ഓരോ മനുഷ്യനും മരണപ്പെടുന്ന സമയവും സ്ഥലവും രൂപവും തീരുമാനിക്കപെട്ടിട്ടുണ്ട്. എന്നാൽ മരണം വന്നിറങ്ങുകയും വന്നണ യുകയും ചെയ്യുന്ന സമയമേതെന്നും സ്ഥലമേതെന്നും മരണം എങ്ങനെ യെന്നതും ആർക്കുമറിയില്ല. ഏകനായ അല്ലാഹുവിന് മാത്രമാണ് അതിനെക്കുറിച്ചുള്ള വിവരമുള്ളത്.
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ ﴿٥٩﴾ (الأنعام: ٥٩)
അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾ ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല. (വി. ക്വു. 6: 59)
അല്ലാഹു മാത്രമറിയുന്ന അദൃശ്യജ്ഞാനമത്രേ നമ്മുടെ മരണസമയം എപ്പോൾ,എവിടെ എന്നതെല്ലാം. ഇബ്നുഉമറി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَفَاتِحُ الْغَيْبِ خَمْسٌ “إِنَّ اللَّهَ عِندَهُ عِلْمُ السَّاعَةِ وَيُنَزِّلُ الْغَيْثَ وَيَعْلَمُ مَا فِي الْأَرْحَامِ ۖ وَمَا تَدْرِي نَفْسٌ مَّاذَا تَكْسِبُ غَدًا ۖ وَمَا تَدْرِي نَفْسٌ بِأَيِّ أَرْضٍ تَمُوتُ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ ﴿٣٤﴾” (لقمان:٣٤)
അദൃശ്യത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു. തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു. ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താൻ ഏതു നാട്ടിൽ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.(വി. ക്വു. 31: 34)
അബുൽഇസ്സഃൽഹുദലി رَضِيَ اللَّهُ عَنْهُ യിൽ നിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ﷺ പറഞ്ഞു:
إِذَا أَرَادَ اللَّهُ عَزَّ وَجَلَّ قَبْضَ عَبْدٍ بِأَرْضٍ جَعَلَ لَهُ بِهَا حَاجَةً
“അല്ലാഹു, ഒരു ദാസനെ ഒരിടത്തു വെച്ച് (മരണത്തിലൂടെ) പിടികൂട ണമെന്ന് ഉദ്ദേശിച്ചാൽ, ആ നാട്ടിൽ അവനൊരാവശ്യം അല്ലാഹു നിശ്ചയിക്കും” (ബുഖാരി, അദബുൽമുഫ്റദ്. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)
അബ്ദുൽ ജബ്ബാർ അബ്ദുല്ല