സന്തതിയുടെ മരണത്തിൽ ക്ഷമിക്കുന്ന രക്ഷിതാവ്

THADHKIRAH

അബൂഹസ്സാൻ رَضِيَ اللَّهُ عَنْهُ  അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യോട് പറഞ്ഞു:

إِنَّهُ قَدْ مَاتَ لِيَ ابْنَانِ. فَمَا أَنْتَ مُحَدِّثِي عَنْ رَسُولِ اللهِ  ‎ﷺ  بِحَدِيثٍ تُطَيِّبُ بِهِ أَنْفُسَنَا عَنْ مَوْتَانَا؟ قَالَ: قَالَ: نَعَمْ. صِغَارُهُمْ دَعَامِيصُ الْجَنَّةِ، يَتَلَقَّىٰ أَحَدُهُمْ أَبَاهُ ـ أَوْ قَالَ أَبَوَيْهِ ـ فَيَأْخُذُ بِثَوْبِهِ ـ أَوْ قَالَ بِيَدِهِ ـ كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَـٰذَا. فَلاَ يَتَنَاهَىٰ ـ أَوْ قَالَ فَلاَ يَنْتَهِي ـ حَتَّىٰ يُدْخِلَهُ اللهُ وَأَبَاهُ الْجَنَّةَ

“എനിക്ക് രണ്ട് ആൺമക്കൾ മരണപ്പെട്ടു. മരണപ്പെട്ടവരുടെ വിഷയത്തിൽ മനസ്സുകൾക്ക് ആശ്വാസമേകുന്ന ഒരു തിരുമൊഴി താങ്കൾ പറയുമോ? അബുഹുറയ്റ رَضِيَ اللَّهُ عَنْهُ പറഞ്ഞു: അതെ, അവരുടെ കുട്ടികൾ സ്വർഗ്ഗത്തിൽ വിഹരിക്കുകയും എല്ലായിടത്തും കയറിയിറങ്ങുകയും ചെയ്യുന്നവരാണ്. തന്റെ പിതാവിനെ അല്ലെങ്കിൽ മാതാപിതാക്കളെ കണ്ടുമുട്ടുന്ന കുട്ടി, ഞാൻ താങ്കളുടെ വസ്ത്രത്തിന്റെ അറ്റം പിടിക്കുന്നതുപോലെ പിതാവിന്റെ വസ്ത്രത്തി ൽ അല്ലെങ്കിൽ കയ്യിൽ പിടിക്കും. അല്ലാഹു അവനേയും പിതാവിനേയും സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതുവരെ അവൻ പിന്മാറുകയില്ല” (മുസ്ലിം)

മുആവിയ ബ്നുക്വുർറഃ رَضِيَ اللَّهُ عَنْهُ :

أن رجلاً كان يَأْتِي النَّبِيَّ ‎ﷺ وَمَعَهُ اِبْنٌ لَهُ. فَقَالَ لَهُ النبيُّ ‎ﷺ: أَتُحِبُّهُ؟ فقالَ: يا رسولَ الله، أَحَبَّكَ اللهُ كَمَا أُحِبُّهُ. فَفَقَدَهُ النبيُّ ‎ﷺ. فَقَالَ: مَا فَعَلَ ابْنُ فُلانٍ؟ قَالُوا: يَا رسولَ الله مَاتَ. فَقَالَ النبيُّ ‎ﷺ لأَبِيهِ: أَمَا تُحِبُّ أَنْ لا تَأْتِيَ بَابَاً مِنْ أَبْوَابِ الجَنَّةِ إِلا وَجَدْتَهُ يَنْتَظِرُكَ فقال الرجل: يا رسولَ الله، أَلَهُ خَاصَةً أمْ لِكُلِّنَا؟ قال: بَلْ لِكُلِّكُمْ

“ഒരാൾ തന്റെമകനുമായി നബി ‎ﷺ സവിധത്തിൽ വരുമായിരുന്നു, അവിടുന്ന് ചോദിച്ചു: താങ്കൾ ഇവനെ ഇഷ്ടപ്പെടുന്നുവോ? അയാൾ പറഞ്ഞു: റസൂലേ, ഞാനിവനെ ഇഷ്ടപ്പെടുന്നതുപോലെ അല്ലാഹു താങ്കളെ ഇഷ്ടപ്പെടട്ടെ. ആ കുട്ടിയെ നബി ‎ﷺ  കാണാതായി. അവിടുന്ന് ആരാഞ്ഞു: ഇന്നയാളുടെ മകന് എന്തുപറ്റി? അവർ പറഞ്ഞു: തിരുദൂതരേ മരണപ്പെട്ടു. അവിടുന്ന് ആ പിതാവിനോടു പറഞ്ഞു: സ്വർഗകവാടങ്ങളിൽ ഏതിലേക്ക് എത്തുമ്പോഴും അവൻ നിങ്ങളെ കാത്തുനിൽക്കുന്നത് കാണാനാവുമെന്നത് സന്തോഷം പകരുന്നില്ലേ? അപ്പോൾ ഒരാൾ ചോദിച്ചു: റസൂലേ, ഇത് ഇയാൾക്ക് മാത്രമാണോ അതല്ല ഞങ്ങളെല്ലാർക്കുമാണോ? അവിടുന്ന് മൊഴിഞ്ഞു: നിങ്ങൾ എല്ലാവർക്കും.  (അഹ്മദ്. ഹാകിമും ദഹബിയും അർനാഊത്വും സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts