَنَا لَهَا. فَأَنْطَلِقُ فَأَسْتَأْذِنُ عَلَى رَبِّى فَيُؤْذَنُ لِى فَأَقُومُ بَيْنَ يَدَيْهِ فَأَحْمَدُهُ بِمَحَامِدَ لاَ أَقْدِرُ عَلَيْهِ الآنَ يُلْهِمُنِيهِ اللَّهُ ثُمَّ أَخِرُّ لَهُ سَاجِدًا فَيُقَالُ لِى يَا مُحَمَّدُ ارْفَعْ رَأْسَكَ وَقُلْ يُسْمَعْ لَكَ وَسَلْ تُعْطَهْ وَاشْفَعْ تُشَفَّعْ…
“അന്ത്യനാളായാൽ ജനങ്ങൾ ചിലർ ചിലരിലേക്ക് ചലിക്കും. അങ്ങിനെ അവർ ആദമിന്റെ അരികിൽ എത്തും. അവർ പറയും: താങ്കൾ, താങ്കളുടെ സന്തതികൾക്കായി ശഫാഅത്ത് പറയുക. അപ്പോൾ ആദം (അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ ഇബ്റാഹീ (അ) മിനെ സമീപിക്കുക. കാരണം അദ്ദേഹം അല്ലാഹുവിന്റെ ഖലീൽ ആകുന്നു. അങ്ങിനെ അവർ ഇബ്റാഹീമിന് അരികിൽ എത്തും. അപ്പോൾ ഇബ്റാഹീ (അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ മൂസാ (അ) യെ സമീപിക്കുക. കാരണം അദ്ദേഹം അല്ലാഹുവിന്റെ കലീം ആകുന്നു. അങ്ങിനെ മൂസായുടെ അടുക്കൽ എത്തപ്പെടും. അപ്പോൾ മൂസാ (അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ ഈസാ (അ) യെ സമീപിക്കുക. കാരണം അദ്ദേഹം അല്ലാഹുവിന്റെ റൂഹും കലി മത്തുമാകുന്നു. അങ്ങിനെ ഈസായുടെ അടുക്കൽ എത്തപ്പെടും. ഈസാ (അ) (വിനയത്താലും വിഷയത്തിന്റെ ഗൗരവത്താലും) പറയും: ഞാൻ അതിന് ആളല്ല. എന്നാൽ നിങ്ങൾ മുഹമ്മദി ﷺ നെ  സമീപിക്കുക. അങ്ങിനെ എന്റെ അടുക്കൽ എത്തപ്പെടും. ഞാൻ പറയും: അതിന് ഞാൻ ഉണ്ട്. ശേഷം ഞാൻ പോകും. അങ്ങിനെ എന്റെ റബ്ബിനോട് അനുവാദം തേടും. അപ്പോൾ എനിക്ക് അനുവാദം നൽകപ്പെടും. ഞാൻ റബ്ബിനുമുമ്പിൽ നിൽക്കുകയും സ്തുതി വചനങ്ങൾ കൊണ്ട് അവനെ വാഴ്ത്തുകയും ചെയ്യും. ഇപ്പോഴാണെങ്കിൽ എനിക്ക് അതിന് കഴിയുകയില്ല. (അത്രയും അന്ന് ഞാൻ അല്ലാഹുവിനെ വാഴ്ത്തും). അല്ലാഹു അതിന് എനിക്ക് ബോധനമേകും. ശേഷം ഞാൻ നമ്മുടെ രക്ഷിതാവിന് സുജൂദ് ചെയ്യുന്നവനായി വീഴും. അപ്പോൾ എന്നോട് പറയപ്പെടും: മുഹമ്മദ്, താങ്കളുടെ തല ഉയർത്തൂ. താങ്കൾ പറഞ്ഞു കൊള്ളുക. താങ്കളുടെ സംസാരം കേൾക്കപ്പെടും. താങ്കൾ ചോദിച്ചുകൊള്ളുക. താങ്കൾക്ക് നൽകപ്പെടും. താങ്കൾ ശഫാഅത്ത് പറഞ്ഞുകൊള്ളുക. താങ്കളുടെ ശഫാഅത്ത് സ്വീകരിക്കപ്പെടും…”
ഇത്തരുണത്തിലാണ് തിരുമേനി ‎ﷺ  അശ്ശഫാഅത്തുൽക്വുബ്റാ നിർവ്വഹിക്കുക. മറ്റൊരു റിപ്പോർട്ടിൽ തൽവിഷയത്തിൽ ഇപ്രകാരം കാണാം:
فَيَشْفَعُ لِيُقْضَى بَيْنَ الْخَلْقِ …
“അങ്ങിനെ അടിയാറുകൾക്കിടയിൽ വിധിതീർപ്പാക്കപ്പെടുന്നതിനുവേണ്ടി തിരുമേനി ‎ﷺ ശഫാഅത്ത് നടത്തും.” (ബുഖാരി)
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts