നരകത്തിനുമുകളിൽ സ്ഥാപിക്കപ്പെടുന്നതും പൂർവ്വികരും പിൻഗാമികളും കടന്നുവരുന്നതുമായ ഒരു പാലമാണ് സ്വിറാത്ത്വ്. അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം:

…..ثُمَّ يُضْرَبُ الْجِسْرُ عَلَى جَهَنَّمَ ….. قِيلَ يَا رَسُولَ اللَّهِ وَمَا الْجِسْرُ قَالَ ‎ﷺ  دَحْضٌ مَزِلَّةٌ. فِيهِ خَطَاطِيفُ وَكَلاَلِيبُ وَحَسَكٌ تَكُونُ بِنَجْدٍ فِيهَا شُوَيْكَةٌ يُقَالُ لَهَا السَّعْدَانُ…..

“…പിന്നീട് നരകത്തിന് മുകളിൽ പാലം സ്ഥാപിക്കപ്പെടും… ചോദി ക്കപ്പെട്ടു: അല്ലാഹുവിന്റെ റസൂലേ, എന്താണ് ജിസ്ർ? തിരുമേനി ‎ﷺ പറഞ്ഞു: വഴുതുന്നതും കാൽ തെന്നുന്നതുമാണ്. അതിൽ കൊളുത്തുകളും തോട്ടികളും ഇരിമ്പിന്റെ മുള്ളുകളുള്ള ഹസകുമുണ്ട്. ഹസക് നജ്ദിലുള്ള സഅ്ദാൻ എന്ന് പറയപ്പെടുന്ന ഒരുതരം മുൾ ചെടിയാണ്…”  (ബുഖാരി)

ഇബ്നു മസ്ദിഊദി  رَضِيَ اللَّهُ عَنْهُ ൽ നിന്നും നിവേദനം: നബി ‎ﷺ പറഞ്ഞു:

والصِّراطُ كَحَدِّ السَّيفِ دَحْضٌ مَزِلَّةٌ

“…സ്വിറാത്ത്വ് വാൾ തലപോലെയും വഴുതുന്നതും കാൽ തെന്നുന്നതുമാണ്…”

അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ പറഞ്ഞു:

…وَفِى حَافَتَىِ الصِّرَاطِ كَلاَلِيبُ مُعَلَّقَةٌ مَأْمُورَةٌ بِأَخْذِ مَنْ أُمِرَتْ بِهِ فَمَخْدُوشٌ نَاجٍ وَمَكْدُوسٌ فِى النَّارِ…

“…സ്വിറാത്തിന്റെ ഇരു പാർശ്വങ്ങളിലുമായി കെട്ടിത്തൂക്കപ്പെട്ടതും കൽപ്പന നൽകപ്പെട്ടവരെ പിടികൂടുവാൻ കൽപ്പിക്കപ്പെട്ടതുമായ ഇരുമ്പുതോട്ടികൾ ഉണ്ട്. അതിനാൽ കൊളുത്തി വലിക്കപ്പെടു കയും രക്ഷപ്പെടുകയും ചെയ്യുന്നവനുണ്ട്. നരകത്തീയിൽ വലിച്ച് വീഴ്ത്തപ്പെടുന്നവനുമുണ്ട്…”  (മുസ്‌ലിം)

 

സ്വിറാത്ത്വിലേക്ക്

അന്ത്യനാളിൽ അവിശ്വാസികൾ തങ്ങളുടെ ആരാധ്യന്മാരുടെ പിറകെ ചലിക്കുകയും അവരൊന്നടങ്കം നരകത്തിൽ ആപതിക്കുകയും ചെയ്യും. എന്നാൽ ആല്ലാഹുവെ മാത്രം ആരാധിച്ചിരുന്ന മുഅ്മിനീങ്ങളും കപടവിശ്വാസികളും സ്വിറാത്വിലേക്ക് നയിക്കപ്പെടും. തെളിവുകൾ അറിയിക്കുന്നത് മുഅ്മിനീങ്ങളും കപടവിശ്വാസികളും സ്വിറാത്ത്വിലേക്ക് നയിക്കപ്പെടുമെന്നതാണ്. ഇമാം ഇബ്നുറജബുൽഹമ്പലി തന്റെ “അത്തഖ്വീഫു മിനന്നാർ’ എന്ന ഗ്രന്ഥത്തിൽ ഈ വിഷയം വിവരിച്ചിട്ടുണ്ട്. തൽവിഷയത്തിൽ ഏ താനും വചനങ്ങൾ താഴെ നൽകുന്നു. ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നി വേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

… ثُمَّ يَتَّبِعُونَهُ … ثُمَّ يَطْفَأُ نُورُ الْمُنَافِقِينَ ثُمَّ يَنْجُو الْمُؤْمِنُونَ فَتَنْجُو أَوَّلُ زُمْرَةٍ وُجُوهُهُمْ كَالْقَمَرِ لَيْلَةَ الْبَدْرِ…

…അങ്ങിനെ അവർ ആ പ്രകാശത്തെ പിൻതുടരും… ശേഷം മുനാഫിക്വീങ്ങളുടെ പ്രകാശം കെടുകയും മുഅ്മിനീങ്ങൾ രക്ഷപ്പെടുകയും ചെയ്യും. അങ്ങിനെ ആദ്യവിഭാഗം രക്ഷപ്പെടും; അവരുടെ മുഖങ്ങൾ പൗർണ്ണമി രാവിലെ ചന്ദ്രനെ പോലെയായിരിക്കും…” (മുസ്ലിം)
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം: നബി ‎ﷺ പറഞ്ഞു:

…فَيَنْطَلِقُ بِهِمْ وَيَتَّبِعُونَهُ وَيُعْطَى كُلُّ إِنْسَانٍ مِنْهُمْ مُنَافِقٍ أَوْ مُؤْمِنٍ نُورًا ثُمَّ يَتَّبِعُونَهُ…

“…അപ്പോൾ അല്ലാഹു അവരേയും കൊണ്ട് പോകും. അവർ അവനെ പിൻതുടരുകയും ചെയ്യും. അവരിൽനിന്ന് എല്ലാവർക്കും മുഅ്മിനിനും മുനാഫിക്വിനും പ്രകാശം നൽകപ്പെടും. അങ്ങിനെ അവർ ആ പ്രകാശത്തെ പിൻതുടരും…” (മുസ്ലിം)

 

കപടവിശ്വാസികൾ ഇരുട്ടിൽ
 
അല്ലാഹു, വിശ്വാസികൾക്കും കപടവിശ്വാസികൾക്കും പ്രകാശം നൽകുമെന്ന് ഉണർത്തിയല്ലോ. എന്നാൽ വിശ്വാസികൾ ആ പ്രകാശത്തിൽ വഴി നടക്കും. കപടവിശ്വാസികളാകട്ടെ വെളിച്ചം നഷ്ടപ്പെട്ട് ഇരുട്ടിൽ തപ്പും.   
ജാബിറി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
… ثُمَّ يَطْفَأُ نُورُ الْمُنَافِقِينَ ثُمَّ يَنْجُو الْمُؤْمِنُونَ…
“…ശേഷം മുനാഫിക്വീങ്ങളുടെ പ്രകാശം കെടും. മുഅ്മിനീങ്ങൾ രക്ഷപ്പെടും…” (മുസ്ലിം)
വെളിച്ചത്തിൽ സഞ്ചരിക്കുന്ന വിശ്വാസികളോട് കപടന്മാർ വെളിച്ചം ആവശ്യപ്പെടും. ഭൗതികലോകത്ത് വിശ്വാസികളോടൊപ്പം ജീവിക്കുകയും ഇസ്ലാമാകുന്ന അവരുടെ വെളിച്ചം തങ്ങൾക്ക് വേണ്ടെന്ന് വെക്കുകയും കപടന്മാരായി ജീവിക്കുകയും ചെയ്തവർക്ക് അന്ത്യനാളിൽ വെളിച്ചം എങ്ങിനെ ഉപകാരപ്പെടുവാനാണ്. കപടന്മാർ വെളിച്ചം ആവശ്യപ്പെടുകയും വിശ്വാസികൾ പ്രതികരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട് അല്ലാഹു പറയുന്നു:
يَوْمَ تَرَى الْمُؤْمِنِينَ وَالْمُؤْمِنَاتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَانِهِم بُشْرَاكُمُ الْيَوْمَ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ ذَٰلِكَ هُوَ الْفَوْزُ الْعَظِيمُ ‎﴿١٢﴾‏ يَوْمَ يَقُولُ الْمُنَافِقُونَ وَالْمُنَافِقَاتُ لِلَّذِينَ آمَنُوا انظُرُونَا نَقْتَبِسْ مِن نُّورِكُمْ قِيلَ ارْجِعُوا وَرَاءَكُمْ فَالْتَمِسُوا نُورًا فَضُرِبَ بَيْنَهُم بِسُورٍ لَّهُ بَابٌ بَاطِنُهُ فِيهِ الرَّحْمَةُ وَظَاهِرُهُ مِن قِبَلِهِ الْعَذَابُ ‎﴿١٣﴾‏ يُنَادُونَهُمْ أَلَمْ نَكُن مَّعَكُمْ ۖ قَالُوا بَلَىٰ وَلَٰكِنَّكُمْ فَتَنتُمْ أَنفُسَكُمْ وَتَرَبَّصْتُمْ وَارْتَبْتُمْ وَغَرَّتْكُمُ الْأَمَانِيُّ حَتَّىٰ جَاءَ أَمْرُ اللَّهِ وَغَرَّكُم بِاللَّهِ الْغَرُورُ ‎﴿١٤﴾‏ فَالْيَوْمَ لَا يُؤْخَذُ مِنكُمْ فِدْيَةٌ وَلَا مِنَ الَّذِينَ كَفَرُوا ۚ مَأْوَاكُمُ النَّارُ ۖ هِيَ مَوْلَاكُمْ ۖ وَبِئْسَ الْمَصِيرُ ‎﴿١٥﴾‏ 
കപടവിശ്വാസികളും കപടവിശ്വാസിനികളും സത്യവിശ്വാസികളോട് (ഇങ്ങനെ) പറയുന്ന ദിവസം: നിങ്ങൾ ഞങ്ങളെ നോക്കണേ! നിങ്ങളുടെ പ്രകാശത്തിൽ നിന്ന് ഞങ്ങൾ പകർത്തി എടുക്കട്ടെ.  (അപ്പോൾ അവരോട്) പറയപ്പെടും: നിങ്ങൾ നിങ്ങളുടെ പിൻഭാഗത്തേക്കു തന്നെ മടങ്ങിപ്പോകുക. എന്നിട്ട് പ്രകാശം അന്വേഷിച്ചു കൊള്ളുക! അപ്പോൾ അവർക്കിടയിൽ ഒരു മതിൽ കൊണ്ട് മറയുണ്ടാക്കപ്പെടുന്നതാണ്. അതിന് ഒരു വാതിലുണ്ടായിരിക്കും. അതിന്റെ ഉൾഭാഗത്താണ് കാരുണ്യമുള്ളത്. അതിന്റെ പുറഭാഗത്താകട്ടെ ശിക്ഷയും. അവരെ (സത്യവിശ്വാസികളെ) വിളിച്ച് അവർ (കപ ടൻമാർ) പറയും: ഞങ്ങൾ നിങ്ങളോടൊപ്പമായിരുന്നില്ലേ? അവർ ( സത്യവിശ്വാസികൾ) പറയും: അതെ; പക്ഷെ, നിങ്ങൾ നിങ്ങളെതന്നെ കുഴപ്പത്തിലാക്കുകയും (മറ്റുള്ളവർക്ക് നാശം വരുന്നത്) പാർത്തുകൊണ്ടിരിക്കുകയും (മതത്തിൽ)സംശയിക്കുകയും അല്ലാഹു വിന്റെ ആജ്ഞ വന്നെത്തുന്നതുവരെ വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അല്ലാഹുവിന്റെ കാര്യത്തിൽ പരമവഞ്ചകനായ പിശാച് നിങ്ങളെ വഞ്ചിച്ചു കളഞ്ഞു. അതുകൊണ്ട് ഇന്ന് നിങ്ങളുടെ പക്കൽ നിന്നോ സത്യനിഷേധികളുടെ പക്കൽ നിന്നോ യാതൊരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. അതത്രെ നിങ്ങളുടെ ബന്ധു തിരിച്ചുചെല്ലുവാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.  (സൂറത്തുൽ ഹദീദ്: 12-15)
കപടവിശ്വാസികൾ വെളിച്ചം നഷ്ടപ്പെട്ട് ഇരുട്ടിൽ തപ്പുകയും പ്രയാസപ്പെടുകയും ചെയ്യുന്നത് വിശ്വാസികൾ കാണുമ്പോൾ തങ്ങൾക്ക് അത്തരം അവസ്ഥ ഉണ്ടാകാതിരിക്കുവാനും തങ്ങളുടെ പ്രകാശം അണയാതെ പൂർത്തീകരിക്കുവാനും അവർ അല്ലാഹുവോട് കേഴും. അല്ലാഹു പറഞ്ഞു:
…يَوْمَ لَا يُخْزِي اللَّهُ النَّبِيَّ وَالَّذِينَ آمَنُوا مَعَهُ ۖ نُورُهُمْ يَسْعَىٰ بَيْنَ أَيْدِيهِمْ وَبِأَيْمَانِهِمْ يَقُولُونَ رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ ‎﴿٨﴾‏
അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ. അവരുടെ പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ പ്രകാശം ഞങ്ങൾക്കു നീ പൂർത്തീകരിച്ച് തരികയും, ഞങ്ങൾക്കു നീ പൊറുത്തു തരികയും ചെയ്യേണമേ. തീർച്ചയായും നീ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.  (സൂറത്തുത്തഹ്രീം: 8)
 
 
സ്വിറാത്ത്വ് മുറിച്ച് കടക്കുമ്പോൾ
 
ആദ്യമായി സ്വിറാത്ത്വ് മുറിച്ച് കടക്കുന്നത് തിരുനബി ‎ﷺ യും ഉമ്മത്തികളുമായിരിക്കും. അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
…وَيُضْرَبُ الصِّرَاطُ بَيْنَ ظَهْرَىْ جَهَنَّمَ، فَأَكُونُ أَنَا وَأُمَّتِى أَوَّلَ مَنْ يُجِيزُهَا…
“സ്വിറാത്ത് നരകത്തിന് മുകളിൽ സ്ഥാപിക്കപ്പെടും. അപ്പോൾ ഞാനും എന്റെ ഉമ്മത്തികളുമായിരിക്കും ആദ്യം വിട്ടുകടക്കുന്നത്…”  (മുസ്ലിം)
ഭൗതികലോകത്തെ കർമ്മങ്ങൾ വിശ്വാസികൾക്ക് സ്വിറാത്ത്വിനെ മുറിച്ചുകടക്കുവാൻ സഹായകമാകും. 
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ   യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ പറഞ്ഞു:
… تَجْرِى بِهِمْ أَعْمَالُهُمْ…
അവരുടെ കർമ്മങ്ങൾ അവരേയും കൊണ്ട് സഞ്ചരിക്കും…”  (മുസ്ലിം)
ِഅല്ലാഹു നടക്കുവാൻ കൽപ്പിക്കുമ്പോൾ തങ്ങൾക്ക് നൽകപ്പെടുന്ന പ്രകാശത്തിന്റെ തോതനുസരിച്ചായിരിക്കും അവരുടെ പ്രയാണം. അബ്ദുല്ലാഹ് ഇബ്നു മസ്ഉൗദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദ നം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
… وَيَقُولُ: مُرُّوا، فَيَمُرُّونَ عَلَى قَدْرِ نُورِهِمْ،…
അല്ലാഹു പറയും: നിങ്ങൾ നടക്കൂ. അപ്പോൾ അവർ അവരുടെ പ്രകാശത്തിന്റെ തോതനുസരിച്ച് നടക്കും…   
ഭൗതികലോകത്ത് തങ്ങൾ സമ്പാദിച്ച കർമ്മങ്ങൾക്കനുസ രിച്ച് വേഗത്തിലും സാവധാനത്തിലും സ്വിറത്ത്വിന്മേൽ പ്രയാണം നടത്തണം. പാപം പേറിയവന് കാൽവെപ്പുകൾ ശ്രമകരമാണ്. താഴെ നൽകുന്ന തിരുമൊഴികൾ ശ്രദ്ധിക്കൂ. അബൂസഈദി رَضِيَ اللَّهُ عَنْهُ  ൽ ഖുദ്രിയിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
… فَيَمُرُّ الْمُؤْمِنُونَ كَطَرْفِ الْعَيْنِ وَكَالْبَرْقِ وَكَالرِّيحِ وَكَالطَّيْرِ وَكَأَجَاوِيدِ الْخَيْلِ وَالرِّكَابِ فَنَاجٍ مُسَلَّمٌ وَمَخْدُوشٌ مُرْسَلٌ وَمَكْدُوسٌ فِى نَارِ جَهَنَّمَ…
“…അതിലൂടെ മുഅ്മിനീങ്ങൾ കണ്ണിമ വെട്ടുന്നതുപോലെയും മിന്നൽപിണർ, കാറ്റ്, പറവകൾ, മുന്തിയതരം കുതിരകൾ, രികാബ് (വാഹനം) എന്നിവ പോലെയും കടന്നുപോകും. അങ്ങിനെ സുരക്ഷിതാനായി രക്ഷപ്പെടുന്നവനുണ്ട്. കൊളുത്തിവലിക്കപ്പെടുകയും രക്ഷപ്പെടുകയും ചെയ്യുന്നവനുണ്ട്. നരകത്തീയിൽ വലിച്ച് വീഴ്ത്തപ്പെടുന്നവനുമുണ്ട്….”  (മുസ്ലിം)
അബ്ദുല്ലാഹ് ഇബ്നു മസ്ദിഊദി  رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
… مِنْهُمْ مَنْ يَمُرُّ كَطَرْفِ الْعَيْنِ، وَمِنْهُمْ مَنْ يَمُرُّ كَالْبَرْقِ، وَمِنْهُمْ مَنْ يَمُرُّ كَالسَّحَابِ، وَمِنْهُمْ مَنْ يَمُرُّ كَانْقِضَاضِ الْكَوْكَبِ، وَمِنْهُمْ مَنْ يَمُرُّ كَالرِّيحِ، وَمِنْهُمْ مَنْ يَمُرُّ كَشَدِّ الْفَرَسِ، وَمِنْهُمْ مَنْ يَمُرُّ كَشَدِّ الرَّجُلِ، حَتَّى يَمُرَّ الَّذِي أُعْطِيَ نُورَهُ عَلَى إِبْهَامِ قَدَمَيْهِ يَحْبُو عَلَى وَجْهِهِ وَيَدَيْهِ وَرِجْلَيْهِ تَخِرُّ رِجْلُ، وَتَعْلَقُ رِجْلٌ، وَيُصِيبُ جَوَانُبَهُ النَّارُ، فَلا يَزَالُ كَذَلِكَ حَتَّى يَخْلُصَ …
“അവരിൽ കണ്ണിമവെട്ടുന്നതുപോലെ കടന്നുപോകുന്നവരുണ്ട്. അവരിൽ മിന്നൽ പിണർ പോലെ കടന്നുപോകുന്നവരുണ്ട്. അവരിൽ മേഘം പായുന്നതുപോലെ കടന്നുപോകുന്നവരുണ്ട്. അവരിൽ നക്ഷത്രം വീഴുന്നതുപോലെ കടന്നുപോകുന്നവരുണ്ട്. അവരിൽ കാറ്റുപോലെ കടന്നുപോകുന്നവരുണ്ട്. അവരിൽ കുതിര പായുന്നത് പോലെ കടന്നുപോകുന്നവരുണ്ട്. അവരിൽ ആളോടുന്നത് പോലെ കടന്നുപോകുന്നവരുണ്ട്. എത്രത്തോളമെന്നാൽ തന്റെ കാൽ പാദത്തിന്റെ തള്ളവിരലിൽ തന്റെ പ്രകാശം നൽകപ്പെടുന്ന വ്യക്തിവരെ തന്റെ മുഖത്തും തന്റെ കൈകാലുകളിലുമായി ഇഴയുന്നതാണ്. അയാളുടെ ഒരു കാൽ വീഴുകയും ഒരു കാൽ തങ്ങുകയും ചെയ്യും. അയാളുടെ പാർശ്വങ്ങളിൽ തീ ഏൽകും. രക്ഷപ്പെടുന്നതുവരെ അയാൾ അപ്രകാരം ആയിക്കൊണ്ടിരിക്കും…”   
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ  പറഞ്ഞു:
وَنَبِيُّكُمْ قَائِمٌ عَلَى الصِّرَاطِ يَقُولُ رَبِّ سَلِّمْ سَلِّمْ حَتَّى تَعْجِزَ أَعْمَالُ الْعِبَادِ حَتَّى يَجِىءَ الرَّجُلُ فَلاَ يَسْتَطِيعُ السَّيْرَ إِلاَّ زَحْفًا …
“നിങ്ങളുടെ നബി സ്വിറാത്ത്വിന്മേൽ നിൽക്കുന്നവനായിരിക്കും. തിരുമേനി ‎ﷺ പറയും: രക്ഷിതാവേ, നീ രക്ഷപ്പെടുത്തേണമേ, നീ രക്ഷപ്പെടുത്തേണമേ. അങ്ങിനെ അടിമകളുടെ കർമ്മങ്ങൾക്ക്  (അവ രേയുംകൊണ്ട് സഞ്ചരിക്കുവാൻ) കഴിയാതെ വരുമ്പോൾ  ഒരാൾ (സ്വിറാത്ത് മുറിച്ചുകടക്കുന്നവനായി) വരും. അപ്പോൾ അയാൾക്ക് ഇഴഞ്ഞുകൊണ്ടല്ലാതെ സഞ്ചരിക്കുവാൻ സാധിക്കുകയില്ല….”  (മുസ്ലിം)
 

സ്വിറാത്ത്വിന്മേൽ നബിമാരും ശുപാർശകന്മാരും

സ്വിറാത്ത്വന്മേൽ ദുആ ഇരക്കുന്നവരായും ശഫാഅത്ത് ചെയ്യുന്നവരായും നബിമാരും മലക്കുകളും ശുഹദാക്കളുമുണ്ടായിരിക്കുമെന്ന് ഹദീഥുകളിൽ വന്നിട്ടുണ്ട്. അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ  ൽ നി ന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

… وَلاَ يَتَكَلَّمُ يَوْمَئِذٍ إِلاَّ الرُّسُلُ وَدَعْوَى الرُّسُلِ يَوْمَئِذٍ اللَّهُمَّ سَلِّمْ سَلِّمْ …

“…മുർസലീങ്ങൾ മാത്രമായിരിക്കും അന്നേദിനം സംസാരിക്കുന്നത്. അന്നേദിനം മുർസലീങ്ങളുടെ ദുആഅ്, അല്ലാഹുവേ രക്ഷപ്പെടുത്തേണമേ, രക്ഷപ്പെടുത്തേണമേ എന്നായിരിക്കും.”  (മുസ്ലിം)
അബൂഹുറയ്റഃ رَضِيَ اللَّهُ عَنْهُ  യിൽ നിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

…وَنَبِيُّكُمْ قَائِمٌ عَلَى الصِّرَاطِ يَقُولُ رَبِّ سَلِّمْ سَلِّمْ …

“നിങ്ങളുടെ നബി സ്വിറാത്ത്വിന്മേൽ നിൽക്കുന്നവനായിരിക്കും. (തിരുമേനി ‎ﷺ ) പ്രാർത്ഥിക്കും: രക്ഷിതാവേ, നീ രക്ഷപ്പെടുത്തേണമേ, നീ രക്ഷപ്പെടുത്തേണമേ…”  (മുസ്ലിം)
അബൂസഈദിൽഖുദ്രി رَضِيَ اللَّهُ عَنْهُ  യിൽനിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

…ثُمَّ يُضْرَبُ الْجِسْرُ عَلَى جَهَنَّمَ وَتَحِلُّ الشَّفَاعَةُ وَيَقُولُونَ اللَّهُمَّ سَلِّمْ سَلِّمْ…

“…പിന്നീട് നരകത്തിന് മുകളിൽ പാലം സ്ഥാപിക്കപ്പെടും. ശഫാഅത്ത് വന്നണയും. അവർ പ്രാർത്ഥിക്കും: രക്ഷിതാവേ, രക്ഷപ്പെടു ത്തേണമേ, രക്ഷപ്പെടുത്തേണമേ…”  (ബുഖാരി)
അബൂബകറഃ رَضِيَ اللَّهُ عَنْهُ  യിൽനിന്നും നിവേദനം. നബി ‎ﷺ പറഞ്ഞു:

يُحْمَلُ النَّاسُ عَلَى الصِّرَاطِ يَوْمَ الْقِيَامَةِ فَتَقَادَعُ بِهِمْ جَنَبَةُ الصِّرَاطِ تَقَادُعَ الْفَرَاشِ فِى النَّارِ قَالَ فَيُنَجِّى اللَّهُ تَبَارَكَ وَتَعَالَى بِرَحْمَتِهِ مَنْ يَشَاءُ قَالَ ثُمَّ يُؤْذَنُ لِلْمَلاَئِكَةِ وَالنَّبِيِّينَ وَالشُّهَدَاءِ أَنْ يَشْفَعُوا فَيَشْفَعُونَ وَيُخْرِجُونَ وَيَشْفَعُونَ وَيُخْرِجُونَ وَيَشْفَعُونَ وَيُخْرِجُونَ وَزَادَ عَفَّانُ مَرَّةً فَقَالَ أَيْضاً وَيَشْفَعُونَ وَيُخْرِجُونَ مَنْ كَانَ فِى قَلْبِهِ مَا يَزِنُ ذَرَّةً مِنْ إِيمَانٍ 

“അന്ത്യനാളിൽ ജനങ്ങൾ സ്വിറാത്ത്വിന്മേൽ കയറ്റപ്പെടും. അപ്പോൾ പാറ്റകൾ തീയിൽ മേൽക്കുമേൽ വീഴുന്നതുപോലെ സ്വിറാത്ത്വിന്റെ പാർശ്വം അവരെ ചിലർ ചിലർക്കുമേലായി നരകത്തിൽ വീഴ്ത്തും. അന്നേരം അല്ലാഹു തന്റെ കാരുണ്യത്താൽ താനുദ്ദേ ശിക്കുന്നവരെ രക്ഷപ്പെടുത്തും. ശേഷം മലക്കുകൾക്കും നബിമാർക്കും ശുഹദാക്കൾക്കും ശഫാഅത്തിന് അനുമതി നൽകും. അപ്പോൾ അവർ ശഫാഅത്ത് ചെയ്യുകയും ചിലരെ നരകത്തിൽ നിന്ന് പുറത്ത് കൊണ്ടുവരികയും ചെയ്യും. (വീണ്ടും) അവർ ശഫാഅത്ത് ചെയ്യുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. (വീ ണ്ടും) അവർ ശഫാഅത്ത് ചെയ്യുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. (അഫ്ഫാൻ ഒരു തവണ കൂടി വർദ്ധിപ്പിച്ചുകൊണ്ട് പറഞ്ഞു) അവർ ശഫാഅത്ത് ചെയ്യുകയും തന്റെ ക്വൽബിൽ പരമാണുവിന്റെ തൂക്കം വരുന്ന ഈമാൻ ഉള്ളവരെയെല്ലാം (നര കത്തിൽനിന്ന്) അവർ പുറത്ത് കൊണ്ടുവരികയും ചെയ്യും.”

 

അമാനത്തും റഹിമും സ്വിറാത്ത്വിന്റെ ഭാഗങ്ങളിൽ
 
അമാനത്തും കുടുംബ ബന്ധവും അയക്കപ്പെടകയും അ വ രണ്ടും സ്വിറാത്തിന്റെ വലതും ഇടതും ഭാഗങ്ങളിലായി നിലയു റപ്പിക്കുകയും ചെയ്യും. അമാനത്ത് കൊണ്ട് വിപക്ഷിക്കപ്പെടുന്നത് അല്ലാഹു, ആകാശങ്ങളുടെയും ഭൂമിയുടെയും പർവ്വതങ്ങളു ടെയും മനുഷ്യരുടെയും മുമ്പാകെ എടുത്തുകാട്ടിയ അമാന ത്താണെന്ന് പണ്ഡിതന്മാർ വിശദീകരിച്ചു. പ്രസ്തുത വിഷയത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:
 إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ…
തീർച്ചയായും നാം ആ അമാനത്ത് (വിശ്വസ്ത ദൗത്യം, ഉത്തര വാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പർവ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാൽ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യൻ അത് ഏറ്റെടുത്തു.  (സൂറത്തുൽഅഹ്സാബ്: 72)
റഹിമുകൊണ്ട് വിവക്ഷിക്കപ്പെടുന്നത് അല്ലാഹു യഥാവിധം സൂക്ഷിക്കുവാൻ കൽപ്പിച്ചതായ കുടുംബബന്ധങ്ങളാണെന്നും പണ്ഡിതന്മാർ വിശദീകരിച്ചു. പ്രസ്തുത വിഷയത്തെ കുറിച്ച് അല്ലാഹു പറഞ്ഞു:
اتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ 
ഏതൊരു അല്ലാഹുവിന്റെപേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബ ബന്ധങ്ങളെയും(നിങ്ങൾ സൂക്ഷിക്കുക.)  (സൂറത്തുന്നിസാഅ്: 1)
അവ രണ്ടും സ്വിറാത്തിന്റെ വലതും ഇടതും ഭാഗങ്ങളിലായി നിറുത്തപ്പെടുന്നത് ഉത്തരവാദിത്തം യഥാവിധം നിർവ്വഹിച്ചവനും കുടുംബബന്ധം ചാർത്തിയവനും ആദരിപ്പെടുവാനും അമാനത്തിൽ ചതി നടത്തിയവനും കുടുംബബന്ധം മുറിച്ചവനും അനാദരിക്കപ്പെടുവാനുമാണ്. അമാനത്തിന്റേയും റഹിമിന്റേയും ഗൗരവവും മഹത്വവും വിളിച്ചറിയിക്കുമാറാണ് ഈ വിഷയത്തിലെ തിരുമൊഴി. 
ഹുദയ്ഫത്തുൽയാമാനി رَضِيَ اللَّهُ عَنْهُ  ൽ നിന്നും മറ്റും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:
…وَتُرْسَلُ الأَمَانَةُ وَالرَّحِمُ فَتَقُومَانِ جَنَبَتَىِ الصِّرَاطِ يَمِينًا وَشِمَالاً فَيَمُرُّ أَوَّلُكُمْ كَالْبَرْقِ …
“…അമാനത്തും കുടുംബബന്ധവും അയക്കപ്പെടും. അവ രണ്ടും സ്വിറാത്തിന്റെ വലതും ഇടതും ഭാഗങ്ങളിലായി നിലയുറപ്പിക്കുകയും ചെയ്യും. അപ്പോൾ നിങ്ങളിൽ ആദ്യത്തെ വ്യക്തി മിന്നൽ പിണർപോലെ കടന്നുപോകും…”  (മുസ്‌ലിം)
 
 
സ്വിറാത്ത്വിന് ഇപ്പുറമുള്ള ഇരുട്ട്
 
വിചാരണയുടെ വേദിയിൽനിന്ന് ആളുകൾ വിരമിച്ചാൽ അവർ സ്വിറാത്ത്വിലേക്ക് കടക്കുന്നതിന് മുമ്പായി ഒരു ഇരുട്ടിൽ ആയിരിക്കുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. ഥൗബാനി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: 
كُنْتُ قَائِمًا عِنْدَ رَسُولِ اللَّهِ ‎ﷺ  فَجَاءَ حَبْرٌ مِنْ أَحْبَارِ الْيَهُودِ … فَقَالَ الْيَهُودِىُّ أَيْنَ يَكُونُ النَّاسُ يَوْمَ تُبَدَّلُ الأَرْضُ غَيْرَ الأَرْضِ وَالسَّمَوَاتُ فَقَالَ رَسُولُ اللَّهِ ‎ﷺ  هُمْ فِى الظُّلْمَةِ دُونَ الْجِسْرِ ‎  قَالَ فَمَنْ أَوَّلُ النَّاسِ إِجَازَةً قَالَ ‎ﷺ فُقَرَاءُ الْمُهَاجِرِينَ… قَالَ صَدَقْتَ.
ഞാൻ അല്ലാഹുവിന്റെ റസൂലി رَضِيَ اللَّهُ عَنْهُ ന്റെ അടുക്കൽ നിൽക്കുകയാ യിരുന്നു. അപ്പോൾ ജൂതപുരോഹിതന്മാരിൽനിന്നും ഒരു പുരോ ഹിതൻ വന്നു…  ജൂതൻ ചോദിച്ചു:  ഭൂമി ഈ ഭൂമിയല്ലാത്ത മറ്റൊന്നായും, അത് പോലെ ആകാശങ്ങളും മാറ്റപ്പെടുന്ന ദിനം ജനങ്ങൾ എവിടെയായിരിക്കും. തിരുമേനി ‎ﷺ പറഞ്ഞു: “അവർ സ്വിറാത്ത്വിന് മുമ്പായി ഒരു ഇരുട്ടിൽ ആയിരിക്കും”. ജൂതൻ ചോദിച്ചു: ആദ്യമായി സ്വർഗ്ഗ പ്രവേശനത്തിന് അനുവാദം ആർക്കാണ്? തിരുമേനി ‎ﷺ  പറഞ്ഞു: “മുഹാജിറുകളിലെ സാധുക്കൾക്ക്”… ജൂതൻ പറഞ്ഞു: താങ്കൾ പറഞ്ഞത് സത്യമാണ്”. (മുസ്ലിം)
 

സ്വിറാത്ത്വിന് അപ്പുറമുള്ള ക്വൻത്വറഃ

നരകത്തിന് മുകളിൽ സ്ഥാപിക്കപ്പെട്ട സ്വിറാത്ത്വ് മുറിച്ച് കടക്കുന്നതോടെ വിശ്വാസികൾ നരകത്തിൽനിന്ന് രക്ഷപ്പെടും. സ്വിറാത്ത്വിനപ്പുറം ക്വൻത്വറഃയിൽ വിശ്വാസികൾ തടയപ്പെടുമെന്ന് ഹദീഥിൽ വന്നിട്ടുണ്ട്. സ്വിറാത്ത്വിന്റെ സ്വർഗ്ഗത്തിലേക്ക് അടുത്ത അറ്റമാണ് ക്വൻത്വറഃയെന്നും സ്വിറാത്ത്വല്ലാത്ത മറ്റൊരു പാലമാണ് അതെന്നും പറയപ്പെട്ടിട്ടുണ്ട്. ഭൗതിക ലോകത്ത് വിശ്വാസികൾക്കിടയിലുണ്ടായിരുന്നതായ ചില അന്യായങ്ങളിൽ അവരിൽ ചിലർ ചിലരോട് പ്രതിക്രിയ ചെയ്യുന്നതിനും അവർ സംസ്കരിക്ക പ്പെടുന്നതിനും ശുദ്ധീകരിക്കപ്പെടുന്നതിനും വേണ്ടിയാണത്.
അബൂസഈദി رَضِيَ اللَّهُ عَنْهُ  ൽ ഖുദ്രിയിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:

يَخْلُصُ الْمُؤْمِنُونَ مِنَ النَّارِ ، فَيُحْبَسُونَ عَلَى قَنْطَرَةٍ بَيْنَ الْجَنَّةِ وَالنَّارِ ، فَيُقَصُّ لِبَعْضِهِمْ مِنْ بَعْضٍ ، مَظَالِمُ كَانَتْ بَيْنَهُمْ فِى الدُّنْيَا ، حَتَّى إِذَا هُذِّبُوا وَنُقُّوا أُذِنَ لَهُمْ فِى دُخُولِ الْجَنَّةِ ، فَوَالَّذِى نَفْسُ مُحَمَّدٍ بِيَدِهِ لأَحَدُهُمْ أَهْدَى بِمَنْزِلِهِ فِى الْجَنَّةِ مِنْهُ بِمَنْزِلِهِ كَانَ فِى الدُّنْيَا 

“മുഅ്മിനീങ്ങൾ നരകത്തിൽനിന്ന് രക്ഷപ്പെടും. സ്വർഗ്ഗത്തിനും നരകത്തിനുമിടക്ക് ഒരു ക്വൻത്വറയിൽ അവർ തടഞ്ഞുവെക്കപ്പെടും. ഭൗതികലോകത്ത് അവർക്കിടയിലുണ്ടായിരുന്നതായ ചില അന്യായങ്ങളിൽ അവരിൽ ചിലർ ചിലരോട് പകരം തീർക്കും. അങ്ങിനെ അവർ സംസ്കരിക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും ചെയ്താൽ അവർക്ക് സ്വർഗ്ഗ പ്രവേശനത്തിന് അനുമതി നൽകപ്പെടും. എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണെ സത്യം, അവരിലൊരാൾ ഭൗതിക ലോകത്തെ തന്റെ ഭവനത്തെ തി രിച്ചറിയുന്നതിനേക്കാൾ സ്വർഗ്ഗത്തിലെ തന്റെ ഭവനത്തെ തിരിച്ചറിയുന്നതാണ്.” (ബുഖാരി)
ശ്രമകരമായി സ്വിറാത്ത്വിലൂടെ പ്രയാണം നടത്തുന്നവർ അത് മുറിച്ചുകടന്നാൽ രക്ഷകനായ അല്ലാഹുവെ വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്ന രംഗം വിവരിക്കുന്ന ഹദീഥ് അബ്ദുല്ലാഹ് ഇബ്നു മസ്ഊദി رَضِيَ اللَّهُ عَنْهُ  ൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹുവിന്റെ റസൂൽ ‎ﷺ പറഞ്ഞു:

“… فَإِذَا خَلَصَ وَقَفَ عَلَيْهَا ثُمَّ قَالَ: الْحَمْدُ لِلَّهِ لَقَدْ أَعْطَانِي اللَّهُ مَا لَمْ يُعْطِ أَحَدًا أَنْ نَجَّانِي مِنْهَا بَعْدَ إِذْ رَأَيْتُهَا…”

“(ശ്രമകരമായി സ്വിറാത്ത്വിലൂടെ പ്രയാണം നടത്തുന്ന വ്യക്തി) രക്ഷപ്പെട്ടാൽ അയാൾ സ്വിറാത്ത്വിനരികിൽ നിൽക്കും. ശേഷം പറയും”:

الْحَمْدُ لِلَّهِ لَقَدْ أَعْطَانِي اللَّهُ مَا لَمْ يُعْطِ أَحَدًا أَنْ نَجَّانِي مِنْهَا بَعْدَ إِذْ رَأَيْتُهَا

“നരകത്തെ ഞാൻ കണ്ടതിനുശേഷം അതിൽനിന്ന് എന്നെ രക്ഷപ്പെടുത്തുക മൂലം ഒരാൾക്കും നൽകാത്തത്ര എനിക്കേകിയ അല്ലാഹുവിന് മാത്രമാകുന്നു സർവ്വ സ്തുതിയും.”

 

വുറൂദുന്നാർ അർത്ഥമാക്കുന്നത്

വിശുദ്ധ ക്വുർആനിൽ സൂറത്തുമറിയമിലെ 71 ാം വചന മായ:

 وَإِن مِّنكُمْ إِلَّا وَارِدُهَا ۚ كَانَ عَلَىٰ رَبِّكَ حَتْمًا مَّقْضِيًّا ‎﴿٧١﴾‏

“അതിലൂടെ (നരകത്തിന്മേൽ സ്വിറാത്ത്വിലൂടെ) വരാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല. നിന്റെ രക്ഷിതാവിന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു അത്”. എന്ന ആയത്തിലെ “ഇല്ലാവാരിദുഹാ’ എന്ന വചനത്തിന് നരകത്തിന്മേൽ സ്വിറാത്ത്വിലൂടെ വരാത്തവരായി എന്നും നരകത്തിൽ പ്രവേശിക്കാത്തവരായി എന്നും രണ്ട് രീതിയിൽ തഫ്സീർ വന്നിട്ടുണ്ട്. ഇമാം ഇബ്നു അബിൽഇസ്സുൽഹനഫി പറഞ്ഞു: “ഏറ്റവും വ്യക്തവും പ്രബലവുമായത് ആയത്തിൽ പറഞ്ഞ വുറൂദ് സ്വിറാത്ത്വിലൂടെയുള്ള വരവ് എന്നതാണ്. അല്ലാഹു പറഞ്ഞു:

ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا ‎﴿٧٢﴾‏

പിന്നീട് ധർമ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്.  (സൂറത്തുമർയം: 72)

 

അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞതായി സ്വഹീഹായ ഹദീഥിൽ ഇപ്രകാരമുണ്ട്:
“എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനാണ സത്യം, വൃ ക്ഷത്തിന്റെ ചുവട്ടിൽ ബൈഅത്ത് ചെയ്ത ആരും നരകത്തിൽ പ്രവേശിക്കുകയില്ല.”  ഹഫ്സ്വഃ رَضِيَ اللَّهُ عَنْها  പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, അല്ലാഹു പറഞ്ഞിട്ടില്ലേ

 وَإِن مِّنكُمْ إِلَّا وَارِدُهَا ۚ 

“അതിലൂടെ (നരകത്തിന്മേൽ സ്വിറാത്ത്വിലൂടെ) വരാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല.” എന്ന്. തിരുനബി ‎ﷺ പറഞ്ഞു: ഹഫ്സ്വാ, അല്ലാഹു പറഞ്ഞത് നിങ്ങൾ കേട്ടില്ലേ:

ثُمَّ نُنَجِّي الَّذِينَ اتَّقَوا وَّنَذَرُ الظَّالِمِينَ فِيهَا جِثِيًّا 

“പിന്നീട് ധർമ്മനിഷ്ഠ പാലിച്ചവരെ നാം രക്ഷപ്പെടുത്തുകയും, അക്രമികളെ മുട്ടുകുത്തിയവരായിക്കൊണ്ട് നാം അതിൽ വിട്ടേക്കുകയും ചെയ്യുന്നതാണ്.”  ഇവിടെ നരകത്തിലേക്കുള്ള വരവ് അതിൽ പ്രവേശിക്കുന്നതിനെ അനിവാര്യമാക്കുന്നില്ല എന്ന് നബി ‎ﷺ സൂചിപ്പിക്കുന്നു.” അപ്പോൾ ആയത്തിന് സുന്നത്തിന്റെ വിവരണത്തിലൂടെയാണ് നരകത്തിന്മേൽ സ്വിറാത്ത്വിലൂടെ വരാത്തവരായി നിങ്ങളിൽ ആരും തന്നെയില്ല എന്ന ഉദ്ദേശമെന്ന് നാം മനസ്സിലാക്കിയത്.
എന്നാൽ, നരകത്തിൽ പ്രവേശിക്കുക എന്ന അർത്ഥത്തിലും വുറൂദുന്നാർ എന്ന പ്രയോഗം വരും. അവിശ്വാസികളുമായി ബന്ധപ്പെട്ട് പറയപ്പെട്ട വുറൂദിലെല്ലാം അതുമാത്രമാണ് ഉദ്ദേശം. അല്ലാഹു പറഞ്ഞു:

يَقْدُمُ قَوْمَهُ يَوْمَ الْقِيَامَةِ فَأَوْرَدَهُمُ النَّارَ ۖ وَبِئْسَ الْوِرْدُ الْمَوْرُودُ ‎﴿٩٨﴾‏ 

“ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവൻ (ഫിർഔൻ) തന്റെ ജനതയുടെ മുമ്പിലുണ്ടായിരിക്കും. എന്നിട്ട് അവരെ അവൻ നരകത്തിലേക്കാനയിക്കും. (അവർ) ആനയിക്കപ്പെടുന്ന ആ സ്ഥാനം എത്ര ചീത്ത! (സൂറത്തുഹൂദ്: 98)

 لَوْ كَانَ هَٰؤُلَاءِ آلِهَةً مَّا وَرَدُوهَا ۖ وَكُلٌّ فِيهَا خَالِدُونَ ‎﴿٩٩﴾‏

ഇക്കൂട്ടർ ദൈവങ്ങളായിരുന്നുവെങ്കിൽ ഇവർ അതിൽ (നരക ത്തിൽ) വന്നുചേരുകയില്ലായിരുന്നു. അവരെല്ലാം അതിൽ നിത്യവാസികളായിരിക്കും. (സൂറത്തുൽഅമ്പിയാഅ്: 99)

 
അബ്ദുൽ ജബ്ബാർ അബ്ദുല്ല 
 
 

Leave a Reply

Your email address will not be published.

Similar Posts