അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
رِباطُ يومٍ في سبيل الله خيرٌ منَ الدُّنيا وما عليها. ومَوضعُ سَوطِ أحدِكم من الجنةِ خيرٌ منَ الدُّنيا وما عليها
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു ദിവസം അതിർത്തി സംരക്ഷിക്കൽ ദുനിയാവിനെക്കാളും അതിലെ വിഭവങ്ങളേക്കാളും ഉത്തമമാണ്. സ്വർഗ്ഗത്തിൽ നിങ്ങളുടെ ചാട്ടവെക്കുവാനുള്ള സ്ഥലം ദുനിയാവിനെക്കാളും ഭൗതികവിഭവങ്ങളേക്കാളും മഹത്തരമാണ്” (ബുഖാരി)
رِبَاطُ يَوْمٍ في سَبِيلِ الله خَيْرٌ مِنْ ألْفِ يَوْمٍ في ما سِوَاهُ مِنَ المَنَازِلِ
“അതിർത്തി സംരക്ഷണത്തിന് അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു ദിവസം നിൽക്കൽ മറ്റുള്ള ആയിരം ദിവസങ്ങളേക്കാൾ സ്ഥാനങ്ങൾകൊണ്ട് ശ്രേഷ്ഠമാണ്.” (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിധിച്ചു)
مَوْقِفُ سَاعةٍ فِي سَبِيلِ الله خَيْرٌ مِنْ قِيَامِ ليلَةِ الْقَدْرِ عِنْدَ الْحَجَرِ الأَسْوَدِ
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഏതാനും സമയം കാവൽനിൽക്കൽ ഹജറുൽഅസ്വദിനരികിൽ ലൈലത്തുൽക്വദ്റിന് നമസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്” (ബൈഹക്വി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
رِبَاطُ يَوْمٍ وَلَيْلَةٍ خَيْرٌ مِنْ صِيَامِ شَهْرٍ وَقِيَامِهِ. وَإِنْ مَاتَ جَرَىٰ عَلَيْهِ عَمَلُهُ الَّذِي كَانَ يَعْمَلُهُ، وَأُجْرِيَ عَلَيْهِ رِزْقُهُ، وَأَمِنَ الْفَتَّانَ
“അതിർത്തിയിൽ ഒരു രാവുംപകലും കാവലാണ് ഒരു മാസത്തെ നോമ്പിനേക്കാളും നമസ്ക്കാരത്തേക്കാളും ശ്രേഷ്ഠം. അയാൾ മരണപ്പെട്ടാൽ താൻ ചെയ്തിരുന്നകർമ്മം തുടർന്നും ലഭിച്ചുകൊണ്ടിരിക്കും. തന്റെ രിസ്ക്വ് അയാൾക്ക് നൽകപ്പെടും. ക്വബ്റിലെ പരീക്ഷണത്തിൽനിന്ന് അയാൾ നിർഭയനാകും” (മുസ്ലിം)
മുറാബിത്വായി മരിക്കുന്നതിന്റെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
كُلُّ مَيِّتٍ يُخْتَمُ على عَمَلِهِ إلاَّ الَّذِي مَاتَ مُرَابِطاً في سبيلِ الله فإنَّهُ يُنْمي لَهُ عَمَلَهُ إلى يَوْمِ القيامَةِ ويَأْمَنُ من فِتْنَة الْقَبْرِ
“മരണപെട്ടവരുടെയെല്ലാം അമലുകൾക്ക് മുദ്രവെക്കപ്പെടും. എന്നാൽ അതിർത്തി സംരക്ഷകനായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ മരണപ്പെട്ട വ്യക്തിക്ക് അയാളുടെ സേവനംം അന്ത്യനാളുവരേയും പോഷിപ്പിക്കപ്പെടും. ക്വബ്റിലെ പരീക്ഷണത്തിൽ നിന്ന് നിർഭയത്വവും ലഭിക്കും”
അബ്ദുൽ ജബ്ബാർ അബ്ദുല്ല