ഒരാൾ ചോദിച്ചു:
يَا رَسُولَ اللهِ إِنَّ فُلاَنَةَ تَقُومُ الَّليْلَ وَتَصُومُ النَّهَارَ وَتَفْعَلُ وَتَتَصَدَّقُ وَتُؤْذِي جِيرَانَهَا بِلِسَانَهَا، فَقَالَ: لاَ خَيْرَ فِيهَا هِيَ مِنْ أَهْلِ النَّارِ. وَقَالُوا: وَفُلاَنَةُ تُصَلِّي اْلمَكْتُوبَةَ وَتَصَّدَّقُ بِأَثْوَارٍ وَلاَ تُؤْذِي أَحَداً، قَالَ: هِيَ مِنْ أَهْلِ اْلجنَّة
“തിരുദൂതരേ, ഒരു സ്ത്രീ രാത്രിയിൽ നമസ്കരിക്കുകയും പകലിൽ നോമ്പെടുക്കുകയും കർമ്മങ്ങളനുഷ്ഠിക്കുകയും ദാനം നിർവ്വഹിക്കുകയും തന്റെ നാവുകൊണ്ട് അയൽവാസിയെ ദ്രോഹിക്കുകയും ചെയ്യുന്നു. അവിടുന്ന് പറഞ്ഞു: അവളിൽ ഒരു നന്മയുമില്ല. അവൾ നരകാർഹയാണ്. അവർ ചോദിച്ചു: മറ്റൊരു സ്ത്രീ നിർബന്ധ നമസ്കാരം നിർവ്വഹിക്കുന്നു. ഉണങ്ങിയ വെണ്ണക്കട്ട ദാനം ചെയ്യുന്നു. ആരേയും ബുദ്ധിമുട്ടിക്കുന്നുമില്ല. അവിടുന്ന് മൊഴിഞ്ഞു: അവൾ സ്വർഗ്ഗാർഹരിൽ പെടുന്നു.”
(ബുഖാരി, അദബുൽമുഫ്റദ്. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല