അനാഥകളേയും വിധവകളേയും സംരക്ഷിക്കൽ

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

أنَا وَكَافِلُ اليَتِيمِ في الْجَنَّةِ كَهَاَتَيْنِ وأَشاَرَ بإِصْبعَيْهِ يَعْنِي السَّبَّابَةَ وَالوُسْطَى وفرَّجَ بينهُمَا

“ഞാനും അനാഥനെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ഇപ്രകാരമായിരിക്കും. തിരുമേനി ‎ﷺ തന്റെ ചൂണ്ടുവിരലും മദ്ധ്യവിരലും ചൂണ്ടി അവ വിടർത്തിക്കാണിച്ചു”  (ബുഖാരി)

السَّاعِي عَلَى الْأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ وَأَحْسِبُهُ قَالَ :كَالْقَائِمِ لَا يَفْتُرُ وَكَالصَّائِمِ لَا يُفْطِرُ

“വിധവക്കും സാധുവിനുംവേണ്ടി അദ്ധ്വാനിക്കുന്നവൻ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യോദ്ധാവിനെപ്പോലെയാണ് തിരുമേനി ‎ﷺ  ഇതുകൂടി പറഞ്ഞെന്ന് ഞാൻ വിചാരിക്കുന്നു : “അക്ഷീണം നമസ്കരിക്കുന്നവനെപ്പോലെയും തുടർച്ചയായി നോമ്പെടുക്കുന്നവനെപ്പോലെയുമാണ്” (ബുഖാരി,മുസ്ലിം)

مَنْ ضَمَّ يَتِيماً لَهُ أَوْ لِغَيْرِهِ حَتى يُغْنِيَهُ اللهُ عَنْهُ وَجَبَتْ لَهُ الجَنَّةَ

“തനിക്കുള്ള യതീമിനേയോ അല്ലെങ്കിൽ അന്യരുടെ യതീമിനേ യോ അല്ലാഹു യതീമിന് സ്വയം പര്യാപ്തത നൽകുന്നതുവരെ ചേർത്തുവളർത്തിയാൽ അയാൾക്ക് സ്വർഗ്ഗം ഉറപ്പായി.”  (ത്വബറാനി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts