ക്വുർആൻ പാരായണത്തിന്റെ മഹത്വം

THADHKIRAH

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

اقْرَأُوا الْقُرْآنَ. فَإِنَّهُ يَأْتِي يَوْمَ الْقِيَامَةِ شَفِيعاً لأَصْحَابِهِ

“നിങ്ങൾ ക്വുർആൻ ഓതുക, തീർച്ചയായും അത് അന്ത്യനാളിൽ അതിന്റെ വാക്താക്കൾക്ക് ശുപാർശകനായിവരും.” (മുസ്ലിം)

يُقَالُ ـ يَعْنِي لٍصَاحِبِ الْقُرْآنِ : اقْرَأْ وَارْقَ وَرَتِّلْ كَمَا كُنْتَ تُرَتِّلُ فِي الدُّنْيَا، فَإنَّ مَنْزِلَتَكَ عِنْدَ آخِرِ آيَةٍ تَقْرَأُ بِهَا

“ക്വുർആനിന്റെ വാക്താവിനോട് പറയപ്പെടും: താങ്കൾ ദുനിയാവിൽ ഓതിയിരുന്നതുപോലെ ഓതുക, (സ്വർഗ്ഗീയ പദവികളിലേക്ക്) കയറുക. താങ്കളോതുന്ന അവസാനത്തെ ആയത്തിന്റെ അടുത്തായിരിക്കും താങ്കളുടെ സ്വർഗ്ഗീയ പദവി ”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു) 

يَجِيءُ صَاحِبُ القُرْآنِ يَوْمَ الْقِيَامَةِ فَيَقُولُ: يَا رَبِّ حَلِّهِ فَيُلْبَسَ تَاجُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ زِدْهُ، فَيُلْبَسُ حُلَةُ الكَرَامَةِ، ثُمَّ يَقُولُ: يَا رَبِّ أَرْضَ عَنْهُ، فيرضى عنه فَيُقَالُ له اقْرَأْ وارق وَتُزَادُ بِكُلَّ آيَةٍ حَسَنَةٌ

“അന്ത്യനാളിൽ ക്വുർആനിന്റെ വാക്താവ് വരും. അപ്പോൾ (ക്വുർആൻ) പറയും: റബ്ബേ, അയാളെ അണിയിപ്പിക്കൂ. കറാമത്തിന്റെ കിരീടം അയാളെ അണിയിപ്പിക്കും. പിന്നീട് പറയും: റബ്ബേ, അയാൾക്ക് അധികരിപ്പിക്കൂ. അപ്പോൾ കറാമത്തിന്റെ ഉടയാടയണിയിപ്പിക്കും. (ക്വുർആൻ)പറയും: റബ്ബേ, നീ തൃപ്തിപ്പെടുക. അപ്പോൾ അയാളെ തൃപ്തിപ്പെടും. താങ്കൾ ഓതുക, (സ്വർഗ്ഗീയ പദവികളിലേക്ക്)കയറുക എന്നയാളോട് പറയപ്പെടും. ഓരോ ആയ ത്തിനും പകരം ഓരോ നന്മ വർദ്ധിക്കപ്പെടുകയും ചെയ്യും.”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു.)

مَنْ قَرَأَ حَرْفَاً مِنْ كِتَابِ الله فَلَهُ بِهِ حَسَنَةٌ وَالْحَسَنَةُ بِعَشْرِ أَمْثَالِهَا لاَ أَقُولُ آلم حَرْفٌ، وَلَكِنْ أَلِفٌ حَرْف ولامٌ حَرْفٌ وَميمٌ حَرْفٌ

“ക്വുർആനിൽനിന്ന് ഒരക്ഷരം ഒരാൾ ഓതിയാൽ അവന് അതൊരു പുണ്യമാണ്. ഒരുപുണ്യം പത്തിരട്ടിയാണ്ണ്” അലിഫ് ലാംമീം’ ഒരു അക്ഷരമാണെന്ന് ഞാൻ പറയുകയില്ല. എന്നാൽ അലിഫ് ഒരക്ഷരമാണ്. ലാം ഒരക്ഷരമാണ്. മീം ഒരു അക്ഷരമാണ്”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിശേഷിപ്പിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts