അല്ലാഹു നിശ്ചയിച്ച അവധിയെത്തിയാൽ അണു അളവ് മുന്തുകയോ പിന്തുകയോ ചെയ്യാതെ അവൻ മനുഷ്യനെ മരിപ്പിക്കും. അവന്റെ അനുമതിയില്ലാതെ ഒരാൾക്കും മരിക്കുവാനാകില്ല. ആത്മാ വിനെ പിടിക്കുവാനുള്ള കൽപന നൽകുന്നതും മലക്കുകളെ നിയോ ഗിക്കുന്നതും അല്ലാഹുവാണ്.
وَاللَّهُ خَلَقَكُمْ ثُمَّ يَتَوَفَّاكُمْ ۚ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ (النحل: ٧٠)
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവൻ നിങ്ങളെ മരിപ്പി ക്കുന്നു. നിങ്ങളിൽ ചിലർ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ള പ്പെടുന്നു… (വി. ക്വു. 16: 70)
اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ (الزمر: ٤٢)
ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെയ്ക്കുന്നു.മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധി വരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു… (വി. ക്വു. 39: 42)
മരണം ആസന്നമാവുകയും മനുഷ്യജീവന്റെ അസ്തമയം അടുക്കുകയുമായാൽ ദേഹത്തെ ചലനമുറ്റതും സജീവമാക്കിയിരുന്നതു മായ ദേഹിയെ ശരീരത്തിൽ നിന്ന് തിരിച്ചു വാങ്ങുവാനായി മരണദൂതനായ മലക്കിനെ അല്ലാഹു നിയോഗിക്കുകയായി. അതിനാൽ മരിപ്പി ക്കുന്നതിനെ മലകുൽമൗതിലേക്കു ചേർത്തു പറഞ്ഞതു കാണാം.
قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ ثُمَّ إِلَىٰ رَبِّكُمْ تُرْجَعُونَ ﴿١١﴾ (السجدة: ١١)
(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തിൽ ഏൽപിക്കപ്പെട്ട മരണത്തിന്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതുമാണ്. (വി. ക്വു. 32: 11)
മലക്കുൽമൗത്തിനു സാഹയികളായ മലക്കുകളുണ്ട്. മലക്കുൽ മൗത്തി ന്റെ നേതൃത്വത്തിലാണ് മലക്കുകളുടെ ആഗമനം.ആത്മാവിനെ പുറ ത്തെടുക്കുന്നതും ഏറ്റുവാങ്ങുവാങ്ങുന്നതും ഒരു കൂട്ടം മലക്കുകളാണ്.
حَتَّىٰ إِذَا جَاءَ أَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُونَ ﴿٦١﴾ (الأنعام: ٦١)
…അങ്ങനെ അവരിലൊരാൾക്ക് മരണം വന്നെത്തുമ്പോൾ നമ്മുടെ ദൂതന്മാർ (മലക്കുകൾ) അവനെ പൂർണമായി ഏറ്റെടുക്കുന്നു. (അക്കാര്യ ത്തിൽ) അവർ ഒരു വീഴ്ചയും വരുത്തുകയില്ല. (വി. ക്വു. 6: 61)
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ (النساء: ٩٧)
സ്വന്തത്തോട് അന്യായം ചെയ്തവരെ മലക്കുകൾ മരിപ്പിക്കുമ്പോൾ… (വി. ക്വു. 4: 97)
അബ്ദുൽ ജബ്ബാർ അബ്ദുല്ല