നരകം (ആമുഖക്കുറിപ്പ്)

THADHKIRAH

‘നരകം’ എന്ന മേൽവിലാസത്തിലാണ് ഈ ഗ്രന്ഥം താങ്കളുടെ കരങ്ങളിൽ. ഡോ. ഉമർ സുലൈമാൻ അൽഅശ്ക്വർ എഴുതിയ ‘അൽജന്നത്തു വന്നാർ’ എന്ന ഗ്രന്ഥത്തെയാണ് ഇത് തയ്യാറാക്കുവാൻ പ്രധാനമായും അവലംബിച്ചിട്ടുള്ളത്. എന്നാൽ അദ്ദേഹത്തിന്റെ കൃതി പൂർണമായും വിവർത്തനം ചെയ്തതല്ല. അദ്ധ്യായങ്ങളുടേയും വിഷയങ്ങളുടേയും ക്രമീകരണം ഏറെക്കുറെ അദ്ദേഹം നിർവ്വഹിച്ചതുപോലെയാണ്. ചില ഭാഗങ്ങൾ അതിലില്ലാത്തത് ചേർത്തിട്ടുമുണ്ട്. അവലംബ കൃതികൾ അടിക്കുറിപ്പുകളായി നൽകിയിട്ടുൺണ്ട്.
ഈ സംരഭത്തിന് തൗഫീക്വ് പ്രദാനം ചെയ്ത മേലായ റബ്ബിന് മാത്രമാണ് ഹംദുകൾ മുഴുവനും. പ്രോത്സാഹിപ്പിച്ചവരും പ്രയത്നിച്ചവരും ധാരാളമാണ്. അക്ഷരങ്ങൾ പേജുകളി ലേക്ക് താൽപര്യപൂർവ്വം പകർത്തി ഇൗ രചന പെട്ടന്ന് വെളിച്ചം കാണുവാൻ യത്നിച്ചത് സഹോദരൻ മുഹമ്മദ് റയ്യാനാണ്. ഇതിന്റെ പരിശോധന നടത്തിയതും അനിവാര്യമായ തിരുത്തലുകൾ നടത്തുകയും പലകാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തത് ബഹുമാന്യർ മുഹമ്മദ് സ്വാദിക്വ് അൽമദനിയും ഉബൈദുല്ലാ സ്വലാഹിയുമാണ്.
അല്ലാഹുവേ, ഞങ്ങൾ എല്ലാവരിൽനിന്നും നീ ഇത് ഒരു പുണ്യകർമ്മമായി സ്വീകരിക്കേണമേ….

അബ്ദുൽ ജബ്ബാർ അബ്ദുല്ല

Leave a Reply

Your email address will not be published.

Similar Posts