നന്മ കൊതിക്കുക, തിന്മ വെറുക്കുക

THADHKIRAH

റബ്ബിൽ നിന്നുള്ള നിവേദനമായി തിരുനബി ‎ﷺ  പറഞ്ഞു:

إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ ثُمَّ بَيَّنَ ذَلِكَ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ وَمَنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ لَهُ عِنْدَهُ حَسَنَةً كَامِلَةً فَإِنْ هُوَ هَمَّ بِهَا فَعَمِلَهَا كَتَبَهَا اللَّهُ لَهُ سَيِّئَةً وَاحِدَةً

“നിശ്ചയം, അല്ലാഹു നന്മതിന്മകൾ വിധിച്ച് അവ വ്യക്തമാക്കി. നന്മ ചെയ്യാനുദ്ദേശിച്ചവൻ അത് ചെയ്തില്ലെങ്കിലും അവന്നൊരു സമ്പൂർണ നന്മയായി തന്റെയടുക്കൽ അത് അല്ലാഹു രേഖപ്പെടു ത്തും. നന്മ ഉദ്ദേശിച്ച് അതുചെയ്താലോ പത്തുമുതൽ എഴ്നൂറുവ രേയും മറ്റനേകം ഇരട്ടിയായും നന്മകളായി തന്റെയടുക്കൽ അത് അല്ലാഹു രേഖപ്പെടുത്തും. തെറ്റുചെയ്യാൻ ഉദ്ദേശിക്കുന്നവൻ അ ത് ചെയ്യാതിരുന്നാൽ അവന്നൊരു സമ്പൂർണ നന്മയായി തന്റെ യടുക്കലത് അല്ലാഹു രേഖപ്പെടുത്തും. തെറ്റ് ചെയ്യാനുദ്ദേശിക്കു കയും ചെയ്യുകയുമയാൽ ഒരു തെറ്റായി മാത്രം അല്ലാഹു അവ ന്നത് രേഖപ്പെടുത്തും.”(ബുഖാരി)
മുസ്ലിമിന്റെ നിവേദനത്തിൽ:

وَمَحَاهَا الله، ولاَ يَهْلَكُ عَلَى الله إِلاَّ هَالِكٌ

“അല്ലാഹു അതവന് മായ്ച്ചുകൊടുക്കും, വീഴ്ചവരുത്തി നശിച്ച വനല്ലാതെ അല്ലാഹുവിന്റെ ഔദാര്യമുണ്ടായിട്ടും നശിക്കയില്ല”.

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts