അല്ലാഹു പറയുന്നു:
وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ﴿٤٦﴾
നിലനിൽക്കുന്ന സൽകർമ്മങ്ങളാണ് നിന്റെ രക്ഷിതാവിങ്കൽ ഉത്തമമായ പ്രതിഫലമുള്ളതും ഉത്തമമായ പ്രതീക്ഷയേകുന്നതും. (വി.ക്വു.18:46)
അൽബാക്വിയാതുസ്സ്വാലിഹാതിനെ വിവരിച്ചുകൊണ്ട് തിരുദൂതർ ﷺ പറഞ്ഞു:
سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
എന്നിവയാകുന്നു. (അസ്സുനനുൽകുബ്റാ. ഇബ്നുഹിബ്ബാൻ സ്വഹീഹെന്ന് വിധിച്ചു)
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
سُبْحَانَ اللهِ وَالْحَمْدُ لِلّهِ وَلاَ إِلـَهَ إِلاَّ اللهُ وَاللهُ أَكْبـَرُ
എന്ന് പറയലാണ് സൂര്യനുദിച്ച(ദുൻയാവിനേക്കാൾ) എനിക്ക് ഇഷ്ടകരമായത് (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല