മരണത്തിന് സമയമുണ്ട്; സമയമായാൽ മരണമെത്തും. അല്ലാഹു നിശ്ചയിച്ചേകിയ അവധി മറികടക്കുവാൻ ആർക്കുമാകില്ല. അല്ലാഹു, സകലരുടേയും ജീവിത കാലാവധി നിശ്ചയിക്കുകയും, തൂലിക അത് ലൗഹുൽമഹ്ഫൂള്വിൽ എഴുതുകയും, മനുഷ്യൻ മാതാവിന്റെ ഗർഭത്തിലായിരിക്കെ മാന്യന്മാരായ മലക്കുകൾ അത് പുതുക്കി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. തിരുദൂതർ ﷺ പറഞ്ഞു:
إِنَّ خَلْقَ أَحَدِكُمْ يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًا وَأَرْبَعِينَ لَيْلَةً، ثُمَّ يَكُونُ عَلَقَةً مِثْلَ ذَلِكَ، ثُمَّ يَكُونُ مُضْغَةً مِثْلَ ذَلِكَ، ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكًا فَيُؤْمَرُ بِأَرْبَعِ كَلِمَاتٍ، فَيَقُولُ: اكْتُبْ عَمَلَهُ وَأَجَلَهُ وَرِزْقَهُ وَشَقِيٌّ أَوْ سَعِيدٌ
“നിശ്ചയം, നിങ്ങളിലൊരാളുടെ സൃഷ്ടിപ്പ് തന്റെ മാതാവിന്റെ വയററിൽ നാൽപതു പകലും നാൽപതു രാവും(സിക്താണ്ടമായി) ഘടിപ്പിക്ക പ്പെടും. ശേഷം അലക്വത്തായി(രക്തപിണ്ഡമായി) അതുപോലെയും പിന്നീട് മുദ്വ്ഗഃയായി(മാംസപിണ്ഡമായി) അതുപോലെയുമായിരിക്കും. അതിൽപിന്നെ അല്ലാഹു അതിലേക്ക് മലക്കിനെ നിയോഗിക്കുകയും നാലു വചനങ്ങൾ കൊണ്ട് കൽപിക്കുകയും ചെയ്യും. അല്ലാഹു പറയും: അവന്റെ കർമ്മവും (മരിക്കുന്ന) അവധിയും ഉപജീവനവും അവൻ സൗഭാഗ്യവാനാണോ അതല്ല ദൗർഭാഗ്യവാനാണോ എന്നതും എഴുതുക.” (ബുഖാരി)
തനിക്ക് രേഖപ്പെടുത്തിയ മരണത്തിയതിയിൽ നിന്ന് ഒരു നിമിഷമെങ്കിലും മുന്തുവാനോ പിന്തുവാനോ ഒരാൾക്കുമാകില്ല. വിശുദ്ധ വചനങ്ങൾ തൽവിഷയത്തിൽ ധാരാളമാണ്.
وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ اللَّهِ كِتَابًا مُّؤَجَّلًا ۗ (آل عمران: ١٤٥)
അല്ലാഹുവിന്റെ ഉത്തരവനുസരിച്ചല്ലാതെ ഒരാൾക്കും മരിക്കാനൊക്കുകയില്ല. അവധി കുറിക്കപ്പെട്ട ഒരു വിധിയാണത്… (വി. ക്വു. 39: 42)
وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴿٣٤﴾ (الأعراف: ٣٤)
ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്. അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ അവർ ഒരു നാഴികനേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല. (വി. ക്വു. 7: 34)
نَحْنُ قَدَّرْنَا بَيْنَكُمُ الْمَوْتَ وَمَا نَحْنُ بِمَسْبُوقِينَ ﴿٦٠﴾ (الواقعة: ٦٠)
നാം നിങ്ങൾക്കിടയിൽ മരണം കണക്കാക്കിയിരിക്കുന്നു. നാം ഒരിക്കലും തോൽപിക്കപ്പെടുന്നവനല്ല. (വി. ക്വു. 56: 60)
وَلَن يُؤَخِّرَ اللَّهُ نَفْسًا إِذَا جَاءَ أَجَلُهَا ۚ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ ﴿١١﴾ (المنافقون: ١١)
ഒരാൾക്കും അയാളുടെ അവധി വന്നെത്തിയാൽ അല്ലാഹു നീട്ടി കൊടുക്കുകയേ ഇല്ല. അല്ലാഹു നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പററി സൂക്ഷ്മമായി അറിയുന്നവനാകുന്നു. (വി.ക്വു.63: 11)
وَلَوْ يُؤَاخِذُ اللَّهُ النَّاسَ بِظُلْمِهِم مَّا تَرَكَ عَلَيْهَا مِن دَابَّةٍ وَلَٰكِن يُؤَخِّرُهُمْ إِلَىٰ أَجَلٍ مُّسَمًّى ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴿٦١﴾ (النحل: ٦١)
അല്ലാഹു മനുഷ്യരെ അവരുടെ അക്രമം മൂലം (ഉടനടി) പിടികൂടിയിരു ന്നെങ്കിൽ ഭൂമുഖത്ത് യാതൊരു ജന്തുവെയും അവൻ വിട്ടേക്കുമായിരു ന്നില്ല. എന്നാൽ നിർണിതമായ ഒരു അവധിവരെ അവൻ അവർക്ക് സമ യം നീട്ടികൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ അവരുടെ അവധി വന്നാൽ ഒരു നാഴികനേരം പോലും അവർക്ക് വൈകിക്കാൻ ആവുക യില്ല. അവർക്കത് നേരെത്തെ യാക്കുവാനും കഴിയില്ല (വി. ക്വു. 16: 61)
അബ്ദുൽ ജബ്ബാർ അബ്ദുല്ല