അല്ലാഹുവിന്റെ റസൂൽ ﷺ പറഞ്ഞു:
مَنِ ابتُلِيَ مِنْ هَذِهِ البَنَاتِ بِشَيْءٍ فأَحْسَنَ إليهنَّ ،كُنَّ له سِتْراً مِنَ النَّارِ
“പെൺമക്കളാൽ പരീക്ഷിക്കപ്പെടുന്നവൻ അവരെ പരിരക്ഷിച്ചാൽ, അവർ അവന് നരകത്തിൽനിന്ന് മറയാകും”. (ബുഖാരി)
مَنْ عَالَ جَارِيَتَيْنِ حَتَّىٰ تَبْلُغَا، جَاءَ يَوْمَ الْقِيَامَةِ أَنَا وَهُوَ، وَضَمَّ أَصَابِعَهُ.
“രണ്ട് പെൺമക്കളെ പ്രായപൂർത്തിയാകുന്നതുവരെ പോറ്റിവളർത്തുന്നവനും ഞാനും അന്ത്യനാളിൽഒന്നിച്ചുവരും. നബി ﷺ തന്റെ വിരലുകൾ ചേർത്തുപിടിച്ചു”. (മുസ്ലിം)
ആഇശ رَضِيَ اللَّهُ عَنْها പറഞ്ഞു:
جَاءَتْنِي مِسْكِينَةٌ تَحْمِلُ ابْنَتَيْنِ لَهَا. فَأَطْعَمْتُهَا ثَلاَثَ تَمَرَاتٍ. فَأَعْطَتْ كُلَّ وَاحِدَةٍ مِنْهُمَا تَمْرَةً. وَرَفَعَتْ إِلَىٰ فِيهَا تَمْرَةً لِتَأْكُلَهَا. فَاسْتَطْعَمَتْهَا ابْنَتَاهَا. فَشَقَّتِ التَّمْرَةَ الَّتِي كَانَتْ تُرِيدُ أَنْ تَأْكُلَهَا بَيْنَهُمَا. فَأَعْجَبَنِي شَأْنُهَا. فَذَكَرْتُ الَّذِي صَنَعَتْ لِرَسُولِ الله . فَقَالَ: إِنَّ اللهَ قَدْ أَوْجَبَ لَهَا بِهَا الْجَنَّةَ أَوْ أَعْتَقَهَا بِهَا مِنَ النَّارِ.
“രണ്ടു പെൺമക്കളെ വഹിച്ച് ഒരു സാധുസ്ത്രീ എന്റെയടുക്കൽ വന്നു. ഞാനവർക്ക് മൂന്നു കാരക്ക നൽകി. അവർ രണ്ടു കുട്ടികൾക്കും ഒരോ കാരക്ക നൽകി തിന്നുവാൻ ഒന്ന് വായിലേക്ക് ഉയർത്തി. മക്കൾ ഉമ്മയോട് ആ കാരക്കയും തിന്നാൻ ചോദിച്ചു. തിന്നാനുദ്ദേശിച്ച കാരക്ക രണ്ടാക്കി ചീന്തി ഉമ്മ അവർക്കിടയിൽ വീതിച്ചു. അവരുടെ കാര്യം എന്നെ ആശ്ചര്യപ്പെടുത്തി. അവരുടെ ചെയ്തി ഞാൻ തിരുദൂതരോട് ഉണർത്തി. അവിടുന്ന് പ്രതികരിച്ചു: ആ കാരക്കകൊണ്ട് അല്ലാഹു അവർക്ക് സ്വർഗ്ഗം അനിവാര്യമാക്കി അല്ലെങ്കിൽ അതിനാൽ അല്ലാഹു അവരെ നരകത്തിൽ നിന്ന് മോചിപ്പിച്ചു” (മുസ്ലിം)
അബ്ദുൽ ജബ്ബാർ അബ്ദുല്ല