അബൂമസ്ഊദി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം:
جَاءَ رَجُلٌ بِنَاقَةٍ مَخْطُومَةٍ. فَقَالَ: هَـٰذِهِ فِي سَبِيلِ الله. فَقَالَ رَسُولُ الله ﷺ : لَكَ بِهَا يَوْمَ الْقِيَامَةِ سَبْعُمِائَةِ نَاقَةٍ كُلُّهَا مَخْطُومَةٌ
“മൂക്കുകയറിട്ട ഒട്ടകത്തെ കൊണ്ടുവന്ന് ഒരാൾ പറഞ്ഞു: ഇത് അല്ലാഹുവിന്റെ മാർഗ്ഗത്തിലാണ്. തിരുനബി ﷺ പറഞ്ഞു: താങ്കൾക്ക് അന്ത്യനാളിൽ ആ ഒട്ടകം നിമിത്തം എഴുനൂറ് ഒട്ടകങ്ങളുണ്ട്, എല്ലാം മൂക്കുകയറിടപ്പെട്ടവയായിരിക്കും” (മുസ്ലിം)
مَنْ جَهَّزَ غَازِياً فِي سبيلِ الله فَقَدْ غَزَا، وَمَنْ خَلَفَهُ فِي أَهْلِهِ بِخَيْرٍ فَقَدْ غَزَا
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യോദ്ധാവിനെ ഒരുക്കുന്നവൻ യുദ്ധം ചെയ്തിരിക്കുന്നു. യോദ്ധാവിന്റെ കുടുംബത്തെ നല്ലരീതിയിൽ പോറ്റുന്നവനും യുദ്ധംചെയ്തിരിക്കുന്നു” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല