അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَن صامَ يَوماً في سبيلِ الله بَعَّدَ الله وَجهَهُ عنِ النارِ سبعينَ خَريفاً
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു ദിനം നോമ്പെടുക്കുന്നവന്റെ മുഖം നരകത്തിന്റെ എഴുപതുവർഷ ദൂരത്തേക്ക് അല്ലാഹു അകറ്റും” (ബുഖാരി, മുസ്ലിം)
مَنْ صَامَ يَوْماً في سَبِيلِ الله جَعَلَ الله بَيْنَهُ وبَيْنَ النَّارِ خَنْدَقاً كما بَيْنَ السماءِ والأرْضِ
“അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ഒരു ദിനം നോമ്പെടുക്കുന്നവന്റേ യും നരകത്തിന്റേയുമിടയിൽ ആകാശഭൂമിക്കിടയിലെ ദൂരം കണ ക്ക് ഒരു കിടങ്ങുതീർക്കും.” (ബൈഹക്വി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
إنَّ في الجنَّةِ باباً يُقالُ لهُ الرَّيّانُ، يَدخُلُ منهُ الصائمونَ يومَ القِيامةِ لا يَدخُلُ منه أحدٌ غيرُهم، يقال: أينَ الصائمون؟ فَيقومونَ لا يَدخلُ منهُ أحدٌ غيرُهم، فإذا دَخلوا أُغلِقَ، فلم يَدخُلْ منهُ أحد
“സ്വർഗ്ഗത്തിൽ റയ്യാനെന്ന് വിളിക്കപ്പെടുന്ന ഒരു കവാടമുണ്ട്. അന്ത്യനാളിൽ നോമ്പുകാരതിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും. മറ്റാരും അതിലൂടെ പ്രവേശിക്കുകയില്ല. പറയപ്പെടും: നോമ്പുകാർ എവിടെ? അവർ എഴുന്നേൽക്കും. അവരല്ലാത്തവരാരും അതിലൂടെ പ്രവേശിക്കുകയില്ല. അവർ പ്രവേശിച്ചാൽ കവാടം അടക്കപ്പെടും. അതിലൂടെ മറ്റാരും പ്രവേശിച്ചിട്ടുമില്ല” (ബുഖാരി)
റമദാൻ നോമ്പിന്റെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَامَ رَمَضَانَ إِيمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ
“ഈമാനോടും പ്രതിഫലേച്ഛയോടുകൂടിയും റമദാനിൽ നോമ്പെടുക്കുന്നവന് കഴിഞ്ഞുപോയ പാപങ്ങൾ പൊറുക്കപ്പെടും” (ബുഖാരി, മുസ്ലിം)
ആറ് നോമ്പുകളുടെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنْ صَامَ رَمَضَانَ وَأَتْبَعَهُ سِتّاً مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ
“ഒരാൾ റമദാനിലും തുടർന്ന് ശവ്വാലിലെ ആറും നോമ്പെടുത്താൽ ഒരു വർഷം നോമ്പെടുത്തതുപോലെയായി” (മുസ്ലിം)
മൂന്ന് നോമ്പുകളുടെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
صَوْمُ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ صَوْمُ الدَّهْرِكُلِّهِ
“എല്ലാ മാസത്തിലേയും മൂന്നുനോമ്പുകൾ കാലം മുഴുവൻ നോമ്പെടുക്കലിന് (തുല്യമാണ്)”. (ബുഖാരി, മുസ്ലിം)
അറഫാനോമ്പിന്റെ മഹത്വം
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
وَسُئِلَ عَنْ صَوْمِ يَوْمِ عَرَفَةَ ؟ فَقَالَ: يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ
“തിരുദൂതർ ﷺ അറഫാനോമ്പിനെ കുറിച്ച് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഒരു വർഷ ത്തെ പാപങ്ങൾ അത് പൊറുക്കും” (മുസ്ലിം)
ആശൂറാഅ് നോമ്പിന്റെ മഹത്വം
അബൂക്വതാദഃ رَضِيَ اللَّهُ عَنْهُ യിൽനിന്നും നിവേദനം:
وَسُئِلَ عَنْ صَوْمِ يَوْمِ عَاشُورَاءَ؟ فَقَالَ: يُكَفِّرُ السَّنَةَ الْمَاضِيةَ
“ആശൂറാഅ് നോമ്പിനെ കുറിച്ച് തിരുദൂതർ ﷺ ചോദിക്കപ്പെട്ടു. അവിടുന്ന് പ്രതികരിച്ചു: പോയ ഒരുവർഷത്തെ പാപം അത് പൊറുക്കും” (മുസ്ലിം)
നോമ്പുതുറപ്പിക്കുന്നതിന്റെ മഹത്വം
അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
من فطَّرَ صائِماً كانَ لهُ مثْلُ أجرِهِ غَيْرَ أنَّهُ لا يَنْقُصُ مِنْ أجْرِ الصَّائِمِ شيئاً
“നോമ്പുകാരനെ നോമ്പുതുറപ്പിച്ചയാൾക്ക് നോമ്പുനോറ്റയാളുടെ യത്ര തന്നെ കൂലിയുണ്ട്. എന്നാൽ അത് നോമ്പുകാരന്റെ കൂലിയിൽ നിന്ന് ഒന്നും കുറക്കുകയില്ല.” (തിർമുദി. അദ്ദേഹം ഹസനുൻസ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല