സ്വഹാബികളെ ആക്ഷേപിക്കുന്നതിന്റേയും കുത്തിപ്പറയുന്നതിന്റേയും അപകടം സച്ഛരിതരായ മുൻഗാമികൾ ഉണർന്നറിയുകയും ആക്ഷേപകരെ കുറിച്ചും അവരുടെ ലക്ഷ്യങ്ങളെ കുറിച്ചും മുന്നറിയിച്ച് നൽകുകയും ചെയ്തു. ഇത്തരം ആക്ഷേപ വർത്തമാനങ്ങൾ ഉണ്ടാക്കിയേക്കാവുന്ന, ആദർശ ശിലകളോട് എതിര് നിൽക്കുന്ന വ്യാജവും അനിവാര്യവുമായ അനന്തര ഫലങ്ങളെ കുറച്ച് അവർ അറിഞ്ഞതിനാലായിരുന്നു ഈ മുന്നറിയിപ്പുകൾ. അതിനാൽ അവർ കുറഞ്ഞ പദങ്ങളിൽ വലിയ വലിയ ആശയങ്ങൾ പറയുകയുണ്ടായി. ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ ഞാൻ അവ ഉണർത്തുന്നു. ശേഷം സ്വഹാബികളെ ആക്ഷേപിക്കുന്നതിനാൽ ഉണ്ടാകുന്ന കാര്യങ്ങളെ കുറിച്ച് കുറഞ്ഞ രീതിയിൽ വിശദീകരിക്കാം.
സ്വഹാബികളെ നിസ്സാരമാക്കി സംസാരിക്കുന്നതിന്റെ ഒന്നും രണ്ടും ഇനങ്ങൾക്കുള്ള മറുപടിയിലാണ് ഞാൻ ഊന്നിനിൽ ക്കുന്നത്. അവ:
ഒന്ന്: “കുഫ്റ് ‘, രിദ്ദത്ത് ‘, “ഫിസ്ക്വ് ‘ എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിക്കൽ.
രണ്ട്: കുഫ്റ് കൊണ്ടോ ഫിസ്ക്വ് കൊണ്ടോ സ്വഹാബികളെ തെറ്റിദ്ധരിക്കൽ; തെറ്റിദ്ധരിക്കപ്പെടുന്നത് ഖുലഫാഉർറ്വാശിദീങ്ങളെ പോ ലുള്ള, മഹത്വത്തിന്റെ വിഷയത്തിൽ പ്രമാണങ്ങൾ മുതവാതിറായി സ്ഥിരപ്പെട്ട സ്വഹാബിയുമായിരിക്കും.
ഇമാം മാലിക്, സ്വഹാബികളെ ആക്ഷേപിക്കുന്നവരെ കുറിച്ച് പറഞ്ഞു:
“പ്രവാചകനെ ആക്ഷേപിക്കുവാൻ മാത്രമാണ് ഇക്കൂട്ടർ ഉദ്ദേശിച്ചത്. പക്ഷെ, അവർക്ക് അതിന് സാധിച്ചില്ല. അപ്പോൾ”പ്രവാചകൻ മോശക്കാരനാണ്, അദ്ദേഹം നന്നായിരുന്നുവെങ്കിൽ അനുയായി കളും നന്നാകുമായിരുന്നു.’ എന്ന് പറയപ്പെടുവാൻ അവർ സ്വഹാബത്തിനെ ആക്ഷേപിച്ചു.” (അസ്സ്വാരിമുൽ മസ്ലൂൽ 580)
ഇമാം അഹ്മദ് പറഞ്ഞു:
“സ്വഹാബത്തിൽ ആരെയെങ്കിലും മോശമായി പ്രതിപാദിക്കുന്ന ഒരു വ്യക്തിയെ നീ കണ്ടാൽ അയാൾ മുസ്ലിമാണോ എന്ന് നീ സംശയിക്കുക.” (അൽ ബിദായഃ വന്നിഹായഃ, ഇബ്്വു കഥീർ 8: 142)
ഇമാം അബൂ സുർഅഃ അർറാസീ പറഞ്ഞു:
“അല്ലാഹുവിന്റെ റസൂലി ﷺ ന്റെ സ്വഹാബികളിൽ ആരെയെങ്കിലും വിലകുറച്ച് സംസാരിക്കുന്ന ഒരു വ്യക്തിയെ താങ്കൾ കണ്ടാൽ അവൻ നിർമ്മതവാദിയാണെന്ന് താങ്കൾ അറിയുക. കാരണം, തിരു ദൂതൻ ﷺ നമുക്ക് സത്യമാണ്. ക്വുർആനും സത്യമാണ്. വിശുദ്ധ ക്വുർആനും തിരുസുന്നത്തും നമുക്ക് എത്തിച്ചുതന്നത് തിരു ദൂതരുടെ സ്വഹാബികൾ മാത്രമാണ്. സ്വഹാബത്താകുന്ന നമ്മു ടെ സാക്ഷികളെ കുറവാക്കുവാൻ ഉദ്ദേശിക്കുന്നവർ വിശുദ്ധ ക്വുർആനും തിരുസുന്നത്തും ഉടച്ചുവാർക്കുവാൻ തന്നെയാണ് ലക്ഷ്യ മിടുന്നത്. ആക്ഷേപത്തിന് അനുയോജ്യർ അവർ തന്നെയാകുന്നു. അവരത്രേ നിർമ്മതവാദികൾ.” (അൽ കിഫായഃ, അൽഖത്തീബ് അൽ ബഗ്ദാദീ 97)
ഇമാം അബൂ നുഐഎം പറഞ്ഞു:
“സ്വഹാബികളുടെ വീഴ്ചകളും കുറവുകളും തേടിനടക്കുകയും അവർ ദേഷ്യപ്പെടുമ്പോഴും കോപിക്കുമ്പോഴും ഉണ്ടായേക്കാവുന്ന കാര്യങ്ങൾ ഉള്ളിൽ കൊണ്ടുനടക്കുകയും ചെയ്യുന്നവൻ ഹൃദയ ത്തിൽ പാപക്കറകലർന്നവൻ മാത്രമാണ്.” (അൽ ഇമാമഃ, അബൂ നുഐഎം 344.)
അദ്ദേഹം വീണ്ടും പറഞ്ഞു:
“”പ്രവാചകനോ ﷺ ടും സ്വഹാബികളോടും ഇസ്ലാമിനോടും മുസ്ലിംകളോടും തിന്മയാൽ ചുരുട്ടിയ നാവല്ലാതെ സ്വഹാബികളുടെ വിഷയത്തിൽ മോശമായി നീട്ടുകയില്ല.” (അൽ ഇമാമഃ, അബൂ നുഐഎം 376)
മുഴുവൻ സ്വഹാബികളുടേയും വിഷയത്തിലാണ് ഈ പണ്ഡിത കേസരികളുടെ താക്കീതിന്റെ സംസാരം. അഹ്ലു സുന്നഃയുടെ ഇമാമായ ഇമാം അഹ്മദി ന്റെ വാക്ക് നോക്കൂ:
“സ്വഹാബത്തിൽ ആരെയെങ്കിലും മോശമായി പ്രതിപാദിക്കുന്ന”
ഇമാം അബൂ സുർഅഃ അർറാസിയുടെ വാക്ക് നോക്കൂ: “അല്ലാഹുവിന്റെ റസൂൽ ﷺ യുടെ സ്വഹാബികളിൽ ആരെയെങ്കിലും വിലകുറച്ച് സംസാരിക്കുന്ന ….”
ചീത്ത പറയാതേയും കാഫിറാക്കാതേയുമുള്ള കേവലം വിലകുറച്ച് സംസാരിക്കുക, മോശമായി പ്രതിപാദിക്കുക എന്നതിനെതിരിലാണ് അവരുടെ താക്കീത്; അതും സ്വഹാബികളെ മൊത്തത്തിലല്ല അവരിൽ ഒരാളെ. അപ്പോൾ സ്വഹാബികളിൽ ഭൂരിപ ക്ഷത്തേയും ശകാരവർഷം നടത്തുന്നവരെ കുറിച്ച് എന്താണ് പറയപ്പെടുക?
അല്ലാഹുവിന്റെ റസൂലിയുടെ സ്വഹാബികളെ മോശമായി സംസാരിക്കുന്നത് അനിവാര്യമാക്കുന്ന അനന്തരഫലങ്ങൾ:
ഒന്ന്
“കുഫ്റ് ‘, “രിദ്ദത്ത് ‘, “ഫിസ്ക്വ് ‘ എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിച്ച് പറയൽ വിശുദ്ധ ക്വുർആനിലും തിരുസുന്നത്തിലും സംശയം ജനിപ്പിക്കും. കാരണം, ഉദ്ധരിച്ചവരെ കുറിച്ചുള്ള കുറ്റാരോപണം ഉദ്ധരിക്കപ്പെട്ടതിലുള്ള കുറ്റാരോപണം തന്നെയാണ്. മതപരിത്യാഗികളും ഫാസിക്വീങ്ങളും നമ്മിലേക്ക് എത്തിച്ചുതന്ന കിതാബിൽ നാം എങ്ങിനെ വിശ്വസിക്കും?!!! അല്ലാഹുവേ നിന്റെ കാവൽ…. അതിനാലാണ് സ്വഹാബികളെ ആക്ഷേപിക്കുന്ന വഴികേടിന്റേയും ബിദ്അത്തിന്റേയും വക്താക്കളിൽ ചിലർ, സ്വഹാബികൾ ക്വുർആൻ മാറ്റിമറിച്ചവരാണെന്ന് തുറന്നടിച്ചത്. ചിലരാകട്ടെ, അത് ഗോപ്യമാക്കുക യാണ് ഉണ്ടായത്. ഇപ്രകാരം തന്നെയാണ് കാര്യങ്ങൾ തിരുസുന്നത്തിലേക്ക് ചേർക്കുമ്പോഴും. സ്വഹാബികളുടെ നീതിനിഷ്ട തെറ്റി ദ്ധരിക്കപ്പെട്ടാൽ നിവേദക പരമ്പരകൾ യാതൊരു തെളിവിനും ഉപകരിക്കാത്തവിധം മുറിഞ്ഞതും ശൃംഖല അറ്റതുമായിരിക്കും. ഇങ്ങനെയൊക്കെ ആയിട്ടും ചിലർ തങ്ങൾ ക്വുർആനിൽ വിശ്വസി ക്കുന്നുണ്ടെന്ന് ജൽപിക്കുന്നു. അവരോട് നമുക്ക് പറയുവാനു ള്ളത് ക്വുർആനിലുള്ള വിശ്വാസം അതിലുള്ളത് വിശ്വസിക്കുന്നതിനെ അനിവാര്യമാക്കുന്നു. സ്വഹാബികൾ സമുദായങ്ങളിൽ ഉത്ത മരാണെന്നും, അല്ലാഹു അവരെ അപമാനിക്കുകയില്ലെന്നും, അവരെ അവൻ പ്രീതിപ്പെട്ടിരിക്കുന്നുവെന്നും മറ്റുമാണ് വിശുദ്ധ ക്വുർആനിലുള്ളതെന്ന് താങ്കൾ മനസ്സിലാക്കിക്കഴിഞ്ഞു. വല്ലവനും ഈ കാര്യങ്ങൾ അവരിലുള്ളതായി സത്യപ്പെടുത്തുന്നില്ലായെങ്കിൽ അവൻ വിശുദ്ധ ക്വുർആനിലുള്ളത് വ്യാജമാക്കുന്നവനും വിശുദ്ധ ക്വുർആന്റെ വാദത്തെ ഖണ്ഡിക്കുന്നവനുമാകുന്നു.
രണ്ട്
“കുഫ്റ് ‘, രിദ്ദത്ത് ‘, “ഫിസ്ക്വ് ‘ എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിച്ച് പറയൽ താൽപര്യപ്പെടുന്നത്, ജനങ്ങൾക്കുവേണ്ടി രംഗത്ത് കൊണ്ടു വരപ്പെട്ട ദുഷിച്ച സമുദായമാണ് ഈ സമുദായമെന്നും അവരിൽ മുൻകടന്നവർ അതിൽവെച്ചേറ്റവും ദുഷിച്ചവരാണെന്നും സമുദാ യത്തിലെ ഉത്തമ തലമുറയാകേണ്ട ഒന്നാം തലമുറ ഭൂരിഭാഗവും കാഫിറുകളും ഫാസിക്വുകളുമായതിനാൽ അവരാണ് ഏറ്റവും ദുഷിച്ചവർ എന്നുമാണ്. (അസ്സ്വാരിമുൽ മസ്ലൂൽ 587)
അല്ലാഹുവേ നിന്റെ കാവൽ…. ഈ രീതിയിൽ സ്വഹാബികളെ ആക്ഷേപിക്കുന്നവരുടെ വായിൽനിന്ന് പുറത്ത് വരുന്നവാക്ക് ഗുരുതരമായതായിരിക്കുന്നു.
മൂന്ന്
“കുഫ്റ് ‘, രിദ്ദത്ത് ‘, “ഫിസ്ക്വ് ‘ എന്നിവകൊണ്ട് സ്വഹാബികളെ മൊത്തത്തിലോ അല്ലെങ്കിൽ ഭൂരിപക്ഷത്തേയോ ആക്ഷേപിച്ച് പറയൽ രണ്ടാൽ ഒരു കാര്യത്തെ അനിവാര്യമാക്കുന്നു. ഒന്നുകിൽ അല്ലാഹുവിലേക്ക് “ജഹ്ൽ'(അജ്ഞത) ചേർക്കുക. (അവരുടെ വർണ്ണനയെ തൊട്ട് അല്ലാഹു അത്ത്യുന്നതനാകുന്നു.) അല്ലെങ്കിൽ, അല്ലാഹു സ്വഹാബികളെ പുകഴ്ത്തിയ വചനങ്ങളിൽ വൃഥാവേലയാണ് നടത്തിയത്. കാരണം, അവർ അവിശ്വസിക്കും എന്നത് അറിയാതെയാണ് അല്ലാഹു അവരെ പുകഴ്ത്തിയതെ ങ്കിൽ അത് “ജഹ്ൽ’ ആണ്. (അവരുടെ വർണ്ണനയെ തൊട്ട് അല്ലാഹു അത്ത്യുന്നതനാകുന്നു.) അല്ലാഹുവെ സംബന്ധിച്ചിടത്തോളം “ജഹ്ൽ’ അസംഭവ്യമാണ്. ഇനി അല്ലാഹു അവർ അവിശ്വസിക്കും എന്നത് അറിഞ്ഞുകൊണ്ടാണ് അവർക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യുകയും അവരെ തൃപ്തിപ്പെടുകയും ചെയ്തതെങ്കിൽ അത് വൃഥാവേലയാണ്. അല്ലാഹുവെ സംബന്ധിച്ചിടത്തോളം “വൃഥാവേല’യും അസംഭവ്യമാണ്. (ഇത്തിഹാഫു ദവി ന്നജാബഃ, മുഹമ്മദ് ഇബ്നുൽ അറബി അത്തിബ്ബാനി 75 നോക്കുക)
അല്ലാഹുവിന്റെ ഹിക്മത്തിനെ ആക്ഷേപിക്കലും അതിനെ തുടർന്ന് ഉണ്ടായിത്തീരുന്നു. എങ്ങിനെയെന്നാൽ, അല്ലാഹു, തന്റെ ദൂതനോട് സഹവസിക്കുവാൻ സ്വഹാബികളെ പ്രത്യേകം തെരഞ്ഞെടുത്തു. അവർ അദ്ദേഹത്തോടൊപ്പം “ജിഹാദ്” ചെ യ്യുകയും അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്തു. അദ്ദേഹം, തന്റെ രണ്ട് പെൺമക്കളെ “ദുന്നൂറയ്ൻ’ ഉഥ്മാന് رَضِيَ اللَّهُ عَنْهُ കല്ല്യാണം കഴിച്ച് കൊടുക്കുകയും അബൂബകർ رَضِيَ اللَّهُ عَنْهُ, ഉമർ رَضِيَ اللَّهُ عَنْهُ എന്നിവരുടെ പെൺമക്കളെ ഭാര്യമാരായി സ്വീകരിക്കുക യും ചെയ്തുകൊണ്ട് തനിക്ക് അവരിൽനിന്ന് വിവാഹ ബന്ധം ഉണ്ടാക്കുകയും ചെയ്തു. അല്ലാഹു, അവിശ്വസിക്കും എന്ന് തനിക്കറിവുള്ള ഒരു വിഭാഗത്തെ എങ്ങിനെ പ്രവാചകന് ﷺ സഹായികളും ബന്ധുക്കളുമായി തെരഞ്ഞെടുത്ത് നൽകും?!!!
നാല്
അല്ലാഹുവിന്റെ റസൂൽ ﷺ സ്വഹാബത്തിനെ സംസ്കൃതരായി വളർത്തിയെടുക്കുന്നതിനുവേണ്ടി ഇരുപത്തി മൂന്ന് വർഷങ്ങളിലായി അത്ഭുതകരമായ അദ്ധ്വാനങ്ങളാണ് ചിലവഴിച്ചത്. അല്ലാഹുവിന്റെ ദയാവായ്പിനാൽ സ്വഭാവത്തിലും, സമർപണത്തിലും, ഭൗതിക സുഖഭോഗ വിരക്തിയിലും, സൂക്ഷ്മതയിലും മാതൃകാപരമായ ഒരു സമൂഹത്തെ അദ്ദേഹം വാർത്തെടുത്തു. അതോടെ അദ്ദേഹം ചരിത്രം കണ്ട എറ്റവും മഹാനായ പരിഷ്കർത്താവായി.
എന്നാൽ, ഈ പരമ യാഥാർത്ഥ്യത്തിന് വിപരീതമായി, ത ങ്ങൾ ഇസ്ലാമിന്റേയും പ്രവാചകന്റേ ﷺ യും ആളുകളാണെന്ന് ജൽപിക്കുന്ന ഒരു വിഭാഗം ഈ സമൂഹത്തിന് നേർവിപരീതമായ ചിത്രമാണ് നൽകുന്നത്. അതാകട്ടെ, പ്രവാചകൻ ﷺ , തർബിയ ത്തിന്റേയും നിർദ്ദേശത്തിന്റേയും മേഖലകളിൽ കാഴ്ചവെച്ച മുഴു വൻ അദ്ധ്വാനങ്ങളേയും തകർക്കുന്നു, നിപുണനും നിസ്വാർത്ഥ നുമായ ഒരു പരിഷ്കർത്തവ് അല്ലാഹുവിൽ നിന്ന് കൽപ്പിക്കപ്പെട്ടവനല്ലാഞ്ഞിട്ടുകൂടി അയാൾ അഭിമുഖീകരിച്ചിട്ടില്ലാത്ത പരാജയം പ്രവാചകന് ﷺ സ്ഥരീകരിക്കുകയും ചെയ്യുന്നു.
(ചില ശിയാനേതാക്കൾ, പ്രവാചകൻ ﷺ വിജയം വരിച്ചിട്ടില്ലെന്ന വ്യാജ ജൽപനം തുറന്നടിച്ചിട്ടുണ്ട്. ശിയാക്കൾ കാതോർക്കുന്ന അവരുടെ മഹ്ദിയാണ് വിജയം വരിക്കുക എന്നാണ് അവരുടെ വിശ്വാസം. ശെയ്ഖ് ഉമർ സുലെയ്മാൻ അൽ അശ്ക്വറിന്റെ “അർറുസുലു വരിസാലാത്ത് ‘ 212, 213 നോ ക്കുക)
മുഹമ്മദ് ﷺ വിനിയോഗിച്ചതായ അത്യദ്ധ്വാനങ്ങൾ മൂന്നോ അല്ലെങ്കിൽ നാലോ വ്യക്തികളെ മാത്രമേ വിളയിപ്പിച്ചിട്ടുള്ളൂ എന്നും അദ്ദേഹത്തിന്റെ വിയോഗാനന്തരം അവർ മാത്രമേ ആദർശ ബദ്ധരായി നിലനിന്നിട്ടുള്ളൂ എന്നും, മറ്റുള്ളവർ പ്രവാചകന്റെ ﷺ മരണത്തെ തുടർന്ന് ഇസ്ലാമിനോടുള്ള ബന്ധം വിച്ഛേദിക്കുക യും, പ്രവാചകനോ ﷺ ടുള്ള സഹവാസവും അദ്ദേഹത്തിന്റെ തർബിയത്തും പരാജയപ്പെടുകയും അതിന് യാതൊരു സ്വാധീനവും ഇല്ലാതെയായി എന്നുമാണ് ശിയാക്കളിലെ ഇമാമിയ്യാ വിഭാഗം അഭിപ്രയപ്പെടുന്നത്. അല്ലാഹുവേ നിന്റെ കാവൽ….
മാനുഷ്യ വർഗ്ഗത്തെ സമുദ്ധരിക്കുന്ന വിഷയത്തിൽ നിരാശയിലേക്കും, സ്വഭാവങ്ങൾ സംസ്കരിക്കുവാനും സമുദ്ധരിക്കുവാനും ഇസ്ലാമിക രീതിശാസ്ത്രത്തിന് കഴിവും ഉറപ്പുമില്ല എന്നതിലേക്കും, മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വത്തിൽ സംശയം നിക്കുന്നതിലേക്കുമാണ് ഈ വിതണ്ഡ ജൽപനം ആളുകളെ കൊ ണ്ടെത്തിക്കുന്നത്. അഥവാ, നിർമ്മാണാത്മകവും വിജയപ്രദവും സജീവവുമായ ഒരു മാതൃകാ പുരുഷാരത്തേയും സമൂഹത്തേയും ലോകത്തിന് മുമ്പിൽ കാഴ്ച വെക്കുവാൻ ഈ മതത്തിന്, അതിന്റെ പ്രഥമ പ്രബോധകനും സന്ദേശ വാഹകനും ജീവിച്ച ന ളുകളിൽ സാധിച്ചിട്ടില്ലായെങ്കിൽ, പ്രവാചകത്വ കാലഘട്ടത്തെ ദീർ ഘകാലം പിന്നിലാക്കിയ അനുയായികൾക്ക് അതിന് എങ്ങിനെ സാധിക്കും ?!!
ഇസ്ലാമിക പ്രബോധനം കൊണ്ട് വിശ്വാസികൾക്ക് ഋജു പാതയിൽ നിലനിൽക്കുവാൻ സാധിച്ചിട്ടില്ലെന്നും, പ്രവാചകന്റെ ﷺ വിടവാങ്ങലിന് ശേഷം അവർ അദ്ദേഹത്തോടുള്ള കരാർ പാലിച്ചിട്ടില്ലെന്നും, നാലു പേരൊഴിച്ച് ബാക്കിയുള്ള അനുയായികളൊന്നും പ്രവാചകൻ ﷺ വിട്ടിട്ട് പോയ ആദർശത്തിൽ അവശേഷിച്ചില്ലെന്നു മായാൽ മനുഷ്യ മനസുകളുടെ സംസ്കരണത്തിനും സ്വഭാവ നിർമ്മിതിക്കും ഈ ദീൻ മതിയായതാണെന്ന് നാം എങ്ങിനെ സമ്മതിക്കും? അജ്ഞതാന്ധകാരങ്ങളിൽനിന്ന് ലോകരെ മനുഷ്യ ത്വത്തിന്റെ പാരമ്യതയിലേക്ക് രക്ഷപ്പെടുത്തുവാൻ അതിന് എ ങ്ങിനെ സാധിക്കും? മാത്രമല്ല, പ്രവാചകൻ ﷺ , പ്രവാചകത്വത്തിന്റെ വിഷയത്തിൽ സത്യസന്ധനായിരുന്നുവെങ്കിൽ അദ്ദേഹത്തി ന്റെ അദ്ധ്യാപനങ്ങൾ സ്വധീനിക്കുന്നവ ആകുമായിരുന്നുവെന്നും, ഹൃദയത്തന്റെ അടിത്തട്ടിൽ ഈമാൻ ഉറച്ചവർ ഉണ്ടാകുമായിരു ന്നുവെന്നും, തന്നിൽ വിശ്വസിച്ച ജനബാഹുല്യത്തിൽ ശതക്കണ ക്കിന് ആളുകളെങ്കിലും ആദർശത്തിൽ ഉറച്ച് നിൽക്കുമായിരു ന്നുവെന്നും ചിലപ്പോൾ പറയപ്പെട്ടേക്കാം. അവർ ജൽപിച്ചതനുസരിച്ച് പ്രവാചകാനുയായികളിൽ ചുരുക്കം പേരൊഴിച്ച് ബാക്കി യെല്ലാവരും കപടവിശ്വാസികളും മതപരിത്യാഗികളുമായിട്ടുണ്ടെ ങ്കൽ ആരാണ് ഇസ്ലാമിൽ നിലനിന്നത്? ആരാണ് റസൂലി ﷺലൂടെ ഉപകാരം കൊയ്തത്? എങ്ങിനെയാണദ്ദേഹം ലോകത്തിന് കാരുണ്യമാകുന്നത്?! (അബൂഹസൻ അലി നദ്വിയുടെ “സ്വൂറതാനി മുതദ്വാദ്ദതാനി’ പേഃ 13, 53, 54, 58, 99 നോക്കുക)
അബ്ദുൽ ജബ്ബാർ അബ്ദുല്ല