അവധിയെത്തിയാൽ ഒരാൾക്കും മരണത്തിൽ നിന്ന് ഒാടിയൊളി ക്കുവാനോ തെന്നിമാറുവാനോ ഒരിക്കലും സാധ്യമല്ല. മരണത്തിൽനിന്ന് ഒാടിയകന്ന വലിയ ഒരു വിഭാഗത്തെ മരണം പിടികൂടിയതിനെ കുറിച്ച് അല്ലാഹു പറയുന്നു:
أَلَمْ تَرَ إِلَى الَّذِينَ خَرَجُوا مِن دِيَارِهِمْ وَهُمْ أُلُوفٌ حَذَرَ الْمَوْتِ فَقَالَ لَهُمُ اللَّهُ مُوتُوا ثُمَّ أَحْيَاهُمْ ۚ (البقرة: ٢٤٣)
ആയിരക്കണക്കിന് ആളുകളുണ്ടായിട്ടും മരണഭയം കൊണ്ട് സ്വന്തം വീടു വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ അറിഞ്ഞില്ലേ? അപ്പോൾ അല്ലാഹു അവരോടു പറഞ്ഞു: നിങ്ങൾ മരിച്ചുകൊള്ളുക. പിന്നീട് അല്ലാഹു അവർക്കു ജീവൻ നൽകി… (വി. ക്വു. 2 : 243)
യുദ്ധം നിയമമാക്കപെടുന്നതിനു മുമ്പ് വലിയ ആവേശം പ്രകടിപ്പിക്കുകയും യുദ്ധം നിയമമാക്കപെട്ടപ്പോൾ ഭീരുത്വത്താലും മരണ ഭീതിയാലും അക്ഷമ കാണിക്കുകയും ചെയ്ത ആളുകളെ കുറിച്ച് അല്ലാഹു പറയുന്നു:
مْ تَرَ إِلَى الَّذِينَ قِيلَ لَهُمْ كُفُّوا أَيْدِيَكُمْ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ فَلَمَّا كُتِبَ عَلَيْهِمُ الْقِتَالُ إِذَا فَرِيقٌ مِّنْهُمْ يَخْشَوْنَ النَّاسَ كَخَشْيَةِ اللَّهِ أَوْ أَشَدَّ خَشْيَةً ۚ وَقَالُوا رَبَّنَا لِمَ كَتَبْتَ عَلَيْنَا الْقِتَالَ لَوْلَا أَخَّرْتَنَا إِلَىٰ أَجَلٍ قَرِيبٍ ۗ قُلْ مَتَاعُ الدُّنْيَا قَلِيلٌ وَالْآخِرَةُ خَيْرٌ لِّمَنِ اتَّقَىٰ وَلَا تُظْلَمُونَ فَتِيلًا ﴿٧٧﴾ أَيْنَمَا تَكُونُوا يُدْرِككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُوجٍ مُّشَيَّدَةٍ ۗ (النساء: ٧٧ ٧٨)
(യുദ്ധത്തിനു പോകാതെ) നിങ്ങൾ കൈകൾ അടക്കിവെക്കുകയും, പ്രാർത്ഥന മുറപോലെ നിർവഹിക്കുകയും. സകാത്ത് നൽകുകയും ചെയ്യുവിൻ എന്ന് നിർദേശിക്കപ്പെട്ടിരുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? പിന്നീടവർക്ക് യുദ്ധം നിർബന്ധമായി നിശ്ചയിക്കപ്പെട്ടപ്പോൾ അവരിൽ ഒരു വിഭാഗമതാ അല്ലാഹുവെ ഭയപ്പെടും പോലെയോ, അതിനെക്കാൾ ശക്തമായ നിലയിലോ ജനങ്ങളെ ഭയപ്പെടുന്നു. ഞങ്ങളുടെ രക്ഷി താവേ, നീയെന്തിനാണ് ഞങ്ങൾക്ക് യുദ്ധം നിർബന്ധമാക്കിയത്? അടുത്ത ഒരു അവധി വരെയെങ്കിലും ഞങ്ങൾക്കു സമയം നീട്ടിത്തന്നു കൂടായിരുന്നോ? എന്നാണ് അവർ പറഞ്ഞത്. പറയുക: ഇഹലോകത്തെ സുഖാനുഭവം വളരെ തുച്ഛമായതാണ്. പരലോകമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് കൂടുതൽ ഗുണകരം. നിങ്ങളോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുകയുമില്ല. നിങ്ങൾ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങൾ ഭദ്രമായി കെട്ടിയുയർ ത്തപ്പെട്ട കോട്ടകൾക്കുള്ളിലായാൽ പോലും… (വി. ക്വു. 4 : 77, 78)
ഉഹുദിൽ വധിക്കപെട്ട മുസ്ലിംകൾ തങ്ങളോടൊപ്പം ഉഹുദിലേ ക്കു പുറപ്പെടാതെയിരുന്നുവെങ്കിൽ അവർ വധിക്കപ്പെടുമായിരുന്നില്ല എന്നു കപടവിശ്വാസികൾ പുലമ്പിയപ്പോൾ അവരുടെ വിവരക്കേടിനും ദുർവിചാരത്തിനും മറുപടി നൽകുവാൻ നബി ﷺ യോട് അല്ലാഹു കൽപിക്കുന്നതു നോക്കൂ:
قُلْ فَادْرَءُوا عَنْ أَنفُسِكُمُ الْمَوْتَ إِن كُنتُمْ صَادِقِينَ ﴿١٦٨﴾ (آل عمران: ١٦٨)
…(നബിയേ,)പറയുക: എന്നാൽ നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങളിൽനിന്ന് നിങ്ങൾ മരണത്തെ തടുത്തുനിർത്തൂ (വി. ക്വു. 3: 168)
തങ്ങൾ അല്ലാഹുവിന്റെ ഔലിയാക്കളാണ്, ഇഷ്ടദാസന്മാ രാണ്, മക്കളാണ്, പരലോകസുഖം തങ്ങൾക്കു മാത്രമാണ് തുടങ്ങിയ ജൽപനങ്ങളാൽ ജൂതന്മാർ നിഗളിച്ചപ്പോൾ അവരെ അല്ലാഹു മരണം ആഗ്രഹിക്കുവാൻ വെല്ലുവിളിക്കുന്നതും അനുബന്ധമായി ഉണർത്തു ന്നതും ഇപ്രകാരമാണ്:
قُلْ يَا أَيُّهَا الَّذِينَ هَادُوا إِن زَعَمْتُمْ أَنَّكُمْ أَوْلِيَاءُ لِلَّهِ مِن دُونِ النَّاسِ فَتَمَنَّوُا الْمَوْتَ إِن كُنتُمْ صَادِقِينَ ﴿٦﴾ وَلَا يَتَمَنَّوْنَهُ أَبَدًا بِمَا قَدَّمَتْ أَيْدِيهِمْ ۚ وَاللَّهُ عَلِيمٌ بِالظَّالِمِينَ ﴿٧﴾ قُلْ إِنَّ الْمَوْتَ الَّذِي تَفِرُّونَ مِنْهُ فَإِنَّهُ مُلَاقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَالِمِ الْغَيْبِ وَالشَّهَادَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ ﴿٨﴾ (الجمعة:٦-٨)
(നബിയേ,) പറയുക: തീർച്ചയായും യഹൂദികളായുള്ളവരേ, മററു മനുഷ്യരെ കൂടാതെ നിങ്ങൾ മാത്രം അല്ലാഹുവിന്റെ മിത്രങ്ങളാണെന്ന് നിങ്ങൾ വാദിക്കുകയാണെങ്കിൽ നിങ്ങൾ മരണം കൊതിക്കുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ. എന്നാൽ അവരുടെ കൈകൾ മുൻകൂട്ടി ചെയ്തു വെച്ചതിന്റെ ഫലമായി അവർ ഒരിക്കലും അതു കൊതിക്കുക യില്ല. അല്ലാഹു അക്രമകാരികളെപറ്റി അറിവുള്ളവനാകുന്നു.(നബിയേ,) പറയുക: തീർച്ചയായും ഏതൊരു മരണത്തിൽ നിന്ന് നിങ്ങൾ ഓടി അകലുന്നുവോ അത് തീർച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്റെയടുക്കലേക്കു നിങ്ങൾ മടക്കപ്പെടുകയും ചെയ്യും. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെ പററി അവൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്. (വി. ക്വു. 62: 6, 7, 8)
ഏതൊരു മനുഷ്യനും ഒരു പര്യവസാനമുണ്ട്. ഒന്നുകിൽ അതു വധത്തിനു വിധേയമായിക്കൊണ്ടാകാം അല്ലെങ്കിൽ മരണം വരിച്ചു കൊണ്ടാകാം. ഒടിയകന്നാലും ഓടിയൊളിച്ചാലും മരണത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് കപടവിശ്വാസികളോട് പ്രഖ്യാപിക്കുവാൻ നബി ﷺ യോട് അല്ലാഹു കൽപിക്കുന്നു.
قُل لَّن يَنفَعَكُمُ الْفِرَارُ إِن فَرَرْتُم مِّنَ الْمَوْتِ أَوِ الْقَتْلِ وَإِذًا لَّا تُمَتَّعُونَ إِلَّا قَلِيلًا ﴿١٦﴾ (الأحزاب: ١٦)
(നബിയേ,) പറയുക: മരണത്തിൽ നിന്നോ കൊലയിൽ നിന്നോ നിങ്ങൾ ഓടിക്കളയുകയാണെങ്കിൽ ആ ഓട്ടം നിങ്ങൾക്ക് പ്രയോജന പ്പെടുകയില്ല. അങ്ങനെ (ഓടിരക്ഷപ്പെട്ടാലും) അൽപമല്ലാതെ നിങ്ങൾക്ക് ജീവിതസുഖം നൽകപ്പെടുകയില്ല. (വി. ക്വു. 33 : 16)
അബ്ദുൽ ജബ്ബാർ അബ്ദുല്ല