ഭർത്താവിനെ അനുസരിക്കുന്നതിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

لَوْ أَمرْتُ أَحداً أَنْ يسْجُدَ لأَحدٍ لأَمرْتُ المرْأَةَ أَنْ تسْجُدَ لزوجِهَا منْ عِظَمِ حَقِّهِ علَيْها، وَلاَ تَجِدُ إِمْرَأَةٌ حَلاَوةَ الإِيمَانَ حتّى تُؤَدِّيَ حقَّ زَوْجِهَا، وَلَوْ سَأَلَهَا نَفْسَهَا وَهِيَ عَلَى ظَهْرِ قَتَبٍ

“ഒരാൾ മറ്റൊരാൾക്ക് സുജൂദുചെയ്യുവാൻ കൽപ്പിച്ചിരുന്നുവെങ്കിൽ ഭർത്താവിന് സുജൂദ് ചെയ്യുവാൻ ഭാര്യയോട് ഞാൻ കൽപ്പിക്കുമായിരുന്നു. ഭർത്താവിനോട് അവൾക്കുള്ള ബാധ്യതയുടെ ഗൗരവത്താലാണത്. ഭർത്താവിന്റെ അവകാശം നൽകുന്നതുവ രെ ഒരു സ്ത്രീയും ഈമാനിന്റെ മാധുര്യം കണ്ടെത്തുകയില്ല. ഒരു ഒട്ടകപുറത്തായിരിക്കെ അവളെ അവൻ ചോദിച്ചാലും ശരി.  (മുസ്തദ്റകുഹാകിം. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

لَا يَصْلُحُ لِبَشَرٍ أَنْ يَسْجُدَ لِبَشَرٍ وَلَوْ صَلُحَ لِبَشَرٍ أَنْ يَسْجُدَ لِبَشَرٍ لَأَمَرْتُ الْمَرْأَةَ أَنْ تَسْجُدَ لِزَوْجِهَا مِنْ عِظَمِ حَقِّهِ عَلَيْهَا. وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ مِنْ قَدَمِهِ إِلَى مَفْرِقِ رَأْسِهِ قُرْحَةً تَنْبَجِسُ بِالْقَيْحِ وَالصَّدِيدِ ثُمَّ اسْتَقْبَلَتْهُ فَلَحَسَتْهُ مَا أَدَّتْ حَقَّهُ

“ഒരാളും മറ്റൊരാൾക്ക് സുജൂദ് ചെയ്യുവാൻ പാടില്ല. ഒരാൾ മറ്റൊരാൾക്ക് സുജൂദ് ചെയ്യുന്നത് സാധുവായിരുന്നുവെങ്കിൽ സ്ത്രീയോട് ഭർത്താവിന്, അവനുള്ള അവകാശം ഗൗരവത്തിലെടുത്ത് സുജൂദ് ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നു. പാദം മുതൽ മൂർദ്ധാവുവരെ ചലവും നീരും പൊട്ടിയൊലിക്കുന്ന മുറിവ് അവ നുണ്ടാവുകയും അവനെ സ്വീകരിച്ച് അവളത് നക്കിത്തുടച്ചാലും അവനോടുള്ള അവകാശം നിർവ്വഹിച്ചവളാകില്ല.”  (മുസ്നദുഅഹ്മദ്. അൽബാനി സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)

أَلاَ أُخْبِرُكُمْ بِنِسَائِكمْ فِي الجَنَّةِ ؟ قُلْنَا: بَلَى يَا رَسُولَ الله. قَالَ: كُلُّ وَدُودٍ وَلُودٍ. إذا غَضِبَتْ أَوْ أُسِيئَ إِلَيْهَا أَوْ غَضِبَ زَوْجُهَا قَالَتْ: هَذِهِ يَدِي فِي يَدِكَ لاَ أَكْتَحِلُ فِي غَمَضٍ حَتَّى تَرْضَى

“സ്വർഗത്തിൽ നിങ്ങളുടെ ഇണകൾ ആരെന്ന് ഞാൻ പറയട്ടേ? ഞങ്ങൾ പറഞ്ഞു: അതെ തിരുദൂതരേ. അവിടുന്ന് പറഞ്ഞു: സ്നേഹം പകരുന്നവളും കൂടുതൽ പ്രസവിക്കുന്നവളുമാണ്. അവൾ ദേഷ്യപ്പെടുകയോ ഭർത്താവ് അനിഷ്ടമായി പെരുമാറുകയോ ദേഷ്യപ്പെടുകയോ ചെയ്താൽ അവൾ പറയും: ഇതാ എന്റെ കൈ നിങ്ങളുടെ കൈകളിൽ. നിങ്ങൾ എന്നെ പ്രീതിപ്പെടാതെ ഞാൻ ഉറങ്ങുകയില്ല”   (ത്വബറാനി. അൽബാനി ഹസനുൻസ്വഹീഹെന്ന് വിശേഷിപ്പിച്ചു)

إِذَا صَلَّتْ الْمَرْأَةُ خَمْسَهَا وَصَامَتْ شَهْرَهَا وَحَفِظَتْ فَرْجَهَا وَأَطَاعَتْ زَوْجَهَا قِيلَ لَهَا ادْخُلِي الْجَنَّةَ مِنْ أَيِّ أَبْوَابِ الْجَنَّةِ شِئْتِ

“ഒരു സ്ത്രീ, അഞ്ചുസമയം നമസ്കരിക്കുകയും റമദ്വാനിൽ നോ മ്പെടുക്കുകയും ഗുഹ്യംസൂക്ഷിക്കുകയും ഭർത്താവിനെ അനുസരിക്കുകയും ചെയ്താൽ അവളോടു പറയപ്പെടും: സ്വർഗ്ഗീയ കവാടങ്ങളിൽ നീ ഉദ്ദേശിക്കുന്നതിലൂടെ പ്രവേശിക്കുക”.  
(മുസ്നദു അഹ്മദ്. അൽബാനി സ്വഹീഹുൻലിഗയ്രിഹിയെന്ന് വിധിച്ചു)

لاَ يَنْظُرُ اللهُ تباركَ وتعالى إِلَى امْرَأَةٍ لاَ تَشْكُرُ لِزَوْجِهَا وَهِيَ لاَ تَسْتَغْنِي عَنْهُ

“ഭർത്താവിൽനിന്ന് ഒരിക്കലും ധന്യയല്ലെന്നിരിക്കെ ഒരു സ്ത്രീ ഭർത്താവിന് നന്ദികാണിക്കുന്നില്ലെങ്കിൽ അവളെ അല്ലാഹു നോ ക്കുകയില്ല”.  (മുസ്തദ്റകു ഹാകിം. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

ഹുസ്വയ്ൻ ഇബ്നുമുഹസ്സ്വിൻ നിവേദനം:

أنَّ عَمَّةً لهُ أَتَتِ النبيَّ  في حاجةٍ فَفَرغَتْ مِنْ حَاجَتِهَا، فقالَ لها: أذاتُ زَوْجِ أَنْتِ؟ قالتْ: نَعَمْ، قالَ: فَأَيْنَ أَنْتِ مِنْهُ؟ قالَتْ: مَا آلُوهُ إِلاَّ مَا عَجَزَتْ عَنْهُ، قالَ: انْظُرِي أَيْنَ أَنْتِ مِنْهُ فَإنَّهُ جَنَّتُكِ وَنارُكِ

“തന്റെ അമ്മായി നബി ‎ﷺ യുടെ അടുക്കൽ ഒരാവശ്യത്തിന് വന്നു. അതിൽനിന്ന് വിരമിച്ച അവരോട് നബി ‎ﷺ പറഞ്ഞു: നിങ്ങൾക്ക് ഭർത്താവുണ്ടോ? അവർ പറഞ്ഞു: അതെ. അവിടുന്ന് ചോദിച്ചു: നിങ്ങൾ അയാളോട് എങ്ങനെയാണ്? അവർ പറഞ്ഞു: എനിക്ക് സാധ്യമായത്രയെല്ലാം ഞാൻ അദ്ദേഹത്തിന് സേവനം ചെയ്യും. അവിടുന്ന് മൊഴിഞ്ഞു: നിങ്ങൾ അയാളോട് എങ്ങനെയാണെന്ന് നോക്കണം; അയാൾ നിങ്ങളുടെ സ്വർഗ്ഗവും നരകവുമാണ്”  (മുസ്നദുഅഹ്മദ്)

 

اِثْنَانِ لاَ تُجَاوِزُ صَلاَتُهُمَا رُؤُوسَهُمَا: عَبْدٌ عَبِقَ مِنْ مَوَالِيهِ حَتَّى يَرْجِعَ وَإِمْرَأَةٌ عَصَتْ زَوْجَهَا حَتَى تَرْجِعَ

“രണ്ട് കൂട്ടരുടെ നമസ്കാരം അവരുടെ തല മുറിച്ച് കടക്കുകയില്ല (ഉയർത്തപ്പെടുകയില്ല). മടങ്ങിവരുന്നതുവരെ, ഉടമയിൽ നിന്ന് ഒളിപ്പോടിയ അടിമയുടേതും തിരിച്ചുവരുന്നതുവരെ, ഭർത്താവിനോട് ധിക്കാരം കാണിച്ച ഭാര്യയുടേതും.”  (ത്വബറാനി. അൽബാനി ഹസനെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts