ഈ രീതിശാസ്ത്രത്തിന്റെ കൊള്ളരുതായ്മയും സ്വഹാബികളുടെ ചരിത്രത്തിൽ അത് പ്രയോഗവൽകരിക്കുന്നതിന്റെ അപകടവും വ്യക്തമാക്കിക്കൊണ്ട് വളരെ ചുരുങ്ങിയ ഒരു വിവര ണം ഇവിടെ നൽകുന്നത് ഉചിതമായിരിക്കും.
മതപരമായ വിഭാവനകളിൽനിന്ന് വിദൂരമായി കേവല ബുദ്ധി ഉപയോഗിച്ചുള്ള പഠനങ്ങൾക്കാണ് “അൽമൻഹജുൽ മൗദ്വൂ ഈ'(അക്കാഡമിക്കൽ മെത്തേഡ്) എന്ന് പാശ്ചാത്യർ പറയുന്നത്.
ഈ രീതിശാസ്ത്രം സ്വഹാബികളുടെ ചരിത്രത്തിൽ പ്ര യോഗവൽകരിക്കുന്നതിന് മറുപടിയായി നമുക്ക് പറയുവാനുള്ളത്:
ഒന്ന്: ഒരു മുസ്ലിമിന് ഏതൊരവസ്ഥയിലും തന്റെ ആദർശത്തിൽനിന്ന് മുക്തനാകുവാൻ സാധ്യമാവുകയില്ല; പ്രസ്തുത ആദർശത്തിൽ അയാൾ അവിശ്വസിച്ചാലല്ലാതെ.
രണ്ട്: ഇസ്ലാമിക ചരിത്രത്തോടും ആദർശത്തിൽനിന്ന് മുക്തമായ സമീപനം ഒരു മുസ്ലിമിന് അസാധ്യമാണ്. ചരിത്ര സംഭവങ്ങൾ നിരൂപണത്തിന്റെ തുലാസിലാണെന്ന് സ്ഥിരപ്പെട്ടാൽ ഏത് രീതിശാസ്ത്രത്തിലൂടെയാണ് നാം അത് മനസിലാക്കുകയും വിശദീകരിക്കുകയും ചെയ്യുക? ഇസ്ലാമിക രീതീ ശാസ്ത്രത്തിലൂടെ അത് വിശദീകരിച്ചിട്ടില്ലെങ്കിൽ മറ്റൊരു രീതി നാം തെരെഞ്ഞെടുക്കേണ്ടിവരും. അതോടെ അറിയാതെ തന്നെ നാം വ്യതിയാന കുരുക്കിൽ അകപ്പെടുകയും ചെയ്യും.
അതിനാൽ, ഇത്തരത്തിലുള്ള മെത്തേഡുകൾ സ്വഹാബികളുടെ ചരിത്രത്തിൽ പ്രയോഗിക്കുമ്പോൾ നാം നിർബന്ധമായും ജാഗ്രത പുലർത്തണം. സ്വഹാബികളുടെ ചരിത്രത്തിലുള്ള “അന്നക്വ്ദുൽ ഇൽമി’ (വൈജ്ഞാനിക നിരൂപണം), “അൽമൗദ്വൂ ഇയ്യഃ'(അക്കാഡമിക്കൽ മെത്തേഡ്) എന്നീ നാമകരണങ്ങളിൽ അറിയപ്പെടുന്നവയാണ് “ബിദ്ഈ” കക്ഷികളുടെ ഗ്രന്ഥങ്ങളിലും ചരി ത്രഗ്രന്ഥങ്ങളിലും വന്നതായ ആക്ഷേപങ്ങൾ എന്നും നാം അറിയൽ അനിവാര്യമാണ്. “അൽമൻഹജുൽ ഇൽമീ’ എന്ന ഓമനപ്പേര് അതിന് നൽകിയാലും അഹ്ലുസുന്നഃ അതിന് മനസ്സിലാക്കിയ യാഥാർത്ഥ്യത്തിൽനിന്ന് അത് പുറത്താകുന്നില്ല. “അൽമൻ ഹജുൽ ഇൽമീ” എന്ന നാമകരണം നൽകിയതുകൊണ്ടോ ശ്രേഷ്ഠതയും നന്മയുമുള്ളവരടക്കം പ്രസിദ്ധരായ പല എഴുത്തുകാരും ആ നാമം ഉരുവിട്ടതുകൊണ്ടോ അതിന്റെ മൂല്യം ഒരിക്കലും ഉയരുന്നില്ല. ഭരണം അഹ്ലുസ്സുന്നഃ കയ്യാളിയിരുന്ന കാലത്ത്, അവർ ജീവൻ കെടുത്തിയ ഈ അധിക്ഷേപങ്ങളെ നൂതനവാദികൾ പുനരുജ്ജീവിപ്പിക്കുക മാത്രമാണ് ചെയ്തത്. (ഡോ. മുഹമ്മദ് റശാദ് ഖലീൽ തയ്യാറാക്കിയ മൂല്യവത്തായ ഒരു പഠന ത്തിൽനിന്നാണ് ഈ ഖണ്ഡിക എടുത്തത്. സ്വഹാബികളുടെ ചരിത്രത്തിൽ പഠന നിരീക്ഷണത്തിനുള്ള ശരിയായ രീതീശാസ്ത്രം അഹ്ലുസ്സു ന്നയുടെ ആദർശത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അദ്ദേഹത്തിന് അല്ലാഹു തക്കപ്രതിഫലം നൽകുമാറാകട്ടേ…)
ഞാൻ, എന്നേയും സ്വഹാബികളുടെ ചരിത്രത്തിൽ പഠനം നടത്തുന്ന എന്റെ സഹോദരങ്ങളേയും ആദർശ വിശുദ്ധി കയ്യൊഴിയരുതെന്ന് വസ്വിയ്യത്ത് ചെയ്യുകയാണ്. സ്വഹാബികളുടെ മതനിഷ്ഠയിലും സ്വഭാവ മര്യാദകളിലും മാനുഷിക മൂല്യങ്ങളിലുമുള്ള വിശ്വാസം, അവരുടെ ചരിത്രം പരതുമ്പോൾ അവരെ ശകാരിക്കാതിരിക്കൽ, തുടങ്ങിയതെല്ലാം പ്രസ്തുത ആദർശത്തിന്റെ ഭാഗമത്രേ. സ്വഹാബികളെ മോശമായി ചിത്രീകരിച്ച് ഇസ്ലാമിനെ കൈകാര്യം ചെയ്യുവാനുള്ള പ്രവണതയുണ്ടാകുന്നതിൽ അല്ലാഹുവെ സൂക്ഷിക്കുക. അഹ്ലു സുന്നഃക്ക് സ്വഹാബികളുമാ യി ബന്ധപ്പെട്ട ചരിത്രങ്ങളിൽ പഠനനിരീക്ഷണങ്ങൾക്കുള്ള സുവ്യ ക്തമായ രീതിശാസ്ത്രമുണ്ടെന്നത് താങ്കൾ അറിയുക. അത് ഈ പഠനത്തിന്റെ അവസാനത്തിൽ വരുന്നുണ്ട്.
അഞ്ച്
ആഇശാ യെ ആക്ഷേപിക്കുന്നതിന്റെ വിധി.
അല്ലാഹു നിരപരാധിത്വം തെളിയിച്ച ആഇശഃ رَضِيَ اللَّهُ عَنْها യെ വല്ലവനും അപവാദ വാർത്ത കൊണ്ട് ആക്ഷേപിച്ചാൽ അവൻ കാഫിറാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു.
ഇമാം അൽക്വാദ്വീ അബൂ യഅ്ലാ പറഞ്ഞു:
” അല്ലാഹു നിരപരാധിത്വം തെളിയിച്ച ആഇശഃ رَضِيَ اللَّهُ عَنْها യെ വല്ലവ നും അപവാദ വാർത്ത കൊണ്ട് ആക്ഷേപിച്ചാൽ അവൻ കാഫിറാണെന്നതിൽ പണ്ഡിതർക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ല.” ധാരാളം പണ്ഡിതർ ഈ വിഷയത്തിൽ “ഇജ്മാഅ്” ഉദ്ധരിക്കുക യും ഇൗ വിധി തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഇമാം മാലിക്ജ പറഞ്ഞതായി ഇപ്രകാരം റിപ്പോർട്ടുണ്ട്:
“”വല്ലവനും അബൂബകറിനെ കുറിച്ച് ആക്ഷേപിച്ചാൽ അവൻ അടിക്കപ്പെടണം. വല്ലവനും ആഇശാ رَضِيَ اللَّهُ عَنْها യെ ആക്ഷേപിച്ചാൽ അവൻ വധിക്കപ്പെടണം.” അദ്ദേഹം ചോദിക്കപ്പെട്ടു: എന്ത് കൊണ്ട്? അദ്ദേഹം പറഞ്ഞു: “വല്ലവനും ആഇശാرَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറയുന്നുവെങ്കിൽ അവൻ വിശുദ്ധ ക്വുർആനിന് എതിർ നിൽക്കുന്നു.” (അസ്സ്വാരിമുൽ മസ്ലൂൽ 565, 566)
ഇമാം മാലിക് പറഞ്ഞതായ ഈ റിപ്പോർട്ടിനെ കുറി ച്ച് ഇബ്നു ശഅ്ബാൻ പറഞ്ഞു: “കാരണം അല്ലാഹു പറഞ്ഞിരിക്കുന്നു:
يَعِظُكُمُ اللَّهُ أَن تَعُودُوا لِمِثْلِهِ أَبَدًا إِن كُنتُم مُّؤْمِنِينَ ﴿١٧﴾
നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ ഇതു പോലുള്ളത് ഒരിക്കലും നിങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. (വി. ക്വു. അന്നൂർ: 17).
അപ്പോൾ വീണ്ടും ആക്ഷേപത്തിലേക്ക് മടങ്ങുന്നവൻ കാഫിറായി, തീർച്ച. (അശ്ശിഫാ 2: 1109. ഇമാം മാലികിൽ നിന്നുള്ള “അഥർ’ അൽ മുഹല്ലാ 11: 414,415 നോക്കുക)
ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറയുന്നവൻ കാഫിറാണെന്നതിന്റെ തെളിവുകൾ വ്യക്തവും സ്പഷ്ടവുമാണ്. അവ:
ഒന്ന്: ഇമാം മാലിക് തെളിവ് പിടിച്ചത്. അഥവാ, ആഇശാ നിരപരാധിയാണെന്ന വിശുദ്ധ ക്വുർആനിന്റെ സാക്ഷ്യത്തെ കളവാക്കലാണ് അപവാദം പറയുന്നതിലൂടെ ഉണ്ടായിത്തീരുന്നത്. വിശുദ്ധ ക്വുർആൻ കെണ്ടുവന്ന ഒരു കാര്യത്തെ കളവാക്കൽ കുഫ്റ് ആകുന്നു.
ഇമാം ഇബ്നു കഥീർ പറഞ്ഞു:
“ഈ വചനത്തിൽ ആഇശാ رَضِيَ اللَّهُ عَنْها നിരപരാധിയാണെന്ന് പറയപ്പെട്ടതിന് ശേഷം, വല്ലവനും അവരെ ആക്ഷേപിക്കുകയോ അപവാദം പറയുകയോ ചെയ്താൽ അവൻ കാഫിറാണെന്നതിൽ പണ്ഡിതന്മാർ എല്ലാവരും ഏകോപിച്ചിരിക്കുന്നു. കാരണം, അവൻ വിശുദ്ധ ക്വുർആനിനോട് ധിക്കാരം പുലർത്തുന്നവനാണ്.” (തഫ്സീറു ഇബ്നി കഥീർ 3: 276)
മുമ്പ് ഉദ്ധരിച്ച ഇമാം മാലികിന്റെ വാക്കിന് അനുബന്ധമായി ഇമാം ഇബ്നു ഹസം പറഞ്ഞു:
“ഇമാം മാലികിന്റെ ഈ വാക്ക് സ്വഹീഹാകുന്നു. ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറയൽ സമ്പൂർണ മതപരിത്യാഗവും (രിദ്ദത്തും) അല്ലാഹു അവരുടെ നിരപരാധിത്വം ഖണ്ഡിതമായി പ്രഖ്യാപിച്ചതിനെ കളവാക്കലുമാകുന്നു.” (അൽമുഹല്ലാ 11: 415)
രണ്ട്: അല്ലാഹുവിന്റെ തിരുദൂതരെ പലനിലക്ക് കുറവാക്കലും ഉപദ്രവിക്കലുമാണ് ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറയുന്നതിലൂടെ ഉണ്ടായിത്തീരുക എന്നത് തീർച്ചയാണ്. വിശുദ്ധ ക്വുർആൻ അത് വിളിച്ചറിയിക്കുന്നു:
അപവാദം പറയുന്നതുമായി ബന്ധപ്പെട്ട വിശുദ്ധ ക്വുർആനിലെ രണ്ടു വചനങ്ങളിൽ വ്യത്യസ്ഥ തഫ്സീറുകളാണ് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْه പറഞ്ഞത്. അല്ലാഹു പറഞ്ഞു:
وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ…
ചാരിത്രവതികളുടെ മേൽ (വ്യഭിചാരം) ആരോപിക്കുകയും, എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നവർ (വി. ക്വു. അന്നൂർ: 4)
نَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ
പതിവ്രതകളും (ദുർവൃത്തിയെപ്പറ്റി) ഓർക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെപ്പറ്റി ദുരാരോപണം നടത്തുന്നവർ (വി. ക്വു. അന്നൂർ: 23)
ഇവിടെ രണ്ടാമത്തെ ആയത്തിന്റെ തഫ്സീറായി അദ്ദേഹം പറഞ്ഞു:
“ഈ ആയത്ത്, ആഇശാ رَضِيَ اللَّهُ عَنْها യുടേയും ഇതര പ്രവാചക പത്നിമാരുടേയും വിഷയത്തിൽ പ്രത്യേകമാണ്. ഈ ആയത്തിന് ശേഷം തൗബഃയെ കുറിച്ച് പറഞ്ഞില്ല. എന്നാൽ അവരൊഴിച്ചുള്ള ഏതൊരു വിശ്വാസിനിയെ കുറിച്ചും അപവാദം പറഞ്ഞാൽ അല്ലാഹു അവർക്ക് തൗബ നിശ്ചയിച്ചിട്ടുണ്ട്…” ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْه ന്റെ ഈ വിവരണം കേട്ട ഒരു വ്യക്തി, ആ വിവരണത്തിന്റെ ചാരുതയിൽ എഴുന്നേറ്റ് അദ്ദേഹത്തിന്റെ തലയിൽ മുത്തമിടുവാൻ ഭാവിച്ചു.” (തഫ്സീറു ഇബ്നി ജരീർ 18: 83, തഫ്സീറു ഇബ്നി കഥീർ 3: 276)
ഈ ആയത്ത് ആഇശാ യുടേയും ഇതര പ്രവാചക പത്നിമാരുടേയും വിഷയത്തിൽ മാത്രമാണ് അവതരിച്ചത് എന്നാണ് ഇബ്നു അബ്ബാസ് رَضِيَ اللَّهُ عَنْه വ്യക്തമാക്കുന്നത്. അവരെ കുറിച്ച് അപവാദം പറയുന്നതിലൂടെ പ്രവാചകനെ ﷺ കുത്തി നോവിക്കലും ആക്ഷേപിക്കലുമാണുള്ളത് എന്നതിനാലാണത്. കാരണം, ഒരു സ്ത്രീയെ കുറിച്ച് അപവാദം പ്രചരിപ്പിക്കൽ അവളുടെ മക്കൾക്ക് ദ്രോഹകരമായി ബാധിക്കുന്നത് പോലെ ഭർത്താവിനും ദ്രോഹകരമായി ബാധിക്കും. എന്തുകൊണ്ടെന്നാൽ, അതിലൂടെ അയാളിലേക്ക് കൂട്ടിക്കൊടുപ്പ് എന്ന ദുഷ്ചെയ്തി ചേർക്കപ്പെടും. അവന്റെ കിടപ്പറ മലിനമെന്ന വിളംബരവുമുണ്ടാകും. തന്റെ ഭാര്യ വ്യഭിരിച്ചാലോ അയാൾക്ക് ഉപദ്രവം കഠിനവുമായിരിക്കും. ചിലർക്ക്, തന്റെ ഭാര്യയെ കുറിച്ച് അപവാദം പറയപ്പെടുമ്പോഴുണ്ടാകുന്ന മാനക്കേടും അപമാനവും താൻ അപവാദത്തിന് ഇരയാകുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ കഠിനമായിരിക്കും. (അസ്സ്വാരിമുൽ മസ്ലൂൽ 565, 566)
ഇതുപോലെ, അല്ലാഹുവിന്റെ റസൂലി ﷺ നെ ഉപദ്രവിക്കൽ മുസ്ലിം ലോകത്തിന്റെ ഏകകണ്ഡമായ അഭിപ്രായത്തിൽ കുഫ്റ് ആകുന്നു.
അല്ലാഹു പറഞ്ഞു:
يَعِظُكُمُ اللَّهُ أَن تَعُودُوا لِمِثْلِهِ أَبَدًا…
ഇതുപോലുള്ളത് ഒരിക്കലും നിങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു. (വി. ക്വു. അന്നൂർ: 17)
ഇമാം ക്വുർത്വുബിജ, ഈ ആയത്തിന്റെ വിവരണ വേളയിൽ പറഞ്ഞു:
“ഇവിടെ ഉദ്ദേശം ആഇശാ رَضِيَ اللَّهُ عَنْها യുടെ വിഷയമാണ്. കാരണം, അപവാദം പറയപ്പെട്ടവരുടെ പദവി കാരണത്താൽ മാത്രമാണ് ഇതു പോലുള്ള പ്രയോഗം ഉണ്ടാകുന്നത്. അല്ലെങ്കിൽ ഈ പദവി അലങ്കരിക്കുന്ന ഇതര പ്രവാചക പത്നിമാരുടെ വിഷയവുമാണ് ഇവിടെ ഉദ്ദേശം. അതിലൂടെ അല്ലാഹുവിന്റെ റസൂലി ﷺ നെ, തന്റെ അഭിമാനത്തിന്റെ വിഷയത്തലും കുടുംബത്തിന്റെ വിഷയത്തിലും ഉപദ്രവിക്കലാണ് ഉള്ളത്. അതാകട്ടെ, അപ്രകാരം പ്രവർത്തിക്കുന്ന വനിൽനിന്ന് കുഫ്റാണ് താനും.” (തഫ്സീറുൽ ക്വുർത്വുബി 12: 136,137, അഹ്കാമുൽ ക്വുർആൻ, ഇബ്നുൽ അറബി. 3: 1355, 1356)
പ്രവാചക പത്നിമാരെ കുറിച്ച് അപവാദ പ്രചാരണം നടത്തുന്നത് പ്രവാചകന് ﷺ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയിക്കുന്ന വചനം ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് ആരോപിക്കപ്പെട്ട അപവാദം സംഭവം വിശദീകരിക്കുന്ന ഹദീഥിൽ കാണാം. ആഇശാ رَضِيَ اللَّهُ عَنْها പറയുന്നു:
فَقَامَ رَسُولُ اللَّهِ ﷺ فَاسْتَعْذَرَ يَوْمَئِذٍ مِنْ عَبْدِ اللَّهِ بْنِ أُبَىٍّ ابْنِ سَلُولَ ، قَالَتْ ، فَقَالَ رَسُولُ اللَّهِ ﷺ وَهْوَ عَلَى الْمِنْبَرِ يَا مَعْشَرَ الْمُسْلِمِينَ مَنْ يَعْذِرُنِى مِنْ رَجُلٍ ، قَدْ بَلَغَنِى أَذَاهُ فِى أَهْلِ بَيْتِى
“അപ്പോൾ അല്ലാഹുവിന്റെ റസൂൽ ﷺ എഴുന്നേറ്റു. അബ്ദുല്ലാഹ് ഇബ്നു ഉബയ്യിന്റെ ദുഷ്ചെയ്തികളിൽനിന്ന് അയാൾക്ക് വിലങ്ങിടുവാൻ തീരുമാനിച്ചു. ആഇശാ رَضِيَ اللَّهُ عَنْها പറഞ്ഞു: അല്ലാഹുവിന്റെ റസൂൽ ﷺ മിമ്പറിൽ നിന്നുകൊണ്ട് പറഞ്ഞു:
“മുസ്ലിം സമൂഹമേ, എന്റെ ഭാര്യയുടെ വിഷയത്തിൽ എനിക്ക് ദ്രോഹമുണ്ടാക്കിയ ഒരു മനുഷ്യനെ ഞാൻ പ്രതികാരം ചെയ്താൽ ഞാൻ നീതിയാണ് ചെയ്തതെന്ന് പറയുവാനും എനിക്ക് ഒഴിവ് കഴിവ് അന്വേഷിക്കുവാനും ആരുണ്ട്?…”
അപ്പോൾ, ഈ അപവാദ പ്രചരണത്തിൽ പ്രവാചകൻ ﷺ നന്നായി പ്രതികാരം ചെയ്യാൻമാത്രം നോവേൽക്കുകയുണ്ടായി എന്നത് സ്ഥിരപ്പെട്ടു. വിശ്വാസികൾ പറഞ്ഞു: “താങ്കൾ, ഞങ്ങളോട് അവരുടെ പിരടി വെട്ടുവാൻ കൽപിച്ചാലും. താങ്കൾ കൽപിച്ചാൽ അവരുടെ പിരടി വെട്ടിക്കൊണ്ട് ഞങ്ങൾ താങ്കൾക്കുവേണ്ടി ഒഴിവ് കഴിവ് അന്വേഷിക്കാം. സഅദ് رَضِيَ اللَّهُ عَنْه, അവരുടെ പിരടി വെട്ടുവാൻ പ്രവാചകനോﷺ ട് കൂടിയാലോചന നടത്തിയപ്പോൾ അദ്ദേഹം സഅദി رَضِيَ اللَّهُ عَنْه നെ എതിർക്കുകയും ചെയ്തില്ല. (അസ്സ്വാരിമുൽ മസ്ലൂൽ 47, 48, 49)
ശെയ്ഖ് മുഹമ്മദ് ഇബ്നു അബ്ദിൽ വഹ്ഹാബ് പറഞ്ഞു:
“പതിവ്രതയും, വിശുദ്ധയും, വിശ്വാസികളുടെ മാതാവും, ഇഹത്തിലും പരത്തിലും തിരുദൂതരു ﷺ ടെ സഹധർമ്മിണിയുമായ ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് വല്ലവനും അപവാദം പറഞ്ഞാൽ അതൊരിക്കലും ശരിയല്ല. അവൻ, കപടവിശ്വാസികളുടെ നേതാവായ അബ്ദുല്ലാഹ് ഇബ്നു ഉബയ്യിന്റെ വർഗ്ഗത്തിൽ പെട്ടവനാണ്. അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞ വാക്ക് ഇപ്പോഴും നമ്മോടൊപ്പമുണ്ട്: “മുസ്ലിം സമൂഹമേ, എന്റെ ഭാര്യയുടെ വിഷയത്തിൽ എനിക്ക് ദ്രോഹമുണ്ടാക്കിയ ഒരു മനുഷ്യനെ ഞാൻ പ്രതികാരം ചെ യ്താൽ ഞാൻ നീതിയാണ് ചെയ്തതെന്ന് പറയുവാനും എനിക്ക് ഒഴിവ് കഴിവ് അന്വേഷിക്കുവാനും ആരുണ്ട്?…” അല്ലാഹു പറഞ്ഞു:
إِنَّ الَّذِينَ يُؤْذُونَ اللَّهَ وَرَسُولَهُ لَعَنَهُمُ اللَّهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا ﴿٥٧﴾ وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُّبِينًا ﴿٥٨﴾
അല്ലാഹുവെയും അവന്റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവർക്കുവേണ്ടി അപമാനകരമായ ശിക്ഷ അവൻ ഒരുക്കിവെച്ചിട്ടുമുണ്ട്. സത്യവിശ്വാസികളായ പുരുഷൻമാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ് (വി. ക്വു. അൽ അഹ്സാബ്: 57, 58)
“അല്ലാഹുവിന്റെ തിരുദൂതരേ, അയാളോട് താങ്കൾ പ്രതികാരം ചെയ്താൽ നീതിയാണ് താങ്കൾ ചെയ്തതെന്ന് പറയുവാനും താങ്കൾക്കുവേണ്ടി ഒഴിവ് കഴിവ് അന്വേഷിക്കുവാൻ ഞങ്ങളുണ്ട് എന്ന് പറയുവാനും’ ആദർശത്തിന് താങ്ങാകുന്നവർ എവി ടെയാണുള്ളത്? (അർറദ്ദു അല റ്വാഫിദ്വഃ 25, 26)
മറ്റൊരു നിലക്ക് നോക്കിയാൽ, ആഇശാ رَضِيَ اللَّهُ عَنْها യെ കുറി ച്ച് അപവാദം പറയൽ തിരുദൂതനെ ﷺ വിലയിടിക്കൽ കൂടിയാണ്. കാരണം അല്ലാഹു പറയുന്നു:
الْخَبِيثَاتُ لِلْخَبِيثِينَ
ദുഷിച്ച സ്ത്രീകൾ ദുഷിച്ച പുരുഷൻമാർക്കാകുന്നു
ഇമാം ഇബനു കഥീർ പറയുന്നു:
“അല്ലാഹു തിരുദൂതർ ﷺ ക്ക് ആഇശാ رَضِيَ اللَّهُ عَنْها യെ ഭാര്യയാക്കി നിശ്ചയിച്ചത് അവർ ഉത്തമയായതിനാൽ മാത്രമാണ്. കരണം മനുഷ്യരിൽ അത്യുത്തമാനാണ് അല്ലാഹുവിന്റെ റസൂൽ ﷺ . ആഇശാ رَضِيَ اللَّهُ عَنْها ദുഷിച്ച സ്ത്രീയായിരുന്നുവെങ്കിൽ അവർ അദ്ദേഹത്തിന് മതപരമായും പ്രകൃതിപരമായും ഒരിക്കലും യോജിക്കുമായിരുന്നില്ല. അതിനാലാണ് അല്ലാഹു പറഞ്ഞത്:
أُولَٰئِكَ مُبَرَّءُونَ مِمَّا يَقُولُونَ
ഇവർ (ദുഷ്ടൻമാർ) പറഞ്ഞുണ്ടാക്കുന്ന കാര്യത്തിൽ അവർ (നല്ലവർ) നിരപരാധരാകുന്നു.
അഥവാ വ്യാജവാർത്തയുടേയും വിദ്വേ ഷത്തിന്റേയും ആളുകൾ പറയുന്നതിൽനിന്ന് അവർ വിദൂരത്തി ലാകുന്നു.” (തഫ്സീറു ഇബ്നി കഥീർ 3: 278)
ആറ്
ഇതര പ്രവാചക പത്നിമാരെ കുറിച്ച് അപവാദം പറയുന്നതിന്റെ വിധി.
ആഇശാ رَضِيَ اللَّهُ عَنْها യെ കൂടാതെയുള്ള ഇതര പ്രവാചക പത്നി മാരെക്കുറിച്ച് അപവാദം പറയുന്നവന്റെ വിധിയുടെ വിഷയത്തിൽ പണ്ഡിതർക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്. ഭൂരിപക്ഷം നില കൊണ്ടതും പ്രബലവുമായ അഭിപ്രായം, അവൻ കാഫിറാകും എന്നതാണ്. കാരണം, അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഭാര്യമാരാണ് അപവാദ വർത്തമാനത്തിന് ഇരയാകുന്നത്. അല്ലാഹു ആഇശാ رَضِيَ اللَّهُ عَنْها ക്കുവേണ്ടി ദേഷ്യപ്പെട്ടത് അവർ പ്രവാചക പത്നിയാണ് എന്നതിനാലാണ്. അവരും മറ്റ് ഭാര്യമാരും തുല്യരാണ്. (അൽ ബിദായഃ വന്നിഹായഃ, ഇബ്നു കഥീർ 8: 95)
അപ്രകാരം, തന്റെ സഹധർമ്മിണിയെ അപവാദം പറയുന്നതിൽ തിരുദൂതനെ ﷺ വിലയിടിക്കലും ഉപദ്രവിക്കലും കൂടിയുണ്ട്.
(അൽമുഹല്ലാ 11: 415, അശ്ശിഫാ 2: 1109, അസ്സ്വവാഇക്വുൽ മുഹ്രിക്വഃ 387)
ഈ വിഷയം, ആഇശാ رَضِيَ اللَّهُ عَنْها യെ കുറിച്ച് അപവാദം പറയു ന്നതിന്റെ വിധിയെ കുറിച്ച് സംസാരിച്ചപ്പോൾ നാം വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, അപവാദ വർത്തമാനമല്ലാത്ത ഇതര ആക്ഷേപ ങ്ങളുടെ വിധി മുമ്പ് വിശദീകരിക്കപ്പെട്ടത് പോലെ ഇതര സ്വഹാബി കളെ ആക്ഷേപിക്കുന്നതിന്റെ വിധി തന്നെയാണ്
അബ്ദുൽ ജബ്ബാർ അബ്ദുല്ല