നന്മയിൽ ജീവിച്ചുമരിക്കാൻ

THADHKIRAH

അല്ലാഹു പറഞ്ഞതായി തിരുദൂതർ ‎ﷺ പറഞ്ഞു:

يَا مُحَمَّدُ هَلْ تَدْرِي فِيمَ يَخْتَصِمُ المَلأُ الأَعْلَى؟ قُلْتُ نَعَمْ في الدرجاتِ والكَفَّارَاتِ ونقْلِ الأَقْدَامِ إلى الجَمَاعَاتِ وإسْبَاغِ الوُضُوءِ فِي السَّبرَات، وانتظارِ الصلاةِ بَعْدَ الصَّلاةِ، ومَنْ حَافظَ عَلَيهِنَّ عَاشَ بِخَيْرٍ وَمَاتَ بِخَيْرٍ،  وَكَانَ مِنْ ذُنُوبِهِ كَيَوْمِ وَلَدَتْهُ أُمُّهُ، قَالَ: يَا مُحَمَّدُ. قُلْتُ: لَبَّيْكَ وَسَعَدَيْكَ. فَقَالَ: إذَا صَلَّيْتَ فَقُلْ: اللَّهُمَّ إنِّي أَسْأَلُكَ فِعْلَ الخَيْراتِ وتَرْكَ المُنْكَرَاتِ وحُبَّ المَسَاكِينِ وإِذَا أَرَدْتَ بِعِبَادِكَ فِتْنَةً فَاقْبِضْنِي إِلَيْكَ غَيْرَ مَفْتُونٍ. قَالَ: والدَّرَجَاتُ: إِفْشَاءُ السَّلاَمِ وَإطْعَامُ الطّعَامِ والصَّلاَةُ باللّيْلِ والنَّاسِ نيَامٌ

“മുഹമ്മദ്! ഉന്നതങ്ങളിൽ മലക്കുകൾ ഏതുവിഷയത്തിലാണ് തർക്കിക്കുന്നതെന്നറിയുമോ? ഞാൻ പറഞ്ഞു: പദവികൾ, പ്രായശ്ചിത്തങ്ങൾ, ജമാഅത് നമസ്കാരത്തിലേക്കുള്ള കാൽവെപ്പുകൾ, ശൈത്യത്തിൽ വുദ്വു പൂർണ്ണമായി എടുക്കൽ, ഒരു നമസ്കാരത്തിനു ശേഷം മറ്റൊരു നമസ്കാരം പ്രതീക്ഷിക്കൽ എന്നി വയിൽ. ഇവ യഥാവിധം നിർഹിക്കുന്നവൻ നന്മയിൽ ജീവിക്കും. നന്മയിൽ മരിക്കും. പാപങ്ങളിൽ അയാൾ നവജാത ശിശുവിനെപോലെയായിരിക്കും. അല്ലാഹു പറഞ്ഞു: മുഹമ്മദ്! ഞാൻ പറഞ്ഞു: അല്ലാഹുവേ, നിനക്ക് ഞാൻ വീണ്ടും വീണ്ടും ഉത്തരം ചെയ്യുന്നു. അതിൽ ഞാൻ വീണ്ടും വീണ്ടും സൗഭാഗ്യം കാണുന്നു. അല്ലാഹു പറഞ്ഞു: താങ്കൾ നമസ്കരിച്ചാൽ പറയുക: അല്ലാഹുവേ, ഞാൻ നിന്നോട് നന്മകളുടെ പ്രവൃത്തിയും തിന്മ കളുടെ ഉപേക്ഷയും സാധുക്കളോടുള്ള സ്നേഹവും തേടുന്നു. നീ ദാസന്മാരിൽ ഒരു പരീക്ഷണം ഉദ്ദേശിച്ചാൽ, പരീക്ഷിക്കപ്പെ ടാത്ത രീതിയിൽ നീ എന്നെ മരിപ്പിക്കേണമേ. അല്ലാഹു പറഞ്ഞു: പദവികൾ എന്നാൽ സലാംപ്രചരിപ്പിക്കലും ഭക്ഷണം ഊട്ടലും ജനം ഉറങ്ങവേ നമസ്കരിക്കലുമാണ്”  (സുനനുത്തിർമുദി. അൽബാനി സ്വഹീഹെന്ന് വിധിച്ചു)

അബ്ദുൽ ജബ്ബാർ അബ്ദുല്ല 

Leave a Reply

Your email address will not be published.

Similar Posts