സുജൂദ് വർദ്ധിപ്പിക്കുന്നതിന്റെ മഹത്വം

THADHKIRAH

ഥൗബാനി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം: തന്നെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുന്ന അല്ലെങ്കിൽ അല്ലാഹുവന് ഏറ്റവും ഇഷ്ടകരമായ ഒരു കർമ്മം അദ്ദേഹം ചോദിച്ചു. തിരുദൂതർ ‎ﷺ പറഞ്ഞു:

عَلَيْكَ بِكَثْرَةِ السُّجُودِ لله، فَإِنَّكَ لاَ تَسْجُدُ لله سَجْدَةً إِلاَّ رَفَعَكَ الله بِهَا دَرَجَةً، وَحَطَّ عَنْكَ بِهَا خَطِيئَةً

“അല്ലാഹുവിന് കൂടുതൽ സുജൂദുചെയ്യുക. കാരണം, താങ്കൾ ഒരു സുജൂദുചെയ്താൽ അല്ലാഹു ഒരു പദവി ഉയർത്തുകയും ഒരു പാപം മായ്ക്കുകയും ചെയ്യും; തീർച്ച”  (മുസ്ലിം)

مَا مِنْ عَبْدٍ يَسْجُدُ لِلَّهِ سَجْدَةً إِلاَّ كَتَبَ اللَّهُ لَهُ بِهَا حَسَنَةً، وَمَحَا عَنْهُ بِهَا سَيِّئَةً، وَرَفَعَ لَهُ بِهَا دَرَجَةً، فَاسْتَكْثِرُوا مِنَ السُّجُودِ

“ഒരു ദാസൻ അല്ലാഹുവിന് ഒരു സുജൂദ് ചെയ്താൽ അയാൾക്ക് അല്ലാഹു ഒരു നന്മ രേഖപ്പെടുത്തുകയും ഒരു പാപം മായ്ക്കുക യും ഒരു പദവി ഉയർത്തുകയും ചെയ്യും; തീർച്ച. അതിനാൽ നിങ്ങൾ സുജൂദ് വർദ്ധിപ്പിക്കുക”  (സുനനു ഇബ്നിമാജഃ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല

Leave a Reply

Your email address will not be published.

Similar Posts