ശഫാഅത്തിന്റെ യഥാർത്ഥ പരമാധികാരം അല്ലാഹുവിന് മാത്രമാണ്. അതായത്, ആരൊക്കെയാണ് ശഫാഅത്ത് ചെയ്യേണ്ടതെന്നും ആർക്കൊക്കെയാണ് ശഫാഅത്ത് ഉപകാരപ്പെടുകയെന്നും ആത്യന്തികമായി തീരുമാനിക്കുന്നത് അല്ലാഹുമാത്രമാണെന്ന് ചുരുക്കം. അല്ലാഹു പറഞ്ഞു:

قُل لِّلَّهِ الشَّفَاعَةُ جَمِيعًا ۖ لَّهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۖ ثُمَّ إِلَيْهِ تُرْجَعُونَ ‎﴿٤٤﴾

പറയുക: അല്ലാഹുവിന് മാത്രമാകുന്നു ശഫാഅത്ത് മുഴുവൻ. അവന് മാത്രമാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആ ധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങൾ മടക്കപ്പെടുന്നത്.   (സൂറത്തുസ്സുമർ: 44)
ഏതാനും നിബന്ധനകൾക്ക് വിധേയമായാണ് ശഫാഅത്തെന്ന് വിശുദ്ധ ക്വുർആനിൽനിന്നും തിരുസുന്നത്തിൽനിന്നും വ്യക്തമാകുന്നുണ്ട്.

ഒന്ന്: ശഫാഅത്ത് ചെയ്യുന്നവർക്ക് ശഫാഅത്ത് ചെയ്യുവാൻ അല്ലാഹുവിന്റെ അനുമതിയുമുണ്ടായിരിക്കണം.
അല്ലാഹു പറഞ്ഞു:

مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ

…അല്ലാഹുവിന്റേത് മാത്രമാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശഫാഅത്ത് നടത്തുവാനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു… (സൂറത്തുൽ ബക്വറഃ : 255)

രണ്ട്: ശഫാഅത്ത് ലഭിക്കേണ്ടവൻ അല്ലാഹു തൃപ്തിപ്പെട്ട വാക്കുകളുടേയും കർമ്മങ്ങളുടേയും ഉടമയായിരിക്കണം.
അല്ലാഹു പറഞ്ഞു:

يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ ‎﴿٢٨﴾‏ 

അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവൻ അറിയുന്നു. അവൻ തൃപ്തിപ്പെട്ടവർക്കല്ലാതെ അവർ ശഫാഅത്ത് ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താൽ നടുങ്ങുന്നവരുമാകുന്നു. (സൂറത്തുൽഅമ്പിയാഅ് : 28)

يَوْمَئِذٍ لَّا تَنفَعُ الشَّفَاعَةُ إِلَّا مَنْ أَذِنَ لَهُ الرَّحْمَٰنُ وَرَضِيَ لَهُ قَوْلًا ‎﴿١٠٩﴾‏

അന്നേ ദിവസം പരമകാരുണികൻ ആരുടെ കാര്യത്തിൽ അനുമതി നൽകുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശഫാഅത്ത് പ്രയോജനപ്പെടുകയില്ല. (സൂറത്തുത്വാഹാ: 109)

وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاءُ وَيَرْضَىٰ ‎﴿٢٦﴾‏

ആകാശങ്ങളിൽ എത്ര മലക്കുകളാണുള്ളത്! അവരുടെ ശഫാഅത്ത് യാതൊരു പ്രയോജനവും ചെയ്യുകയില്ല; അല്ലാഹു അവൻ ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് (ശഫാഅ ത്തിന്) അനുവാദം നൽകിയതിന്റെ ശേഷമല്ലാതെ. (സൂറത്തുന്നജ്മ്:26)
ശഫാഅത്തിന്റെ യഥാർത്ഥ പരമാധികാരം അല്ലാഹുവിന് മാത്രമാണെന്നതും ശഫാഅത്ത് ചെയ്യുന്നവർ ശഫാഅത്ത് ചെയ്യണമെങ്കിൽ അവന്റെ അനുമതി ഉണ്ടായിരിക്കണമെന്നതും ശഫാഅത്ത് ലഭിക്കേണ്ടവൻ അല്ലാഹു തൃപ്തിപ്പെട്ട വാക്കുകളുടേയും കർമ്മങ്ങളുടേയും ഉടമയായിരിക്കണമെന്നതും വ്യക്തമായിരിക്കെ ശഫാഅത്തിന് തേടേണ്ടതും ചോദിക്കേണ്ടതും അല്ലാഹുവി നോട് മാത്രമാണെന്നതിൽ യാതൊരു വിശ്വാസിയും സംശയി ക്കുകയില്ലല്ലോ?
ശഫാഅത്ത് ചെയ്യുന്നവർ എത്ര മഹത്വമുള്ളവരായാലും ശഫാഅത്ത് ലഭിക്കേണ്ടവർ അല്ലാഹു തൃപ്തിപ്പെട്ട വാക്കുകളുടേ യും കർമ്മങ്ങളുടേയും ഉടമകളായില്ലെങ്കിൽ ശഫാഅത്ത് ഫലം ചെ യ്യില്ലെന്നതിന് തെളിവാണ് അന്ത്യനാളിൽ ഖലീലുല്ലാഹി ഇബ്റാഹീം (അ) പിതാവ് ആസറിന് വേണ്ടി നിർവ്വഹിക്കുന്നതായ ശഫാഅത്ത്. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

يَلْقَى إِبْرَاهِيمُ أَبَاهُ آزَرَ يَوْمَ الْقِيَامَةِ، وَعَلَى وَجْهِ آزَرَ قَتَرَةٌ وَغَبَرَةٌ، فَيَقُولُ لَهُ إِبْرَاهِيمُ أَلَمْ أَقُلْ لَكَ لاَ تَعْصِنِى فَيَقُولُ أَبُوهُ فَالْيَوْمَ لاَ أَعْصِيكَ. فَيَقُولُ إِبْرَاهِيمُ يَا رَبِّ، إِنَّكَ وَعَدْتَنِى أَنْ لاَ تُخْزِيَنِى يَوْمَ يُبْعَثُونَ، فَأَىُّ خِزْىٍ أَخْزَى مِنْ أَبِى الأَبْعَدِ فَيَقُولُ اللَّهُ إِنِّى حَرَّمْتُ الْجَنَّةَ عَلَى الْكَافِرِينَ، ثُمَّ يُقَالُ يَا إِبْرَاهِيمُ مَا تَحْتَ رِجْلَيْكَ فَيَنْظُرُ فَإِذَا هُوَ بِذِيخٍ مُلْتَطِخٍ فَيُؤْخَذُ بِقَوَائِمِهِ فَيُلْقَى فِى النَّارِ

“ഇബ്റാഹീം തന്റെ പിതാവ് ആസറിനെ അന്ത്യനാളിൽ കണ്ടുമുട്ടും. ആസറിന്റെ മുഖത്ത് കൂരിരുട്ടും പൊടിയുമുണ്ട്. അപ്പോൾ അദ്ദേഹത്തോട് ഇബ്റാഹീം പറയും: ഞാൻ താങ്കളോട് എന്നെ ധിക്കരിക്കരുത് എന്ന് പറഞ്ഞിട്ടില്ലായിരുന്നോ? അപ്പോൾ അദ്ദേഹത്തിന്റെ പിതാവ് പറയും: ഇന്നേ ദിനം ഞാൻ നിന്നെ ധിക്കരിക്കുകയില്ല. അപ്പോൾ ഇബ്റാഹീം പറയും: എന്റെ രക്ഷിതാവേ, നിശ്ചയം ആളുകൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിനം എന്നെ അപമാനിക്കുകയില്ലെന്ന് നീ എനിക്ക് കരാർ നൽകിയിട്ടുണ്ടല്ലോ? (നിന്റെ കാരുണ്യത്തിൽനിന്ന്) ഏറ്റം വിദൂരനായ എന്റെ പിതാവിനാലുണ്ടാകുന്ന അപമാനത്തേക്കാൾ വലിയ അപമാനം ഏതാണ്? അപ്പോൾ അല്ലാഹു പറയും: നിശ്ചയം, ഞാൻ സ്വർഗ്ഗത്തെ കാഫിരീങ്ങൾക്ക് ഹറാമാക്കിയിരിക്കുന്നു. ശേഷം പറയപ്പെടും: ഇബ്റാഹീം, താങ്കളുടെ ഇരുകാലുകൾക്കടിയിൽ എന്താണ്? അപ്പോൾ അദ്ദേഹം നോക്കും. അപ്പോഴതാ ആസർ ചെളിയിൽ പുരണ്ട ഒരു കഴുതപ്പുലിയായിരിക്കുന്നു. അങ്ങിനെ അതിന്റെ കൈകാലുകൾ പിടിക്കപ്പെടുകയും നരകത്തിൽ എറിയപ്പെടുകയും ചെയ്യും.”
(ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts