അല്ലാഹുവിന്റെ തിരുദൂതർ ﷺ പറഞ്ഞു:
وَمَا يَزَالُ الْبَلَاءُ بِالْعَبْدِ حَتَّى يَمْشِيَ عَلَى ظَهْرِ الْأَرْضِ لَيْسَ عَلَيْهِ خَطِيئَةٌ
“ഭൂമിക്കുപരിയിൽ നടക്കുമ്പോൾ പാപം ഒന്നുപോലും ഇല്ലാത്ത വിധം പരീക്ഷണം ദാസനിൽ ഉണ്ടായിക്കൊണ്ടിരിക്കും” (അഹ്മദ്. അർനാഊത്വ് ഹസനെന്ന് വിധിച്ചു)
مَا مِنْ مُسْلِمٍ يُصِيبُهُ أَذَىً مِنْ مَرَضٍ فَمَا سِوَاهُ، إِلاَّ حَطَّ اللّهُ بِهِ سَيِّئَاتِهِ، كَمَا تَحُطُّ الشَّجَرَةُ وَرَقَهَا
“രോഗമോ മറ്റോ ഏൽക്കുന്ന ഏതൊരു മുസ്ലിമിന്റേയും പാപങ്ങൾ അല്ലാഹുപോക്കും; വൃക്ഷം ഇലകൾ കൊഴിക്കുന്നതുപോലെ” (മുസ്ലിം)
صُدَاعُ المُؤْمِنِ أوْ شَوْكَةٌ يشاكُهَا أوْ شَيْئٌ يُؤْذِيهِ يرْفَعُهُ اللهُ بِها يومَ القِيَامةِ درجَةً ويُكَفِّرُ عنْهُ بهَا ذُنُوبَهُ
“വിശ്വാസിക്കുണ്ടാകുന്ന തലവേദനയോ അവനേൽക്കുന്നമുള്ളോ എന്തെങ്കിലും ദ്രോഹമോ കാരണത്താൽ അവന് അല്ലാഹു അന്ത്യനാളിൽ പദവി ഉയർത്തുകയും അവന്റെ പാപങ്ങൾ പൊറുക്കുകയും ചെയ്യും” (ഇബ്നുഅബിദ്ദുൻയാ. അൽബാനി സ്വഹീഹെന്ന് വിധിച്ചു)
അബ്ദുൽ ജബ്ബാർ അബ്ദുല്ല