ശഫാഅത്തിന്  അനുമതി നൽകപ്പെടുന്നവർ

THADHKIRAH

തിരുനബി ‎ﷺ 
അല്ലാഹു എല്ലാ നബിമാർക്കും ദുൻയാവിൽവെച്ച് ഉത്തരം നൽകപ്പെടുന്ന ഒരു ദുആ നൽകി. എല്ലാ നബിമാരും  അവരുടെ ആ ദുആയിൽ ധൃതികാണിക്കുകയും അവർ ദുനിയാവിൽ തന്നെ അതുകൊണ്ട് ദുആ ചെയ്യുകയും ചെയ്തു. എന്നാൽ തിരുനബി മുഹമ്മദ് ‎ﷺ  തന്റെ ദുആ പരലോകത്ത് തന്റെ ഉമ്മത്തികൾക്ക് ശഫാഅത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചു. അനസ് ഇബ്നു മാലികി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لِكُلِّ نَبِىٍّ دَعْوَةٌ دَعَاهَا لأُمَّتِهِ وَإِنِّى اخْتَبَأْتُ دَعْوَتِى شَفَاعَةً لأُمَّتِى يَوْمَ الْقِيَامَةِ 
“എല്ലാ നബിമാർക്കും ഒരു ദുആയുണ്ട്. ഓരോ നബിയും തന്റെ ഉമ്മത്തിനായി അതുകൊണ്ട് ദുആ ചെയ്തു. തീർച്ചയായും എന്റെ ദുആ ഞാൻ എന്റെ ഉമ്മത്തികൾക്ക് അന്ത്യനാളിൽ ശഫാഅത്തിനുവേണ്ടി സൂക്ഷിച്ചുവെച്ചു.”  (മുസ്ലിം)
ജാബിർബ്നു അബ്ദില്ല رَضِيَ اللَّهُ عَنْهُ യിൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
لِكُلِّ نَبِىٍّ دَعْوَةٌ قَدْ دَعَا بِهَا فِى أُمَّتِهِ وَخَبَأْتُ دَعْوَتِى شَفَاعَةً لأُمَّتِى يَوْمَ الْقِيَامَةِ
“എല്ലാ നബിമാർക്കും ഒരു ദുആയുണ്ട്. നിശ്ചയം, ഓരോ നബിയും തന്റെ ഉമ്മത്തിന്റെ കാര്യത്തിൽ അതുകൊണ്ട് ദുആ ചെയ്തു. ഞാൻ എന്റെ ദുആ എന്റെ ഉമ്മത്തികൾക്ക് അന്ത്യനാളിൽ ശഫാഅത്തിനു വേണ്ടി സൂക്ഷിച്ചുവെച്ചു.”  (മുസ്ലിം)
 
മലക്കുകൾ, നബിമാർ, ശുഹദാക്കൾ
അബൂബകറഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം. നബി ‎ﷺ  പറഞ്ഞു:
يُحْمَلُ النَّاسُ عَلَى الصِّرَاطِ يَوْمَ الْقِيَامَةِ فَتَقَادَعُ بِهِمْ جَنَبَةُ الصِّرَاطِ تَقَادُعَ الْفَرَاشِ فِى النَّارِ  قَالَ  فَيُنَجِّى اللَّهُ تَبَارَكَ وَتَعَالَى بِرَحْمَتِهِ مَنْ يَشَاءُ  قَالَ  ثُمَّ يُؤْذَنُ لِلْمَلاَئِكَةِ وَالنَّبِيِّينَ وَالشُّهَدَاءِ أَنْ يَشْفَعُوا فَيَشْفَعُونَ وَيُخْرِجُونَ وَيَشْفَعُونَ وَيُخْرِجُونَ وَيَشْفَعُونَ وَيُخْرِجُونَ  وَزَادَ عَفَّانُ مَرَّةً فَقَالَ أَيْضاً  وَيَشْفَعُونَ وَيُخْرِجُونَ مَنْ كَانَ فِى قَلْبِهِ مَا يَزِنُ ذَرَّةً مِنْ إِيمَانٍ 
“അന്ത്യനാളിൽ ജനങ്ങൾ സ്വിറാത്ത്വിന്മേൽ കയറ്റപ്പെടും. അപ്പോൾ പാറ്റകൾ തീയിൽ മേൽക്കുമേൽ വീഴുന്നതുപോലെ സ്വിറാത്ത്വിന്റെ പാർശ്വം അവരെ ചിലർ ചിലർക്കുമേലായി നരകത്തിൽ വീഴ്ത്തും. അന്നേരം അല്ലാഹു തന്റെ കാരുണ്യത്താൽ താനുദ്ദേശിക്കുന്നവരെ രക്ഷപ്പെടുത്തും. ശേഷം മലക്കുകൾക്കും നബിമാർക്കും ശുഹദാക്കൾക്കും ശഫാഅത്തിന് അനുമതി നൽകും. അപ്പോൾ അവർ ശഫാഅത്ത് ചെയ്യുകയും ചിലരെ നരകത്തിൽ നിന്ന് പുറത്ത് കൊണ്ടുവരികയും ചെയ്യും. (വീണ്ടും) അവർ ശഫാഅത്ത് ചെയ്യുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. (വീണ്ടും) അവർ ശഫാഅത്ത് ചെയ്യുകയും പുറത്ത് കൊണ്ടുവരികയും ചെയ്യും. (അഫ്ഫാൻ ഒരു തവണ കൂടി വർദ്ധിപ്പിച്ചുകൊണ്ട് പറഞ്ഞു) അവർ ശഫാഅത്ത് ചെയ്യുകയും തന്റെ ക്വൽബിൽ പരമാണുവിന്റെ തൂക്കം വരുന്ന ഈമാൻ ഉള്ളവരെയെല്ലാം (നരകത്തിൽനിന്ന്) അവർ പുറത്ത് കൊണ്ടുവരികയും ചെയ്യും.)”
ശഹീദ് (പുണ്യയുദ്ധത്തിൽ രക്തസാക്ഷിത്വം വഹിച്ച വിശ്വാസി) ശഫാഅത്ത് നടത്തുന്ന വിഷയത്തിൽ മറ്റൊരു ഹദീഥ് ഇപ്രകാരമുണ്ട്. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
للشَّهِيدِ عندَ الله سِتُّ خِصَالٍ: ….وَيُشَفَّعُ في سَبْعِينَ مِنْ أقَارِبِهِ
“രക്തസാക്ഷിക്ക് അല്ലാഹുവിന്റെ അടുത്ത് ആറ് കാര്യങ്ങളുണ്ട്: ……..അയാളുടെ ബന്ധുക്കളിൽ എഴുപത് പേരുടെ കാര്യത്തിൽ അയാളുടെ  ശഫാഅത്ത്  സ്വീകരിക്കപ്പെടും.” 
 
മലക്കുകൾ, നബിമാർ, വിശ്വാസികൾ
അബൂസഇൗദി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അദ്ദേഹം പറഞ്ഞു:
…فَيَشْفَعُ النَّبِيُّونَ وَالْمَلاَئِكَةُ وَالْمُؤْمِنُونَ فَيَقُولُ الْجَبَّارُ بَقِيَتْ شَفَاعَتِى… 
“…ശേഷം നബിമാരും മലക്കുകളും വിശ്വാസികളും ശഫാഅത്ത് ചെയ്യും. അപ്പോൾ ജബ്ബാറായ അല്ലാഹു പറയും: എന്റെ ശഫാഅത്ത് ശേഷിക്കുന്നു….”  (ബുഖാരി)
മുഅ്മിനീങ്ങളിൽ ചിലരുടെ ശഫാഅത്തിനെ പ്രത്യേകമാക്കി പറഞ്ഞ ഏതാനും ഹദീഥുകൾ ഉണ്ട്.
അബ്ദുല്ലാഹ് ഇബ്നു അബ്ബാസി رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
مَا مِنْ رَجُلٍ مُسْلِمٍ يَمُوتُ فَيَقُومُ عَلَىٰ جِنَازَتِهِ أَرْبَعُونَ رَجُلاً، لاَ يُشْرِكُونَ بِاللَّهِ شَيْئاً إلاَّ شَفَّعَهُمُ اللَّهُ فِيهِ
“ഒരു മുസ്ലിമായ മനുഷ്യൻ മരിക്കുന്നു. അപ്പോൾ അയാളുടെ ജനാസക്കായി അല്ലാഹുവിൽ യാതൊന്നിനേയും പങ്കുചേർക്കാത്ത നാൽപത് ആളുകൾ നമസ്കരിക്കുന്നു; എങ്കിൽ അയാളു ടെ വിഷയത്തിലുള്ള അവരുടെ ശുപാർശ അല്ലാഹു സ്വീകരിക്കുക തന്നെ ചെയ്യും.”  (മുസ്ലിം) 
അബ്ദുല്ലാഹ് ഇബ്നു അബീജദ്ആഇ رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദ നം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
يَدْخُلُ الْجَنَّةَ بِشَفَاعَةِ رَجُلٍ مِنْ أُمَّتِى أَكْثَرُ مِنْ بَنِى تَمِيمٍ . قِيلَ يَا رَسُولَ اللَّهِ سِوَاكَ قَالَ  ‎ﷺ  سِوَاىَ  
“എന്റെ ഉമ്മത്തികളിൽ ഒരാളുടെ ശഫാഅത്ത് കൊണ്ട് ബനൂ തമീം ഗോത്രക്കാരെക്കാൾ കൂടുതൽ ആളുകൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും. പറയപ്പെട്ടു: അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളെ ല്ലാത്ത വ്യക്തിയാണോ(ആ ശുപാർശകൻ)? തിരുമേനി ‎ﷺ പറഞ്ഞു: ((ഞാനല്ലാത്ത വ്യക്തിയാണ്.)) 
അല്ലാഹു ശഫാഅത്ത് നടത്തുവാൻ സമ്മതം നിഷേധിക്കുന്ന മുസ്ലിംകളും അന്ത്യനാളിലുണ്ട്. അബുദ്ദർദാഇ رَضِيَ اللَّهُ عَنْهُ ൽ നിന്ന് നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ اللَّعَّانِينَ لاَ يَكُونُونَ شُهَدَاءَ وَلاَ شُفَعَاءَ يَوْمَ الْقِيَامَةِ 
“നിശ്ചയം, വല്ലാതെ ശപിക്കുന്നവർ അന്ത്യനാളിൽ സാക്ഷികളോ ശഫാഅത്ത് ചെയ്യുന്നവരോ ആവുകയില്ല.”  (മുസ്ലിം)
 
കുട്ടികൾ
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
مَا مِنْ مُسْلِمَيْنِ يَمُوتُ بَيْنَهُمَا ثَلَاثَةُ أَوْلَادٍ لَمْ يَبْلُغُوا الْحِنْثَ إِلَّا أَدْخَلَهُمَا اللَّهُ بِفَضْلِ رَحْمَتِهِ إِيَّاهُمْ الْجَنَّةَ قَالَ يُقَالُ لَهُمْ ادْخُلُوا الْجَنَّةَ فَيَقُولُونَ حَتَّى يَدْخُلَ آبَاؤُنَا فَيُقَالُ ادْخُلُوا الْجَنَّةَ أَنْتُمْ وَآبَاؤُكُمْ
“മുസ്ലിംകളായ മാതാപിതാക്കൾക്കിടയിൽ (അവരുടെ)കുട്ടികളിൽ നിന്ന് പ്രായപൂർത്തിയെത്തിയിട്ടില്ലാത്ത മൂന്നുപേർ മരണപ്പെടുന്നുവെങ്കിൽ അല്ലാഹു അവരോടുള്ള അവന്റെ കാരുണ്യത്തിന്റെ മഹത്വംകൊണ്ട് അവർ രണ്ടുപേരേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. തിരുമേനി ‎ﷺ  പറഞ്ഞു: അവരോട് പറയപ്പെടും: നിങ്ങൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുക. അപ്പോൾ അവർ പറയും: ഞങ്ങളുടെ മാതാപിതാക്കൾ പ്രവേശിക്കുന്നതുവരെ (ഞങ്ങൾ പ്രവേശിക്കുകയില്ല.) അപ്പോൾ പറയപ്പെടും: നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും സ്വർഗ്ഗത്തിൽ പ്രവേശിക്കുക.” 
അബൂഹുറയ്റയി رَضِيَ اللَّهُ عَنْهُ ൽനിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ  പറഞ്ഞു: 
صِغَارُهُمْ دَعَامِيصُ الْجَنَّةِ يَتَلَقَّى أَحَدُهُمْ أَبَاهُ  أَوْ قَالَ أَبَوَيْهِ  فَيَأْخُذُ بِثَوْبِهِ  أَوْ قَالَ بِيَدِهِ  كَمَا آخُذُ أَنَا بِصَنِفَةِ ثَوْبِكَ هَذَا فَلاَ يَتَنَاهَى  أَوْ قَالَ فَلاَ يَنْتَهِى  حَتَّى يُدْخِلَهُ اللَّهُ وَأَبَاهُ الْجَنَّةَ 
“അവരുടെ കുരുന്നുകൾ സ്വർഗ്ഗത്തിലെ സ്വീകരണക്കാരും യഥേഷ്ടം എല്ലായിടത്തും കയറിയിറങ്ങുന്നവരുമായിരിക്കും. അവരിലൊരാൾ തന്റെ പിതാവിനേയോ അല്ലെങ്കിൽ (തിരുമേനി ‎ﷺ  പറഞ്ഞു) മാതാപിതാക്കളേയോ കണ്ടാൽ അദ്ദേഹത്തിന്റെ വസ്ത്രത്തിൽ പിടിക്കും. അല്ലെങ്കിൽ (തിരുമേനി ‎ﷺ  പറഞ്ഞു) അദ്ദേഹത്തിന്റെ കയ്യിൽ പിടിക്കും. ഞാൻ (ഇപ്പോൾ) താങ്കളുടെ വസ്ത്രത്തിന്റെ അറ്റത്ത് പിടിക്കുന്നതു പോലെ. അല്ലാഹു അവനേയും പിതാവിനേയും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാതെ അവൻ പിന്മാറുകയില്ല അല്ലെങ്കിൽ(തിരുമേനി ‎ﷺ  പറഞ്ഞു) അവൻ വിരമിക്കുകയില്ല” (മുസ്ലിം)
 
വിശുദ്ധക്വുർആൻ
അബീഉമാമത് അൽബാഹിലി رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം: അല്ലാഹുവിന്റെ റസൂൽ ‎ﷺ  പറയുന്നതു കേട്ടു: 
اقْرَءُوا الْقُرْآنَ فَإِنَّهُ يَأْتِى يَوْمَ الْقِيَامَةِ شَفِيعًا لأَصْحَابِهِ …
“നിങ്ങൾ ക്വുർആൻ പരായണം ചെയ്യുക. കാരണം അത് അന്ത്യനാളിൽ അതിന്റെ ആളുകൾക്ക് ശുപാർശകനായിവരും…”(മുസ്ലിം)
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ… وَيَقُولُ الْقُرْآنُ مَنَعْتُهُ النَّوْمَ بِاللَّيْلِ فَشَفِّعْنِى فِيهِ. قَالَ فَيُشَفَّعَانِ  
“നോമ്പും ക്വുർആനും അന്ത്യനാളിൽ ദാസനുവേണ്ടി ശഫാഅത്ത് പറയുന്നതാണ്…. ക്വുർആൻ പറയും: “ഞാൻ രാത്രിയിൽ ഇയാളെ ഉറക്കിൽനിന്നും തടഞ്ഞു: അതിനാൽ ഇയാൾക്കുവേണ്ടിയുള്ള എന്റെ ശഫാഅത്ത് നീ സ്വീകരിക്കേണമേ.’ അങ്ങിനെ അവരണ്ടിന്റേയും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നതാണ്.  
 
സൂറത്തുൽമുൽക്
അബൂഹുറയ്റ رَضِيَ اللَّهُ عَنْهُ യിൽ നിന്നും നിവേദനം. അല്ലാഹുവി ന്റെ റസൂൽ ‎ﷺ  പറഞ്ഞു:
إِنَّ سُورَةً مِنَ الْقُرْآنِ ثَلاَثُونَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِىَ سُورَةُ “تَبَارَكَ الَّذِي بِيَدِهِ الْمُلْكُ…”
“നിശ്ചയം, ക്വുർആനിൽ ഒരു സൂറത്തിന് മുപ്പത് ആയത്തുകളാണ്. അത് ഒരു വ്യക്തിക്കുവേണ്ടി ശഫാഅത്ത് ചെയ്തു. അങ്ങിനെ അദ്ദേഹത്തിന് പൊറുക്കപ്പെട്ടു. അതത്രേ തബാറകസൂറത്ത്”  (സൂറത്തുൽമുൽക്)  
 
നോമ്പ്
അബ്ദുല്ലാഹിബ്നു അംറി رَضِيَ اللَّهُ عَنْهُ  ൽനിന്ന് നിവേദനം. അല്ലാഹു വിന്റെ റസൂൽ ‎ﷺ  പറഞ്ഞു:
الصِّيَامُ وَالْقُرْآنُ يَشْفَعَانِ لِلْعَبْدِ يَوْمَ الْقِيَامَةِ يَقُولُ الصِّيَامُ أَىْ رَبِّ مَنَعْتُهُ الطَّعَامَ وَالشَّهَوَاتِ بِالنَّهَارِ فَشَفِّعْنِى فِيهِ…..قَالَ فَيُشَفَّعَانِ  
“നോമ്പും ക്വുർആനും അന്ത്യനാളിൽ ദാസനുവേണ്ടി ശഫാഅത്ത് പറയുന്നതാണ്. നോമ്പ് പറയും: “രക്ഷിതാവേ, ഇയാളെ പകലിൽ ഞാൻ ഭക്ഷണത്തിൽനിന്നും ദേഹേച്ഛകളിൽനിന്നും തട ഞ്ഞു. അതിനാൽ ഇയാൾക്കുവേണ്ടിയുള്ള എന്റെ ശഫാഅത്ത് നീ സ്വീകരിക്കേണമേ.”…. അങ്ങിനെ അവ രണ്ടിന്റേയും ശഫാഅത്ത് സ്വീകരിക്കപ്പെടുന്നതാണ്.
 
അബ്ദുൽ ജബ്ബാർ അബ്ദുല്ല  
 

Leave a Reply

Your email address will not be published.

Similar Posts