നിർബന്ധമായും അനുഭവിച്ചറിയുന്ന യാഥാർത്ഥ്യമാണ് മരണം. അതു നുകരാതെ, രുചിക്കാതെ ആരുമുണ്ടാവില്ല. കൈപ്പേറെയായിട്ടും, ഭരണാധികാരിയും ഭരണീയനും പണക്കാരനും പണിക്കാരനും മുതലാ ളിയും തൊഴിലാളിയും കുബേരനും കുചേലനും മർദ്ദകനും മർദ്ദിതനും പുണ്യാളനും പാപിയും മരണത്തെ ആസ്വദിക്കുകയും അനുഭവിക്കു കയും ചെയ്യുന്നുണ്ട്. ദുർബലന്റെ ദുർബലതയോ ശക്തിമാന്റെ ശക്തി യോ മരണത്തിൽനിന്ന് മറയാകില്ല. ആളെത്ര ഉൗക്കേറിയവനായാലും മരണദൂതൻ വന്നു കവാടം മുട്ടിയാൽ മരണത്തിന് കീഴൊതുങ്ങിയേ മതിയാവൂ. നാനാതരം മനുഷ്യ സമൂഹങ്ങളും വർഗങ്ങളും ഭൗതിക ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്. അവർക്കെല്ലാം എന്തുപറ്റി? അവ രെല്ലാം എവിടെപ്പോയി?

هَلْ تُحِسُّ مِنْهُم مِّنْ أَحَدٍ أَوْ تَسْمَعُ لَهُمْ رِكْزًا ‎﴿٩٨﴾‏  (مريم: ٩٨)

…അവരിൽനിന്ന് ആരെയെങ്കിലും നീ കാണുന്നുണ്ടോ? അഥവാ അവ രുടെ നേരിയ ശബ്ദമെങ്കിലും നീ കേൾക്കുന്നുണ്ടോ? (വി. ക്വു.19: 98)
നാമും അവരുടെ വഴിയിലാണ്. നമുക്കും മരണവേളയും മയ്യിത്ത് കട്ടിലുമുണ്ട്. മരണാസന്നനായവന്റെ നിസ്സഹയാവസ്ഥ നമുക്കും അനുഭവിക്കുവാനുള്ളതാണ്. കണ്ണുകൾ നിറയും. ശബ്ദങ്ങൾ ഇടറും. കൈകാലുകൾ കൂട്ടിയുരുമ്മും. മലക്കുൽമൗത്തിനേയും കൂടെയു ള്ളവരേയും നേരിൽകാണും. ഉററവരേയും ഉടയവരേയും കേവലം നോക്കുകുത്തികളാക്കി മരണം നമ്മെ റാഞ്ചിയെടുക്കും. അതെ, സൃഷ്ടി കളിൽ ജീവനുള്ളതിനെല്ലാം മരണം സുനിശ്ചിതമാണ്. മരണത്തിൽ നിന്നും രക്ഷപ്പെടുവാൻ വഴികളേതുമേയില്ല.

 كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ ‎﴿٨٨﴾‏  (القصص: ٨٨)

അവന്റെ(അല്ലാഹുവിന്റെ) തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്. അവന്നുള്ളതാണ് വിധികർത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും.  (വി. ക്വു. 28: 88)

كُلُّ مَنْ عَلَيْهَا فَانٍ ‎﴿٢٦﴾‏ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ‎﴿٢٧﴾ (الرحمن: ٢٦، ٢٧)

അവിടെ(ഭൂമുഖത്ത്)യുള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു. മഹത്വവും ഉദാരതയും ഉള്ളവനായ നിന്റെ രക്ഷിതാവിന്റെ മുഖം അവ ശേഷിക്കുന്നതാണ്. (വി. ക്വു. 55: 26, 27)

 كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ  (آل عمران: ١٨٥، الأنبياء: ٣٥ ،العنكبوت: ٥٧)

ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്…   (വി. ക്വു. 3: 185, 21: 35, 29: 57)
മരണത്തിൽ നിന്ന് വല്ലവരും രക്ഷപ്പെടുമായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ ഇഷ്ടദാസനും ശ്രേഷ്ഠനുമായ നബി ‎ﷺ  രക്ഷപ്പെടുമായിരുന്നു. എന്നാൽ വിശുദ്ധക്വുർആനിൽ അല്ലാഹു പറയുന്നു:

 إِنَّكَ مَيِّتٌ وَإِنَّهُم مَّيِّتُونَ ‎﴿٣٠﴾‏  (الزمر: ٣٠)

തീർച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. (വി. ക്വു. 39: 30)

وَمَا جَعَلْنَا لِبَشَرٍ مِّن قَبْلِكَ الْخُلْدَ ۖ أَفَإِن مِّتَّ فَهُمُ الْخَالِدُونَ ‎﴿٣٤﴾ (الأنبياء: ٣٤)

(നബിയേ,) നിനക്കു മുമ്പ് ഒരു മനുഷ്യനും നാം അനശ്വരത നൽകിയി ട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കിൽ അവർ നിത്യ ജീവികളായിരിക്കുമോ?  (വി. ക്വു. 21: 34)
മരണം ജിന്നിനും മനുഷ്യനും അനിവാര്യമാണ്. ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം. അല്ലാഹുവിന്റെ തിരുദൂതർ ‎ﷺ  ഇപ്രകാരം പ്രാർത്ഥിക്കുമായിരുന്നു:

أَعُوذُ بِعِزَّتِكَ الَّذِى لاَ إِلَهَ إِلاَّ أَنْتَ، الَّذِى لاَ يَمُوتُ، وَالْجِنُّ وَالإِنْسُ يَمُوتُونَ

“അല്ലാഹുവേ, നീയല്ലാതെ യഥാർത്ഥ ആരാധ്യനായി മററാരുമില്ല; നിന്റെ പ്രതാപത്തിൽ ഞങ്ങൾ അഭയം തേടുന്നു. നീ മരണമില്ലാത്തവനാണ്, ജിന്നുകളും മനുഷ്യരും മരിക്കുന്നു.” (ബുഖാരി)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts