സമ്പത്തിലുള്ള അവകാശമാണ് സകാത്ത്. അത് യഥാവിധം നൽകിവീട്ടുവാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു. സകാത്ത് നൽകാത്തവരെ തങ്ങളുടെ സമ്പത്തുകൾ കൊണ്ട് അന്ത്യനാളിൽ ശിക്ഷിക്കുമെന്ന് അവൻ പറഞ്ഞിരിക്കുന്നു. പ്രസ്തുത ശിക്ഷയാകട്ടെ വിവിധ രീതിയിലാണെന്ന് തെളിവുകൾ അറിയിക്കുകയും ചെയ്യുന്നു.
ഒന്ന്: അയാളുടെ സമ്പത്തിനെ വിഷാധിക്യത്താൽ തൊലിപോയ ഒരു പാമ്പിനെ പേലെയാക്കുകയും അത് അവന്റെ കഴുത്തിനുചുറ്റും ഒരു വളയമെന്നോണം കിടന്ന് ഞാനാണ് നിന്റെ സമ്പത്തെന്നും ധനശേഖരമെന്നും പറയും.
“സമ്പത്തുള്ള ഏതൊരു വ്യക്തിയും തന്റെ സമ്പത്തിന്റെ വിഹിതം(സകാത്ത്) നൽകിയിട്ടില്ലായെങ്കിൽ, അല്ലാഹു അയാളുടെ കഴുത്തിനുചുറ്റും ഒരു വളയമെന്നോണം ഒരു പാമ്പിനെ ആക്കുന്നതാണ്. വിഷാധിക്യത്താൽ തൊലിപോയ (പാമ്പായിരിക്കും അത്). അവൻ അതിൽനിന്ന് ഓടും, അത് അവനെ പിന്തുടരുകയും ചെയ്യും. ശേഷം അല്ലാഹുവിന്റെ റസൂൽ ﷺ വിശുദ്ധ ക്വുർആനിൽ നിന്നും ഓതി:
അല്ലാഹു അവന്റെ അനുഗ്രഹത്തിൽ നിന്ന് തങ്ങൾക്ക് തന്നിട്ടു ള്ളതിൽ പിശുക്ക് കാണിക്കുന്നവർ അതവർക്ക് ഗുണമാണെന്ന് ഒരിക്കലും വിചാരിക്കരുത്. അല്ല, അവർക്ക് ദോഷകരമാണത്. അവർ പിശുക്ക് കാണിച്ച ധനംകൊണ്ട് ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അവരുടെ കഴുത്തിൽ മാല ചാർത്തുന്നതാണ്. (സൂറ ത്തുആലിഇംറാൻ:180)
രണ്ട്: സകാത്ത് നൽകി ശുദ്ധി വരുത്താത്ത സമ്പത്ത് കൊണ്ടു വരപ്പെടും. സ്വർണ്ണവും വെള്ളിയുമാണ് പ്രസ്തുത സമ്പത്തെങ്കിൽ അവ തീക്കട്ടകളാക്കി മാറ്റിയെടുത്ത് അതുകൊണ്ട് അവൻ ശിക്ഷി ക്കപ്പെടും. അല്ലാഹു പറഞ്ഞു:
…സ്വർണ്ണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹു വിന്റെ മാർഗ്ഗത്തിൽ അത് ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക് വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക. നരകാഗ്നിയിൽ വെച്ച് അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടതുകൊണ്ട് അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം (അവരോട് പറയപ്പെടും): നിങ്ങൾ നിങ്ങൾക്ക് വേണ്ടിതന്നെ നിക്ഷേപിച്ചുവെച്ചതാണിത്. അതിനാൽ നിങ്ങൾ നിക്ഷേപിച്ച് വെച്ചിരുന്നത് നിങ്ങൾ ആസ്വദിച്ച് കൊള്ളുക. (സൂറത്തുത്തൗബഃ: 34,35)
“സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമകളിൽ ഒരാളുമില്ല അന്ത്യനാളായാൽ തീയിൽനിന്നുള്ള കട്ടകൾ അയാൾക്കായി എടുക്കപ്പെടാതെ; ശേഷം നരകത്തീയിൽ അവ ചൂടാക്കപ്പെടും. അതിൽപിന്നെ അവന്റെ പാർശ്വങ്ങളിലും നെറ്റിയിലും മുതുകിലും അവകൊണ്ട് ചൂടുവെ ക്കപ്പെടുകയും ചെയ്യും. അത് തണുക്കുമ്പോഴെല്ലാം അത് വീണ്ടും ചൂടാക്കി അവനിലേക്ക് മടക്കപ്പെടും. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. അങ്ങിനെ അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കും. അതിൽപിന്നെ അവൻ തന്റെ വഴികാണും. ഒന്നുകിൽ സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക്.”
ഒട്ടക സമ്പത്തുള്ള വ്യക്തി സകാത്തിലൂടെ തന്റെ സമ്പത്ത് സംസ്കരിച്ചിട്ടില്ലെങ്കിൽ അവനുള്ള ശിക്ഷയെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടപ്പോൾ തിരുമേനി ﷺ യുടെ പ്രതികരണം ഉപരി സൂചിത അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യുടെ ഹദീഥിൽ ഇപ്രകാരം വായിക്കാം:
“…ഒട്ടകത്തിന്റെ സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമ (അന്ത്യനാളിൽ വരും.) അവയുടെ അവകാശത്തിൽപ്പെട്ടതാണ് അവ വെള്ളം കുടിക്കുവാൻ വരുന്ന ദിനം അവയെ കറന്നെടുക്കുകയെന്നത്. (അകിട്ടിലെ പാല് കറന്നെടുത്ത് അവക്ക് ആശ്വാസം നൽകലും അവിടെ കൂടിയ സാധുക്കൾക്ക് പാല് പകർന്ന് നൽകലുമാണ് ആ അവകാശങ്ങൾ) അന്ത്യനാളായാൽ അവക്ക് നീണ്ട് പരന്ന് വിശാലമായ ഒരു സ്ഥലം ഒരുക്കപ്പെടും. അവയെ ഏറ്റവും കൊഴുത്ത നിലയിലും ഒരു ഒട്ടകക്കുട്ടിപോലും നഷ്ടപ്പെടാത്ത നിലയിലും ആക്കുകയും ചെയ്യും. അവ അവനെ അവയുടെ കുളമ്പുകൾകൊണ്ട് ചവിട്ടുകയും വായകൾകൊണ്ട് കടിക്കുകയും ചെയ്യും. അവയിൽ ഒന്നാമത്തേത് അവന്റെമേൽ നടന്നുപോയാൽ ഒടുക്കത്തേതിനെ അവനിലേക്ക് മടക്കപ്പെടുന്നതാണ്. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. അങ്ങിനെ അടിയാറുകൾക്കിടയിൽ വിധിതീർപ്പ് നടക്കും. അതിൽപിന്നെ അവൻ തന്റെ വഴികാണും. ഒന്നുകിൽ സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക്…
ആടുമാടുകൾ സമ്പത്തായുള്ള വ്യക്തി സകാത്തിലൂടെ തന്റെ കാലി സമ്പത്ത് സംസ്കരിച്ചിട്ടില്ലയെങ്കിൽ അവനുള്ള ശിക്ഷയെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടപ്പോൾ തിരുമേനി ﷺ യുടെ പ്ര തികരണം ഉപരി സൂചിത അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യുടെ ഹദീഥിൽ ഇപ്ര കാരം വായിക്കാം:
“…ആടുമാടുകളുടെ സകാത്ത് നൽകിവീട്ടാതെയുള്ള അവയുടെ ഉടമയുമില്ല (അന്ത്യനാളിൽ വരാതെ.) അന്ത്യനാളായാൽ അവക്ക് നീണ്ട് പരന്ന് വിശാലമായ ഒരു സ്ഥലം ഒരുക്കപ്പെടും. യാതൊന്നും അവയിൽനിന്ന് നഷ്ടപ്പെടുകയില്ല. അവയിൽ കൊമ്പ് വളഞ്ഞതോ കൊമ്പില്ലാത്തതോ കൊമ്പ് മുറിഞ്ഞതോ ഇല്ല. അവനെ അവ അവയുടെ കൊമ്പുകൾ കൊണ്ട് കുത്തുകയും കുളമ്പുകൾ കൊണ്ട് ചവിട്ടുകയും ചെയ്യും. അവയിൽ ഒന്നാമത്തേത് അവന്റെ മേൽ നടന്നുപേയാൽ ഒടുക്കത്തേതിനെ അവനിലേക്ക് മടക്കപ്പെടുന്നതാണ്. അമ്പതിനായിരം വർഷങ്ങളുടെ ദൈർഘ്യമുള്ള ഒരു ദിനമായിരിക്കും ഇത്. അങ്ങിനെ അടിയാറുകൾക്കിടയിൽ വിധി തീർപ്പ് നടക്കും. അതിൽപിന്നെ അവൻ തന്റെ വഴികാണും. ഒന്നു കിൽ സ്വർഗ്ഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക്.”
തിരുനോട്ടം നിഷേധിക്കപ്പെടുന്നവർ
അബ്ദുല്ലാഹിബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ثَلاَثَةٌ لاَ يَنْظُرُ اللَّهُ إِلَيْهِمْ يَوْمَ الْقِيَامَةِ الْعَاقُّ لِوَالِدَيْهِ وَالْمَرْأَةُ الْمُتَرَجِّلَةُ وَالدَّيُّوثُ
“മൂന്ന് കൂട്ടർ, അല്ലാഹു അന്ത്യനാളിൽ അവരിലേക്ക് നോക്കുകയില്ല. തന്റെ മാതാപിതാക്കളെ ദ്രോഹിക്കുന്നവൻ, പുരുഷന്മാരോട് സദൃശ്യരായി ആൺകോലം കെട്ടുന്ന സ്ത്രീകൾ. കടുംബത്തിൽ ഹീനതക്ക് കൂട്ടുനിൽക്കുന്ന ഗൃഹനാഥൻ.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ الَّذِى يَأْتِى امْرَأَتَهُ فِى دُبُرِهَا لاَ يَنْظُرُ اللَّهُ إِلَيْهِ
“നിശ്ചയം, തന്റെ ഭാര്യയെ മലദ്ദ്വാരത്തിൽ പ്രാപിക്കുന്നവനിലേക്ക് അന്ത്യനാളിൽ അല്ലാഹു നോക്കുകയില്ല.”
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنْ جَرَّ ثَوْبَهُ خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ
“വല്ലവനും തന്റെ വസ്ത്രം അഹങ്കാരിയായി വലിച്ചുനടന്നാൽ അന്ത്യനാളിൽ അവനിലേക്ക് അല്ലാഹു നോക്കുകയില്ല.” (ബുഖാരി)
ഇബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നുള്ള മറ്റൊരു റിപ്പോർട്ടിൽ:
الإِسْبَالُ فِى الإِزَارِ وَالْقَمِيصِ وَالْعِمَامَةِ مَنْ جَرَّ مِنْهَا شَيْئًا خُيَلاَءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ
“തുണി, കുപ്പായം, തലപ്പാവ് എന്നിവയിലെല്ലാം വലിച്ചിഴക്കലുണ്ട്. വല്ലവനും, അവയിൽനിന്ന് വല്ലതും അഹങ്കാരിയായി വലിച്ച് നടന്നാൽ അവനിലേക്ക് അന്ത്യനാളിൽ അല്ലാഹു നോക്കുകയില്ല.”
സംസാരവും സംസ്കരണവും നിഷേധിക്കപ്പെടുന്നവർ
കരുണാമയനായ അല്ലാഹു സംസാരിക്കുകയോ സംസ്കരിക്കുകയോ ചെയ്യാത്തതിനാൽ അധിക്ഷിപ്തതയും നോവേറിയ ശിക്ഷ ഏറ്റ് വാങ്ങുകയും ചെയ്യുന്ന പല ജനവിഭാഗങ്ങളും അന്ത്യനാളിലുണ്ട്.
കേവല ഭൗതിക ലാഭങ്ങൾക്കായി വേദത്തിൽ അല്ലാഹു അവതരിപ്പിച്ചത് മറച്ചുവെക്കുന്ന പുരോഹിതന്മാരും ദുൻയവിയായ ലക്ഷ്യങ്ങൾക്കായി ജ്ഞാനം പൂഴ്ത്തിവെക്കുന്ന മതപണ്ഡിതരും ഈ വകുപ്പിലാണ്. അല്ലാഹു പറഞ്ഞു:
إِنَّ الَّذِينَ يَكْتُمُونَ مَا أَنزَلَ اللَّهُ مِنَ الْكِتَابِ وَيَشْتَرُونَ بِهِ ثَمَنًا قَلِيلًا ۙ أُولَٰئِكَ مَا يَأْكُلُونَ فِي بُطُونِهِمْ إِلَّا النَّارَ وَلَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴿١٧٤﴾ أُولَٰئِكَ الَّذِينَ اشْتَرَوُا الضَّلَالَةَ بِالْهُدَىٰ وَالْعَذَابَ بِالْمَغْفِرَةِ ۚ فَمَا أَصْبَرَهُمْ عَلَى النَّارِ ﴿١٧٥﴾
അല്ലാഹു അവതരിപ്പിച്ച, വേദഗ്രന്ഥത്തിലുള്ള കാര്യങ്ങൾ മറച്ചുവെക്കുകയും, അതിന്നു വിലയായി തുച്ഛമായ നേട്ടങ്ങൾ നേടിയെടുക്കുകയും ചെയ്യുന്നവരാരോ അവർ തങ്ങളുടെ വയറുകളിൽ തിന്നു നിറക്കുന്നത് നരകാഗ്നിയല്ലാതെ മറ്റൊന്നുമല്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട് സംസാരി ക്കുകയോ (പാപങ്ങളിൽ നിന്ന്) അവരെ സംശുദ്ധരാക്കുകയോ ചെയ്യുകയില്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുകയും ചെയ്യും. സന്മാർഗത്തിനുപകരം ദുർമാർഗവും, പാപമോചനത്തിനു പകരം ശിക്ഷയും വാങ്ങിയവരാകുന്നു അവർ. നരകശിക്ഷ അനുഭവിക്കുന്നതിൽ അവർക്കെന്തൊരു ക്ഷമയാണ്! (സൂറത്തുൽബക്വറഃ: 174,175)
സംസാരവും സംസ്കരണവും തിരുനോട്ടവും നിഷേധിക്കപ്പെടുന്നവർ
അല്ലാഹു പറഞ്ഞു:
إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَٰئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ ﴿٧٧﴾
അല്ലാഹുവോടുള്ള കരാറും സ്വന്തം ശപഥങ്ങളും തുച്ഛവിലയ്ക്ക് വിൽക്കുന്നവരാരോ അവർക്ക് പരലോകത്തിൽ യാതൊരു ഓഹരിയുമില്ല. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അല്ലാഹു അവരോട് സംസാരിക്കുകയോ, അവരുടെ നേർക്ക് (കാരുണ്യപൂർവ്വം) നോക്കുകയോ ചെയ്യുന്നതല്ല. അവൻ അവർക്ക് വിശുദ്ധി നൽകുന്നതുമല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്. (സൂറത്തുആലുഇംറാൻ: 77)
അബൂദർറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ قَالَ فَقَرَأَهَا رَسُولُ اللَّهِ ﷺ ثَلاَثَ مِرَارٍ. قَالَ أَبُو ذَرٍّ خَابُوا وَخَسِرُوا مَنْ هُمْ يَا رَسُولَ اللَّهِ؟ قَالَ ﷺ الْمُسْبِلُ وَالْمَنَّانُ وَالْمُنَفِّقُ سِلْعَتَهُ بِالْحَلِفِ الْكَاذِبِ
“മൂന്ന് കൂട്ടർ, അല്ലാഹു അവരോട് സംസാരിക്കുകയോ അന്ത്യ നാളിൽ അവരിലേക്ക് നോക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല; അവർക്ക് നോവേറിയ ശിക്ഷയാണ് ഉള്ളത്. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ മൂന്ന് തവണ ഇത് പാരയണം ചെയ്തു. അബൂദർറ് ചോദിച്ചു: ഇക്കൂട്ടർ നിരാശപ്പെടുകയും നഷ്ടപ്പെടുകയും ചെയ്തു. അല്ലാഹുവിന്റെ ദൂതരേ, അവർ ആരാ ണ്? തിരുമേനി ﷺ പറഞ്ഞു: “വസ്ത്രം വലിച്ചിഴക്കുന്നവൻ, ദാനം ചെയ്തത് എടുത്ത് പറയുന്നവൻ, കള്ളസത്യം കൊണ്ട് ചെരക്ക് വിറ്റഴിക്കുന്നവൻ.” (മുസ്ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يَنْظُرُ إِلَيْهِمْ وَلاَ يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ رَجُلٌ مَنَعَ ابْنَ السَّبِيلِ فَضْلَ مَاءٍ عِنْدَهُ وَرَجُلٌ حَلَفَ عَلَى سِلْعَةٍ بَعْدَ الْعَصْرِ يَعْنِى كَاذِباً وَرَجُلٌ بَايَعَ إِمَاماً فَإِنْ أَعْطَاهُ وَفَى لَهُ وَإِنْ لَمْ يُعْطِهِ لَهُ لَمْ يُوفِ لَهُ
“മൂന്ന് കൂട്ടർ, അല്ലാഹു അവരോട് സംസാരിക്കുകയോ അന്ത്യനാളിൽ അവരിലേക്ക് നോക്കുകയോ അവരെ സംസ്കരിക്കുകയോ ഇല്ല. അവർക്ക് വേദനയേറിയ ശിക്ഷയുണ്ടായിരിക്കുന്നതുമാണ്. വഴി യാത്രക്കാരന് തന്റെ അടുക്കൽ ഉപയോഗിച്ച് ബാക്കിയായ വെള്ളം തടഞ്ഞ വ്യക്തി. അസ്വ്ർ നമസ്കാരാനന്തരം കള്ളസത്യം ചെയ്തുകൊണ്ട് ചെരക്ക് വിറ്റഴിച്ച വ്യക്തി, ഭരണാധികാരിക്ക് അനുസരണ പ്രതിജ്ഞ ചെയ്ത്, തനിക്ക് (ഭൗതികമായി) നൽകിയാൽ പ്രതിജ്ഞ പൂർത്തീകരിക്കുകയും നൽകിയില്ലെങ്കിൽ പ്രതിജ്ഞ പൂർത്തീകരിക്കാതിരിക്കുകയും ചെയ്യുന്ന വ്യക്തി.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ﷺ പറഞ്ഞു:
ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ، وَلاَ يَنْظُرُ إِلَيْهِمْ رَجُلٌ حَلَفَ عَلَى سِلْعَةٍ لَقَدْ أَعْطَى بِهَا أَكْثَرَ مِمَّا أَعْطَى وَهْوَ كَاذِبٌ ، وَرَجُلٌ حَلَفَ عَلَى يَمِينٍ كَاذِبَةٍ بَعْدَ الْعَصْرِ لِيَقْتَطِعَ بِهَا مَالَ رَجُلٍ مُسْلِمٍ، وَرَجُلٌ مَنَعَ فَضْلَ مَاءٍ، فَيَقُولُ اللَّهُ الْيَوْمَ أَمْنَعُكَ فَضْلِى، كَمَا مَنَعْتَ فَضْلَ مَا لَمْ تَعْمَلْ يَدَاكَ
“മൂന്ന് കൂട്ടർ, അല്ലാഹു അന്ത്യനാളിൽ അവരോട് സംസാരിക്കു കയോ അവരിലേക്ക് നോക്കുകയോ ഇല്ല. ചെരക്ക് (ചെലവഴിക്കു വാൻ) സത്യം ചെയ്യുകയും വ്യാജനായതിനാൽ താൻ നൽകിയ തിനേക്കാൾ തനിക്ക് നൽകപ്പെടുകയും ചെയ്ത വ്യക്തി. ഒരു മുസ്ലിമായ വ്യക്തിയുടെ സ്വത്ത് കവർന്നെടുക്കുവാൻ അസ്വ്ർ നമസ്കാരാനന്തരം കള്ളസത്യം ചെയ്ത വ്യക്തി. ഉപയോഗിച്ച് ബാക്കിയായ വെള്ളം തടഞ്ഞ വ്യക്തി. അല്ലാഹു അന്ത്യനാളിൽ പറയും: നിന്റെ കരങ്ങൾ ചെയ്തുണ്ടാക്കാത്തതിൽ(അല്ലാഹു ദാന മായേകിയതിൽ) ബാക്കിയായത് നീ തടഞ്ഞതുപോലെ ഇന്നേ ദിനം ഞാൻ നിനക്ക് എന്റെ ഔദാര്യം തടയുന്നു. (ബുഖാരി)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
ثَلاَثَةٌ لاَ يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلاَ يُزَكِّيهِمْ وَلاَ يَنْظُرُ إِلَيْهِمْ وَلَهُمْ عَذَابٌ أَلِيمٌ شَيْخٌ زَانٍ وَمَلِكٌ كَذَّابٌ وَعَائِلٌ مُسْتَكْبِرٌ
“മൂന്ന് കൂട്ടർ, അല്ലാഹു അന്ത്യനാളിൽ അവരോട് സംസാരിക്കു കയോ അവരെ സംസ്കരിക്കുകയോ അവരിലേക്ക് നോക്കുക യോ ഇല്ല; അവർക്ക് നോവേറിയ ശിക്ഷയാണ് ഉള്ളത്. വൃദ്ധനായ വ്യഭിചാരി, കള്ളം പറയുന്ന ഭരണാധികാരി, അഹങ്കാരിയായ അ ന്യാശ്രയക്കാരൻ” (മുസ്‌ലിം)
ചതി നടത്തുന്നവർ
അബ്ദുല്ലാഹിബ്നു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا جَمَعَ اللَّهُ الأَوَّلِينَ وَالآخِرِينَ يَوْمَ الْقِيَامَةِ يُرْفَعُ لِكُلِّ غَادِرٍ لِوَاءٌ فَقِيلَ هَذِهِ غَدْرَةُ فُلاَنِ بْنِ فُلاَنٍ
“അല്ലാഹു മുൻഗാമികളേയും പിൻഗാമികളേയും അന്ത്യനാളിൽ ഒരുമിച്ച് കൂട്ടിയാൽ എല്ലാ ചതിയന്മാർക്കും ഓരോ പതാക ഉയർത്തുന്നതാണ്. അപ്പോൾ പറയപ്പെടും: “ഇത് ഇന്നയാളുടെ മകൻ ഇന്നയാളുടെ വാഗ്ദാന ലംഘനമാണ്.” (മുസ്‌ലിം)
അബൂസഈദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لِكُلِّ غَادِرٍ لِوَاءٌ عِنْدَ اسْتِهِ يَوْمَ الْقِيَامَةِ
“നിശ്ചയം അന്ത്യനാളിൽ എല്ലാ ചതിയന്മാർക്കും അവന്റെ പൃഷ്ഠ ത്തിനടുത്ത് ഒരു പതാകയുണ്ടായിരിക്കും.” (മുസ്‌ലിം)
അബൂസഈദ് അൽഖുദ്രി رَضِيَ اللَّهُ عَنْهُയിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لِكُلِّ غَادِرٍ لِوَاءٌ يَوْمَ الْقِيَامَةِ يُرْفَعُ لَهُ بِقَدْرِ غَدْرِهِ أَلاَ وَلاَ غَادِرَ أَعْظَمُ غَدْرًا مِنْ أَمِيرِ عَامَّةٍ
“എല്ലാ വാഗ്ദാന ലംഘകർക്കും അന്ത്യനാളിൽ ഓരോ പതാക ഉണ്ടായിരിക്കും. അവന്റെ ലംഘനത്തിനനുസരിച്ച് അത് അവനു വേണ്ടി ഉയർത്തപ്പെടുന്നതാണ്. പെതുജനങ്ങളുടെ നായകൻ (വാഗ്ദാന ലംഘനം നടത്തുന്നുവെങ്കിൽ) അയാളെക്കാൾ വലിയ വാഗ്ദാന ലംഘകനായി യാതൊരാളുമില്ല.” (മുസ്‌ലിം)
അറിവ് മറച്ചുവെക്കുന്നവർ
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنْ سُئِلَ عَنْ عِلْمٍ فَكَتَمَهُ أَلْجَمَهُ اللَّهُ بِلِجَامٍ مِنْ نَارٍ يَوْمَ الْقِيَامَةِ
“വല്ലവനും ഒരു അറിവ് ചോദിക്കപ്പെടുകയും അപ്പോൾ അയാൾ അത് മറച്ചുവെക്കുകയും ചെയ്താൽ അന്ത്യനാളിൽ അയാൾക്ക് തീയിനാലുള്ള ഒരു കടിഞ്ഞാൺ അണിയിക്കപ്പെടും”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَا مِنْ رَجُلٍ يَحْفَظُ عِلْمًا فَيَكْتُمُهُ إِلاَّ أُتِىَ بِهِ يَوْمَ الْقِيَامَةِ مُلْجَمًا بِلِجَامٍ مِنَ النَّارِ
“വല്ല ജ്ഞാനവും മനഃപ്പാഠമാക്കിയ ഏതൊരു വ്യക്തിയും താൻ പാഠമാക്കിയതിനെ മറച്ചുവെക്കുന്നുവെങ്കിൽ അന്ത്യനാളിൽ തീയിനാലുള്ള കടിഞ്ഞാണിടപ്പെട്ടവനായിട്ടല്ലാതെ അയാൾ വരുകയില്ല”
ഭൗതിക പ്രമത്തരായ സമ്പന്നർ
ഭൗതിക ജീവിതത്തിൽ സായൂജ്യമടഞ്ഞും അതിൽ സുഖി ക്കുന്നത് അധികരിപ്പിച്ചും കഴിഞ്ഞുകൂടുന്നവർക്ക് പരലോകം ക്ലേശകരമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അല്ലാഹുവിന്റെ റസൂൽ ﷺ ഒരു വ്യക്തി തികട്ടുന്നത് കണ്ടവേളയിൽ ഇപ്രകാരം പറഞ്ഞു:
كُفَّ عَنَّا جُشَاءَكَ فَإِنَّ أَكْثَرَهُمْ شِبَعًا فِى الدُّنْيَا أَطْوَلُهُمْ جُوعًا يَوْمَ الْقِيَامَةِ
“താങ്കളുടെ ഈ ഏമ്പക്കം നമ്മിൽനിന്ന് ഒതുക്കി നിറുത്തുക. കാരണം ദുനിയാവിൽ ആളുകളിൽ ഏറ്റവും കൂടുതൽ വയറുനിറച്ചവൻ പരലോകത്ത് ഏറ്റവും ദീർഘമായി വിശക്കുന്നവനായിരിക്കും.”
സാമ്പത്തികമായി ധന്യതയിൽ കഴിഞ്ഞുകൂടുന്നവർ നന്മയുടെ വഴികളിൽ തങ്ങളുടെ സമ്പത്ത് വിനിയോഗിച്ചില്ലായെങ്കിൽ അത്തരക്കാരായിരിക്കും അന്ത്യനാളിൽ കഷ്ടപ്പെടുന്നവരെ ന്ന് തിരുമെഴികളിൽനിന്ന് മനസ്സിലാക്കാം. ഒരിക്കൽ അല്ലാഹുവി ന്റെ റസൂൽ ﷺ അബൂദർറി رَضِيَ اللَّهُ عَنْهُ നോട് പറഞ്ഞു:
يَا أَبَا ذَرٍّ مَا أُحِبُّ أَنَّ أُحُدًا لِي ذَهَبًا يَأْتِي عَلَيَّ لَيْلَةٌ أَوْ ثَلَاثٌ عِنْدِي مِنْهُ دِينَارٌ إِلَّا أَرْصُدُهُ لِدَيْنٍ إِلَّا أَنْ أَقُولَ بِهِ فِي عِبَادِ اللَّهِ هَكَذَا وَهَكَذَا وَهَكَذَا ، وَأَرَانَا بِيَدِهِ ثُمَّ قَالَ: يَا أَبَا ذَرٍّ قُلْتُ لَبَّيْكَ وَسَعْدَيْكَ يَا رَسُولَ اللَّهِ. قَالَ: الْأَكْثَرُونَ هُمْ الْأَقَلُّونَ إِلَّا مَنْ قَالَ هَكَذَا وَهَكَذَا
“അബൂദർറ്, ഒരു ഉഹദ് മലയോളം സ്വർണ്ണം എനിക്ക് ഉണ്ടാവുകയും അതിൽ ഒരു ദീനാർ എന്റെ കൈയ്യിൽ ബാക്കി ഉണ്ടായിരിക്കെ ഒന്നോ അല്ലെങ്കിൽ മൂന്നോ രാത്രി എനിക്ക് വരുകയും ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല; കടം വീട്ടുവാൻ ഞാൻ എടുത്തു വെക്കുന്ന ഒരു ദീനാർ ഒഴികെ. പക്ഷെ ഞാൻ അല്ലാഹുവിന്റെ അടിയാറുകൾക്കിടയിൽ ഇപ്രകാരം വീതിച്ചുനൽകും. പ്രവാചകൻ ﷺ തന്റെ കൈകൊണ്ട് ഞങ്ങൾക്കത് കാണിച്ചുതന്നു ـ എന്നിട്ട് (പ്രവാചകൻ ﷺ) പറഞ്ഞു: അബൂദർറ്. ഞാൻ പറഞ്ഞു: തിരുദൂതരേ, ഞാനിതാ അങ്ങേക്ക് ഉത്തരം ചെയ്യുന്നു. തിരുനബി ﷺ പറഞ്ഞു: (സമ്പത്ത്) കൂടിയവർ, അവരാണ് അന്ത്യനാളിൽ (നന്മകൾ) കുറഞ്ഞവർ; തന്റെ കൈകൾകൊണ്ട് ഇപ്രകാരം നൽകിയവർ ഒഴിച്ച്.” (ബുഖാരി, മുസ്ലിം)
അദിയ്യി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
ما منكم من أحدٍ إلا سيُكلِّمهُ ربهُ ليس بينَهُ وبينَهُ ترجمان فينظرُ أيمنَ منهُ فلا يرى إلاّ ما قدَّمَ من عمله، وينظرُ أَشْأَمَ منه فلا يَرَى إلا ما قدَّمَ، وينظرُ بين يديه فلا يرى إلاَّ النارَ تِلْقاء وجهه، فاتَّقوا النار ولو بِشقِّ تمرةٍ
“നിങ്ങളിൽ അല്ലാഹു സംസാരിക്കാതെയുള്ള ഒരാളുമില്ല. അവനും അല്ലാഹുവിനുമിടയിൽ യാതൊരു പരിഭാഷകരും ഉണ്ടായിരിക്കില്ല. ഒരാൾ തന്റെ വലതു ഭാഗത്തേക്ക് നോക്കും, താൻ കാലെകൂട്ടി ചെയ്തതല്ലാതെ അയാൾ യാതൊന്നും കാണില്ല. അയാൾ തന്റെ ഇടതു ഭാഗത്തേക്ക് നോക്കും അപ്പോഴും താൻ തനിക്ക് മുൻകൂട്ടി ചെയ്തതല്ലാതെ യാതൊന്നും കാണില്ല. അപ്പോൾ അയാൾ തന്റെ മുന്നിലേക്ക് നോക്കും, തന്റെ മുന്നിൽ നരകമല്ലാതെ യാതൊന്നും കാണില്ല. അതിനാൽ ഒരു കാരക്കയുടെ ചീളുകൊണ്ടെങ്കിലും നിങ്ങൾ നരകത്തെ കാക്കുക.” (ബുഖാരി)
ഉക്വ്ബത്തിബ്നു ആമിറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كُلُّ امْرِىءٍ فِي ظِلِّ صَدَقَتِهِ حَتَّى يُقْضَى بَيْنَ النَّاسِ ബ്ല قال يزيد: وكان أبو الخير لا يخطئه يوم إلاّ تصدق فيه بشيء ولو كعكة أو بصلة
“ജനങ്ങൾക്കിടയിൽ വിധിതീർപ്പ് കൽപ്പിക്കപ്പെടുന്നതുവരെ എല്ലാ മനുഷ്യനും തന്റെ സ്വദക്വഃയുടെ തണലിലാണ് അന്ത്യനാളിൽ. യസീദ് പറയുന്നു: അതിൽ പിന്നെ അബുൽഖൈറിന് ഒരു ദിനവും പിഴക്കാറില്ല; വല്ലതും ദാനം ചെയ്യാതെ, അത് ഒരു മധുര പലഹാരമോ ഉള്ളിയോ ആണെങ്കിലും ശരി”
ഗൂലൂൽ
ഗനീമത്ത് (യുദ്ധാർജ്ജിത സ്വത്ത്) ഗോപ്യമായ നിലയിൽ പറ്റിച്ചെടുക്കുന്നതിനാണ് ഗുലൂൽ എന്ന് പറയുന്നത്. അല്ലാഹു ശക്തമായ നിലക്കാണ് ഇത്തരം അത്ത്യാർത്തിക്കാരെ മുന്നറിയി പ്പുകൾകൊണ്ട് താക്കീത് നൽകുന്നത്. അല്ലാഹു പറഞ്ഞു:
وَمَا كَانَ لِنَبِيٍّ أَن يَغُلَّ ۚ وَمَن يَغْلُلْ يَأْتِ بِمَا غَلَّ يَوْمَ الْقِيَامَةِ ۚ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ ﴿١٦١﴾
ഒരു പ്രവാചകനും വല്ലതും വഞ്ചിച്ചെടുക്കുക എന്നത് ഉണ്ടാകാവുന്നതല്ല. വല്ലവനും വഞ്ചിച്ചെടുത്താൽ താൻ വഞ്ചിച്ചെടുത്ത സാധനവുമായി ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവൻ വരുന്ന താണ്. അനന്തരം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചുവെച്ചതിന്റെ ഫലം പൂർണ്ണമായി നൽകപ്പെടും. അവരോട് ഒരു അനീതിയും കാണിക്കപ്പെടുന്നതല്ല. (സൂറത്തുആലിഇംറാൻ: 161)
ഭരണാധികാരികൾ, ഉദ്ദ്യോഗസ്ഥർ, ജോലിക്കാർ, തുടങ്ങിയുള്ളവർ പൊതുമുതലിൽനിന്ന് കവർന്നെടുക്കുന്നതും ഗുലൂലിന്റെ ഗണത്തിലാണ് എണ്ണപ്പെടാറ്. ഏതായാലും ഇത്തരത്തിലുള്ള അന്യായമായ ധനസമ്പാദനത്തെക്കുറിച്ച് നബി ﷺ ശക്തമായ നിലയിൽ മുന്നറിയിച്ച് നൽകിയിട്ടുണ്ട്. അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ ഞങ്ങളിൽ ഒരു ദിനം എഴുന്നേറ്റ് നിന്നു. ശേഷം തിരുമേനി ﷺ ഗുലൂലിനെ കുറിച്ച് അനുസ്മരിക്കുകയും അതും അതിന്റെ കാര്യവും ഗൗരവമാണെന്ന് ഉണർത്തുകയും ചെയ്തു. ശേഷം തിരുമേനി ﷺ പറഞ്ഞു:
لاَ أُلْفِيَنَّ أَحَدَكُمْ يَجِىءُ يَوْمَ الْقِيَامَةِ عَلَى رَقَبَتِهِ بَعِيرٌ لَهُ رُغَاءٌ يَقُولُ يَا رَسُولَ اللَّهِ أَغِثْنِى. فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ أَبْلَغْتُكَ
“അന്ത്യനാളിൽ നിങ്ങളിൽ ഒരാൾ തന്റെ പിരടിയിൽ അലറിക്കരയുന്ന ഒരു ഒട്ടകവുമായി വരുന്നത് ഞാൻ കാണാതിരിക്കട്ടെ. അയാൾ പറയും: “തിരുദൂതരേ, എന്നെ സഹായിച്ചാലും.’ അപ്പോൾ ഞാൻ പറയും: “ഞാൻ നിനക്കായി ഒന്നും ഉടമപ്പെടുത്തുന്നില്ല. തീർച്ചയായും ഞാൻ നിനക്ക് എത്തിച്ച് തന്നിട്ടുണ്ട്.”
لاَ أُلْفِيَنَّ أَحَدَكُمْ يَجِىءُ يَوْمَ الْقِيَامَةِ عَلَى رَقَبَتِهِ فَرَسٌ لَهُ حَمْحَمَةٌ فَيَقُولُ يَا رَسُولَ اللَّهِ أَغِثْنِى. فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ أَبْلَغْتُكَ.
“അന്ത്യനാളിൽ നിങ്ങളിൽ ഒരാൾ തന്റെ പിരടിയിൽ കരയുന്ന ഒരു കുതിരയുമായി വരുന്നത് ഞാൻ കാണാതിരിക്കട്ടെ. അയാൾ പറയും: “തിരുദൂതരേ, എന്നെ സഹായിച്ചാലും.’ അപ്പോൾ ഞാൻ പറയും: “”ഞാൻ നിനക്കായി ഒന്നും ഉടമപ്പെടുത്തുന്നില്ല. തീർച്ചയായും ഞാൻ നിനക്ക് എത്തിച്ച് തന്നിട്ടുണ്ട്.”
لاَ أُلْفِيَنَّ أَحَدَكُمْ يَجِىءُ يَوْمَ الْقِيَامَةِ عَلَى رَقَبَتِهِ شَاةٌ لَهَا ثُغَاءٌ يَقُولُ يَا رَسُولَ اللَّهِ أَغِثْنِى. فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ أَبْلَغْتُكَ.
അന്ത്യനാളിൽ നിങ്ങളിൽ ഒരാൾ തന്റെ പിരടിയിൽ കരയുന്ന ഒരു ആടുമായി വരുന്നത് ഞാൻ കാണാതിരിക്കട്ടെ. അയാൾ പറയും :”തിരുദൂതരേ, എന്നെ സഹായിച്ചാലും.’ അപ്പോൾ ഞാൻ പറയും: “”ഞാൻ നിനക്കായി ഒന്നും ഉടമപ്പെടുത്തുന്നില്ല. തീർച്ചയായും ഞാൻ നിനക്ക് എത്തിച്ച് തന്നിട്ടുണ്ട്.”
لاَ أُلْفِيَنَّ أَحَدَكُمْ يَجِىءُ يَوْمَ الْقِيَامَةِ عَلَى رَقَبَتِهِ نَفْسٌ لَهَا صِيَاحٌ فَيَقُولُ يَا رَسُولَ اللَّهِ أَغِثْنِى. فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ أَبْلَغْتُكَ.
“അന്ത്യനാളിൽ നിങ്ങളിൽ ഒരാൾ തന്റെ പിരടിയിൽ കരയുന്ന ഒരു അട്ടഹസിക്കുന്ന ഒരു നഫ്സുമായിവരുന്നത് ഞാൻ കാണാതിരിക്കട്ടെ. അയാൾ പറയും തിരുദൂതരേ, എന്നെ സഹായിച്ചാലും. അപ്പോൾ ഞാൻ പറയും: ഞാൻ നിനക്കായി ഒന്നും ഉടമപ്പെടുത്തുന്നില്ല. തീർച്ചയായും ഞാൻ നിനക്ക് എത്തിച്ച് തന്നിട്ടുണ്ട്.”
لاَ أُلْفِيَنَّ أَحَدَكُمْ يَجِىءُ يَوْمَ الْقِيَامَةِ عَلَى رَقَبَتِهِ رِقَاعٌ تَخْفِقُ فَيَقُولُ يَا رَسُولَ اللَّهِ أَغِثْنِى. فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ أَبْلَغْتُكَ
“അന്ത്യനാളിൽ നിങ്ങളിൽ ഒരാൾ തന്റെ പിരടിയിൽ ഇളകിയാടുന്ന ഒരു (അവകാശങ്ങൾ രേഖപ്പെടുത്തിയ) തോൽകഷ്ണവുമായി വരുന്നത് ഞാൻ കാണാതിരിക്കട്ടെ. അയാൾ പറയും തിരുദൂതരേ, എന്നെ സഹായിച്ചാലും. അപ്പോൾ ഞാൻ പറയും: ഞാൻ നി നക്കായി ഒന്നും ഉടമപ്പെടുത്തുന്നില്ല. തീർച്ചയായും ഞാൻ നിന ക്ക് എത്തിച്ച് തന്നിട്ടുണ്ട്.”
لاَ أُلْفِيَنَّ أَحَدَكُمْ يَجِىءُ يَوْمَ الْقِيَامَةِ عَلَى رَقَبَتِهِ صَامِتٌ فَيَقُولُ يَا رَسُولَ اللَّهِ أَغِثْنِى فَأَقُولُ لاَ أَمْلِكُ لَكَ شَيْئًا قَدْ أَبْلَغْتُكَ
“അന്ത്യനാളിൽ നിങ്ങളിൽ ഒരാൾ തന്റെ പിരടിയിൽ സ്വർണ്ണവും വെള്ളിയുമായി വരുന്നത് ഞാൻ കാണാതിരിക്കട്ടെ. അയാൾ പറയും തിരുദൂതരേ, എന്നെ സഹായിച്ചാലും. അപ്പോൾ ഞാൻ പറയും: ഞാൻ നിനക്കായി ഒന്നും ഉടമപ്പെടുത്തുന്നില്ല. തീർച്ചയായും ഞാൻ നിനക്ക് എത്തിച്ച് തന്നിട്ടുണ്ട്.”
സാലിമി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ أَخَذَ شَيْئًا مِنَ الأَرْضِ بِغَيْرِ حَقِّهِ خُسِفَ بِهِ يَوْمَ الْقِيَامَةِ إِلَى سَبْعِ أَرَضِينَ
“വല്ലവനും അനർഹമായി ഭൂമിയിൽനിന്ന് വല്ലതും എടുത്താൽ അന്ത്യനാളിൽ ഏഴ് ഭൂമികളുടെ (അടിയിലേക്ക്) അവൻ ആഴ്ത്തപ്പെടുന്നതാണ്.” (ബുഖാരി)
ദ്വിമുഖൻ
ആളുകൾക്കനുസരിച്ച് നിറംമാറുകയും നിലപാട് മാറ്റുകയും ചെയ്തുള്ള കപടത മതത്തിൽ മഹാപാപമാണ്. ഇഹലോകത്തും പരലോകത്തും അത്തരക്കാർ അധിക്ഷിപ്തരുമാണ്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
تَجِدُ مِنْ شَرِّ النَّاسِ يَوْمَ الْقِيَامَةِ عِنْدَ اللَّهِ ذَا الْوَجْهَيْنِ ، الَّذِى يَأْتِى هَؤُلاَءِ بِوَجْهٍ وَهَؤُلاَءِ بِوَجْهٍ
“അന്ത്യനാളിൽ ഏറ്റവും മോശക്കാരനായി നിങ്ങൾക്ക് ദ്വിമുഖനെ കാണാം. അവൻ ഒരു കൂട്ടരുടെ അടുത്ത് ഒരു മുഖഭാവത്തിലും മറ്റൊരു കൂട്ടരുടെ അടുത്ത് മറ്റൊരു മുഖഭാവത്തിലും എത്തും.”
അമ്മാർ ഇബ്നുയാസിറി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنْ كَانَ لَهُ وَجْهَانِ فِى الدُّنْيَا كَانَ لَهُ يَوْمَ الْقِيَامَةِ لِسَانَانِ مِنْ نَارٍ
“ദുൻയാവിൽ വല്ലവനും ഇരുമുഖങ്ങളുണ്ടായാൽ അന്ത്യനാളിൽ അവന് തീയിനാലുള്ള രണ്ട് നാവുകളുണ്ടായിരിക്കും.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
إِنَّ مِنْ شَرِّ النَّاسِ ذَا الْوَجْهَيْنِ الَّذِي يَأْتِي هَـٰؤُلاَءِ بِوَجْهٍ وَهَـٰؤُلاَءِ بِوَجْهٍ
“ജനങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മോശപ്പെട്ടവൻ ദ്വിമുഖനാണ്. അവൻ ഒരു കൂട്ടരുടെ അടുത്ത് എത്തുമ്പോൾ ഒരു മുഖഭാവ ത്തിലും മറ്റൊരു കൂട്ടരുടെ അടുത്ത് എത്തുമ്പോൾ മറ്റൊരു മുഖഭാവത്തിലുമായിരിക്കും” (മുസ്ലിം)
പ്രജകളെ മുഖം കാണിക്കാത്ത ഭരണാധികാരി
അബൂമർയം അൽഅസ്ദി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ وَلِيَ مِنْ أَمْرِ الْمُسْلِمِينَ شَيْئًا ، فَاحْتَجَبَ دُونَ حَاجَتِهِمْ وَفَاقَتِهِمْ وَفَقْرِهِمُ احْتَجَبَ اللَّهُ يَوْمَ الْقِيَامَةِ عَنْ خُلَّتِهِ وَحَاجَتِهِ وَفَقْرِهِ وَفَاقِتِهِ.
“വല്ലവനും മുസ്ലിംകളുടെ കാര്യങ്ങളിൽ വല്ലതും ഏറ്റെടുക്കുകയും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും ദാരിദ്ര്യവും ഇല്ലായ്മയും നോക്കാതെ അവരിൽനിന്ന് മറഞ്ഞിരിക്കുകയും ചെയ്താൽ അല്ലാഹു അവന്റെ പ്രശ്നവും ആവശ്യവും ദാരിദ്ര്യവും ഇല്ലായ്മയും നോക്കാതെ അന്ത്യനാളിൽ അവനിൽനിന്ന് മറ ഞ്ഞിരിക്കുന്നതാണ്.”
യാചകൻ
തനിക്ക് മതിയായത് കൈവശമുണ്ടായിട്ടും യാചനക്കാ യി കൈ നീട്ടുന്നവൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽക്കുന്നത് മുഖം മാന്തിക്കീറിയവനും ചൊറിയുള്ളവനുമായിട്ടായിരിക്കും.
അബ്ദുല്ലാഹ് ഇബനു മസ്ഊദി رَضِيَ اللَّهُ عَنْهُ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ سَأَلَ وَلَهُ مَا يُغْنِيهِ جَاءَتْ خُمُوشًا أَوْ كُدُوحًا فِى وَجْهِهِ يَوْمَ الْقِيَامَةِ. قِيلَ يَا رَسُولَ اللَّهِ وَمَاذَا يُغْنِيهِ أَوْ مَاذَا أَغْنَاهُ قَالَ ﷺ خَمْسُونَ دِرْهَمًا أَوْ حِسَابُهَا مِنَ الذَّهَبِ
“വല്ലവനും തനിക്ക് മതിയായത് ഉണ്ടായിട്ടും യാചിക്കുകയായാൽ, തന്റെ യാചന അവന്റെ മുഖത്ത് മാന്തിക്കീറിയ മുറിയായും ചൊറിയായും പോറലായും അന്ത്യനാളിൽ വരുന്നതാണ്. ചോദിക്കപ്പെട്ടു: അല്ലാഹുവിന്റെ ദൂതരേ, എന്താണ് അയാൾക്ക് മതിയാകുന്നത്? അല്ലെങ്കിൽ എന്താണ് അയാൾക്ക് മതിയായത്? തിരുമേനി പറഞ്ഞു: ((അമ്പത് ദിർഹം. അല്ലെങ്കിൽ അതിന്റെ കണക്കനുസരിച്ചുള്ള സ്വർണ്ണം.”
ഇംറാൻ ഇബ്നു ഹുസ്വയ്നി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَسْأَلَةُ الْغَنِىِّ شَيْنٌ فِى وَجْهِهِ يَوْمَ الْقِيَامَةِ
“ധനികന്റെ യാചന അയാളുടെ മുഖത്തിന് അന്ത്യനാളിൽ അപമാനമായിരിക്കും.”
ക്വിബ്ലയുടെ ഭാഗത്തേക്ക് തുപ്പുന്നവൻ
ക്വിബ്ലയുടെ ഭാഗം പവിത്രവും മഹനീയവുമാണ്. അതി നാൽ തന്നെ ക്വിബ്ലക്ക് മുന്നിട്ടോ പിന്നിട്ടോ മലമൂത്ര വിസർജ്ജനം നടത്തുന്നത് ദീൻ വിരോധിക്കുകയുണ്ടായി. ക്വിബ്ലയുടെ ഭാഗത്തേക്ക് തുപ്പുന്നവൻ അത് തന്റെ മുഖത്തേറ്റി അന്ത്യനാളിൽ വരുമെന്ന് നബി ﷺ മുന്നറിയിപ്പ് നൽകി.
അബ്ദുല്ലാഹ് ഇബനു ഉമറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
تبعث النخامة يوم القيامة في القبلة وهي في وجه صاحبها
“ക്വിബ്ലയിലേക്ക് തുപ്പിയത്, അത് അതിന്റെ വാക്താവിന്റെ മുഖത്തായിരിക്കെ അന്ത്യനാളിൽ ഉയർത്തെഴുന്നേൽപ്പിക്കപ്പെടും.”
ഹുദെയ്ഫത്തുൽയമാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ تَفَلَ تِجَاهَ الْقِبْلَةِ جَاءَ يَوْمَ الْقِيَامَةِ تَفْلُهُ بَيْنَ عَيْنَيْهِ
“വല്ലവനും ക്വിബ്ലയുടെ ഭാഗത്തേക്ക് തുപ്പിയാൽ, താൻ തുപ്പിയത് തന്റെ കണ്ണുകൾക്കിടയിലായിരിക്കെ അയാൾ അന്ത്യനാളിൽ വരും.”
കിനാവ് കണ്ടെന്ന് കള്ളം പറയുന്നവനും വർത്ത കട്ടുകേൾക്കുന്നവനും
കാണാത്ത സ്വപ്നം കണ്ടെന്ന് പറയലും അന്യരുടെ സംസാരം കട്ടുകേൾക്കലും മതത്തിൽ വലിയ കുറ്റവും ഇസ്ലാം വിലക്കിയതുമാണ്. ഏറ്റവും വലിയ വ്യാജമാണ് കണ്ണുകാണാത്തത് കണ്ടെന്ന് പറയലെന്ന് നബി ﷺ ഉണർത്തിയിട്ടുണ്ട്. അന്ത്യനാളിൽ ഈ രണ്ട് കൂട്ടരും എത്ര നിന്ദ്യരായിരിക്കുമെന്ന് താഴെ വരുന്ന തിരുമൊഴി അറിയിക്കുന്നു.
അബ്ദുല്ലാഹ് ഇബനു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ تَحَلَّمَ بِحُلُمٍ لَمْ يَرَهُ، كُلِّفَ أَنْ يَعْقِدَ بَيْنَ شَعِيرَتَيْنِ، وَلَنْ يَفْعَلَ، وَمَنِ اسْتَمَعَ إِلَى حَدِيثِ قَوْمٍ وَهُمْ لَهُ كَارِهُونَ أَوْ يَفِرُّونَ مِنْهُ ، صُبَّ فِى أُذُنِهِ الآنُكُ يَوْمَ الْقِيَامَةِ
“വല്ലവനും താൻ കണ്ടിട്ടില്ലാത്ത കിനാവിനെ കണ്ടെന്ന് പറഞ്ഞാൽ രണ്ട് യവമണികളെ കെട്ടിബന്ധിപ്പിക്കുവാൻ അവൻ (അന്ത്യനാളിൽ) നിർബന്ധിക്കപ്പെടും; അവന് അത് ചെയ്യുവാൻ ഒരിക്കലുമാവുകയില്ല. ഒരുവിഭാഗം അനിഷ്ടക്കാരായിരിക്കെ അല്ലെങ്കിൽ അവ നിൽനിന്ന് ഓടുന്നവരായിരിക്കെ അവരുടെ സംസാരത്തിലേക്ക് കാതുകൊടുക്കുന്നവന്റെ ഇരുചെവികളിലേക്കും അന്ത്യനാളിൽ ഉരുക്കിയ ഇയ്യം ഒഴിക്കപ്പെടുന്നതാണ്.”. (ബുഖാരി)
സംസാരം കട്ടുകേൾക്കൽ ചാരപ്പണിക്കാരന്റെ സ്വഭാവമാണ്. ചാരപ്പണിയാകട്ടെ വിശുദ്ധക്വുർആൻ വിലക്കിയതുമാണ്.
ഭാര്യമാർക്കിടയിൽ അനീതികാണിക്കുന്നവൻ
അല്ലാഹു നീതമാനാണ്. അവന്റെ മതമായ ഇസ്ലാം നീ തിയുടെ മതവും ദൂതൻ നീതിയുടെ ദൂതനുമാണ്. അല്ലാഹു മതമാക്കിയതെല്ലാം സമ്പൂർണ്ണ നീതിയിലധിഷ്ഠിതമാണ്. ഇണകൾക്കിടയിൽ സമ്പൂർണ്ണ നീതികാണിക്കുവാൻ ആകുമെന്നുള്ളവർക്ക് മാത്രമാണ് നീതിയുടെ മതം ഒന്നിലധികം ഇണകളെ സ്വീകരിക്കൽ അനുവദിച്ചത്. അനീതി ഭയക്കുന്നുവെങ്കിൽ ഒന്നേ ആകാവൂ എന്നത് നാഥന്റെ നിയമമാണ്. ഒന്നിലധികം ഇണകളെ സ്വീകരിക്കുകയും അവർക്കിടയിൽ അനീതി കാണിക്കുകയും ചെയ്യുന്നവർക്ക് തിരുനബി ﷺ യുടെ മുന്നറിയിപ്പ് ഇപ്രകാരമാണ്.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
إذا كانَت عِنْدَ الرَّجُلِ امْرَأَتَانِ، فَلْم يعْدِلْ بَيْنَهُمَا، جَاءَ يَوْمَ القِيامَةِ وَشِقَّهُ سَاقِطٌ
“ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടായിരിക്കെ അവർക്കിടയിൽ അയാൾ നീതിപാലിച്ചില്ലെങ്കിൽ തന്റെ ഒരു ഭാഗം വീണനിലയിൽ അയാൾ അന്ത്യനാളിൽ വരുന്നതാണ്.”
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. നബി ﷺ പറഞ്ഞു:
مَنْ كَانَتْ لَهُ امْرَأَتَانِ فَمَالَ إلَى إحْدَاهُما جَاءَ يَوْمَ الْقِيَامَةِ وَشِقُّهُ مَائِلٌ
“ഒരാൾക്ക് രണ്ട് ഭാര്യമാരുണ്ടാവുകയും അയാൾ അവരിൽ ഒരാളിലേക്ക് ചായുകയും ചെയ്താൽ, അയാൾ തന്റെ ഒരു ഭാഗം ചാഞ്ഞുകൊണ്ട് അന്ത്യനാളിൽ വരുന്നതാണ്.”
ഒറ്റപ്പെട്ടാൽ തെറ്റിൽ കുളിക്കുന്നവർ
പകൽമാന്യത വലിയ ദുരിതമാണ്. ആളുകൾക്കിടയിലായാൽ മാന്യനും ആളൊഴിഞ്ഞാൽ തെറ്റുകുറ്റങ്ങളിൽ അരങ്ങുതകർത്താടുകയും ചെയ്യുന്നവരാണ് പകൽമാന്യന്മാർ. അന്ത്യനാ ളിൽ വലിയ നഷ്ടക്കാരായിരിക്കും ഇത്തരമാളുകളെന്ന് തിരുമൊഴിയുണ്ട്. ഥൗബാനി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
لَأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا قَالَ ثَوْبَانُ يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْ لَا نَكُونَ مِنْهُمْ وَنَحْنُ لَا نَعْلَمُ قَالَ أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِن اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا
“എന്റെ ഉമ്മത്തികളിൽ ഒരു വിഭാഗം ആളുകളെ ഞാൻ അറിയും തീർച്ച. അവർ അന്ത്യനാളിൽ വെളുത്ത തിഹാമാ മലകളെപ്പോലുള്ള നന്മകളുമായി വരുന്നതാണ്. അപ്പോൾ അല്ലാഹു ആ നന്മകളെ ചിതറപ്പെട്ട ധൂളികളാക്കുന്നതാണ്. ഥൗബാൻ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അവരെ ഞങ്ങൾക്ക് വർണ്ണിച്ചുതന്നാലും, വ്യക്തമാക്കി തന്നാലും; ഞങ്ങളറിയാതെ അവരുടെ കൂട്ടത്തിൽ പെട്ടുപോകാതിരിക്കുവാനാണ്. തിരുമേനി ﷺ പറഞ്ഞു: “നിശ്ചയം, അവർ നിങ്ങളുടെ സഹോദരങ്ങളാണ്. നിങ്ങളുടെ വർഗ്ഗത്തിൽ പെട്ടവരുമാണ്. നിങ്ങൾ രാവിൽ ആരാധനകൾ നിർവ്വഹിക്കുന്നതുപോലെ അവരും നിർവ്വഹിക്കും. പക്ഷെ, അല്ലാഹു ഹറാമാക്കി യതിൽ അവർ ഒറ്റപ്പെട്ടാൽ, പ്രസ്തുത ഹറാമുകളെ അവർ യഥേഷ്ടം പ്രവർത്തിക്കും.”
പരോപദ്രവകാരി
മനസാവാചാകർമ്മണാ മറ്റുള്ളവരെ ദ്രോഹിക്കുന്നവൻ പാപിയെന്നപോലെ അന്ത്യനിളിലെ പാപ്പരും നഷ്ടകാരിയുമാണ്. സ്വന്തം പുണ്യങ്ങൾ നഷ്ടമായി മറ്റുള്ളവരുടെ പാപങ്ങൾ ചുമലിലേറ്റപ്പെട്ട് അവഹേളിക്കപ്പെടുന്ന ഭാഗ്യഹീനനാണ് അന്യരെ ഉപദ്രവിച്ച് അവരോട് കടപ്പാടുള്ളവനായി പരലോകത്ത് ഉയിർത്തെഴുന്നേ ക്കുന്നവൻ; പ്രസ്തുത ദ്രോഹം സാമ്പത്തികമായാലും ശാരീരിക മായാലും മാനസികമായാലും ശരി.
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
أَتَدْرُونَ مَا الْمُفْلِسُ قَالُوا الْمُفْلِسُ فِينَا مَنْ لَا دِرْهَمَ لَهُ وَلَا مَتَاعَ فَقَالَ إِنَّ الْمُفْلِسَ مِنْ أُمَّتِي يَأْتِي يَوْمَ الْقِيَامَةِ بِصَلَاةٍ وَصِيَامٍ وَزَكَاةٍ وَيَأْتِي قَدْ شَتَمَ هَذَا وَقَذَفَ هَذَا وَأَكَلَ مَالَ هَذَا وَسَفَكَ دَمَ هَذَا وَضَرَبَ هَذَا فَيُعْطَى هَذَا مِنْ حَسَنَاتِهِ وَهَذَا مِنْ حَسَنَاتِهِ فَإِنْ فَنِيَتْ حَسَنَاتُهُ قَبْلَ أَنْ يُقْضَى مَا عَلَيْهِ أُخِذَ مِنْ خَطَايَاهُمْ فَطُرِحَتْ عَلَيْهِ ثُمَّ طُرِحَ فِي النَّارِ
“നിങ്ങൾക്കറിയുമോ അരാണ് മുഫ്ലിസ്(പാപ്പരായവൻ) എന്ന്? അവർ പറഞ്ഞു: ഞങ്ങളിൽ മുഫ്ലിസ് യാതൊരു ദിർഹമും വിഭവങ്ങളും ഇല്ലാത്തവരാണ്. അപ്പോൾ താരുമേനി ﷺ പറഞ്ഞു: എന്റെ ഉമ്മത്തികളിലെ മുഫ്ലിസ് അന്ത്യനാളിൽ സ്വലാത്തും, നോമ്പും, സകാത്തുമായി വരുന്നവനാണ്. അവൻ വരും; ഒരാളെ ചീത്ത പറഞ്ഞിരിക്കും. ഒരാളെപറ്റി അപവാദം പറഞ്ഞിരിക്കും. ഒരാളുടെ സമ്പത്തു (അന്യായമായി) തിന്നിരിക്കും, ഒരാളുടെ രക്തം ചിന്തി യിരിക്കും. ഒരാളെ അടിച്ചിരിക്കും. അപ്പോൾ ഒരോരുത്തർക്കും ഇയാളുടെ നന്മകൾ എടുത്ത് നൽകപ്പെടും. തന്റെമേൽ ബാധ്യതയുള്ളത് നൽകുന്നതിനുമുമ്പ് അയാളുടെ നന്മകൾ തിർന്നാൽ അവരുടെ തിന്മകൾ ഇയാളിലേക്ക് എറിയപ്പെടും. ശേഷം അയാ ളും നരകത്തിൽ എറിയപ്പെടും.” (മുസ്‌ലിം)
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ كَانَتْ لَهُ مَظْلَمَةٌ لِأَخِيهِ مِنْ عِرْضِهِ أَوْ شَيْءٍ فَلْيَتَحَلَّلْهُ مِنْهُ الْيَوْمَ قَبْلَ أَنْ لَا يَكُونَ دِينَارٌ وَلَا دِرْهَمٌ إِنْ كَانَ لَهُ عَمَلٌ صَالِحٌ أُخِذَ مِنْهُ بِقَدْرِ مَظْلَمَتِهِ وَإِنْ لَمْ تَكُنْ لَهُ حَسَنَاتٌ أُخِذَ مِنْ سَيِّئَاتِ صَاحِبِهِ فَحُمِلَ عَلَيْهِ
“ആർക്കെങ്കിലും തന്റെ സഹോദരനോട് അവന്റെ അഭിമാനത്തോടുചെയ്ത വല്ല അക്രമമോ, അല്ലെങ്കിൽ വല്ല ബാധ്യതകളോ ഉണ്ടെങ്കിൽ, ദീനാറുകളോ, ദിർഹമുകളോ ഇല്ലാത്ത (പരലോകം) വരുന്നതിന് മുമ്പ് ഇന്നു തന്നെ കുറ്റവിമുക്തനായികൊള്ളട്ടെ. (അന്ത്യനാളിൽ) അവന് വല്ല സൽപ്രവൃത്തികളുമുണ്ടെങ്കിൽ താൻ ചെയ്ത അക്രമത്തിനനുസ്സരിച്ച് അതിൽനിന്ന് എടുക്കപ്പെടുന്നതാണ്. അവന് നന്മകൾ ഇല്ലായെങ്കിൽ (താൻ ആരോടാണോ അക്രമം കാണിച്ചത്) അവന്റെ തിന്മകൾ എടുക്കപ്പെടുകയും ത ന്റെമേൽ അവ ചുമത്തപ്പെടുകയും ചെയ്യും.)) (ബുഖാരി)